വീടിന് മുകളിൽ ചുറ്റിപ്പിണഞ്ഞ് പാമ്പുകൾ, വൈറലായി വീഡിയോ

Published : Aug 17, 2021, 03:44 PM IST
വീടിന് മുകളിൽ ചുറ്റിപ്പിണഞ്ഞ് പാമ്പുകൾ, വൈറലായി വീഡിയോ

Synopsis

ഏകദേശം 2.20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഇത്. വീടിന്റെ മേൽക്കൂരയിൽ വച്ച് പരസ്പരം ചുറ്റിപ്പിടിക്കുന്ന അവർ അതിനിടയിൽ മേൽക്കൂരയിൽ നിന്ന് വീഴുന്നത് കാണാം. 

രണ്ട് പാമ്പുകൾ പരസ്പരം ചുറ്റിപ്പിണയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഐപിഎസ് ഉദ്യോഗസ്ഥൻ രൂപൻ ശർമ്മ തന്റെ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും, ലൈക് ചെയ്യപ്പെടുകയും ചെയ്യുന്നു. പാമ്പുകളിലെ പ്രണയം എന്നാണ് ആ ചിത്രത്തിന്റെ തലക്കെട്ട്.  

വീഡിയോയിൽ, രണ്ട് പാമ്പുകൾ പരസ്പരം ചുറ്റിപ്പിണയുന്നത് ഒരുതരം നൃത്തം പോലെയാണ് തോന്നിക്കുന്നത്. ഇത് രണ്ട് പാമ്പുകൾ തമ്മിൽ ഇണചേർന്നതാണോ, അതോ ഏതെങ്കിലും തരത്തിലുള്ള നൃത്തമാണോ, അതുമല്ലെങ്കിൽ വഴക്കുണ്ടാക്കുകയാണോ എന്ന സംശയത്തിലാണ് ആളുകൾ. പല സോഷ്യൽ മീഡിയ ഉപയോക്താക്കളും ഇത് ഒരു മികച്ച കാഴ്ചയാണെന്ന് പറയുമ്പോൾ, ചിലർ പാമ്പുകൾ യഥാർത്ഥത്തിൽ ഇണചേരുകയോ നൃത്തം ചെയ്യുകയോ ഒന്നുമല്ലെന്നും മറിച്ച് വഴക്കിടുകയാണെന്നും അഭിപ്രായപ്പെട്ടു.  

ഏകദേശം 2.20 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് ഇത്. വീടിന്റെ മേൽക്കൂരയിൽ വച്ച് പരസ്പരം ചുറ്റിപ്പിടിക്കുന്ന അവർ അതിനിടയിൽ മേൽക്കൂരയിൽ നിന്ന് വീഴുന്നത് കാണാം. എന്നിട്ടും പക്ഷേ അവർ നിലത്ത് കിടന്ന് അവരുടെ പോരാട്ടം തുടരുകയാണ്. അതേസമയം, പാമ്പുകളെ ഒരു തരത്തിലും ഉപദ്രവിക്കരുത് ഈ സമയത്തെന്ന് ഒരു സ്ത്രീ പശ്ചാത്തലത്തിൽ പറയുന്നത് കേൾക്കാം. ഈ വീഡിയോ കാണുന്ന മിക്ക ആളുകളും പാമ്പുകൾ ഇണചേരുകയാണെന്ന് വിശ്വസിക്കുമ്പോൾ, യഥാർത്ഥത്തിൽ ഒരേ വർഗ്ഗത്തിലെ രണ്ട് ആൺ പാമ്പുകൾ തമ്മിലുള്ള ഗുസ്തി പിടിക്കുന്നതാണ് ഇത് എന്നാണ് പറയുന്നത്. 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും