അടിപൊളിയായി ഭാൻ​ഗ്ര അവതരിപ്പിച്ച് യുഎസ്സിൽ നിന്നുള്ള യുവതി, വീഡിയോ വൈറൽ

Published : Aug 02, 2022, 03:31 PM IST
അടിപൊളിയായി ഭാൻ​ഗ്ര അവതരിപ്പിച്ച് യുഎസ്സിൽ നിന്നുള്ള യുവതി, വീഡിയോ വൈറൽ

Synopsis

ഒരു മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്. അവളുടെ പെർഫോർമൻസ് കണ്ട് നിരവധിപ്പേരാണ് അഭിനന്ദിച്ചത്. "ഭാൻ​ഗ്ര മനോഹരമായും ഭംഗിയായും ചെയ്തു. എന്റെ ഹൃദയം നിങ്ങൾ കവർന്നു" എന്നാണ് ഒരാൾ കമന്റ് എഴുതിയത്.

ഭാൻ​ഗ്ര ഒരു പഞ്ചാബി ഫോക് ഡാൻസാണ്. ആരെങ്കിലും അതിൽ ചുവട് വയ്ക്കുന്നത് കണ്ടാൽ അറിയാതെ നമ്മളും ചുവട് വച്ച് പോകുന്ന തരത്തിലാണ് അത്. മാത്രവുമല്ല, ലോകത്താകമാനം അറിയപ്പെടുന്ന ഡാൻസ് കൂടിയാണ് ഭാൻ​ഗ്ര. അതിന്റെ തെളിവ് കൂടിയാണ് ഈ വീഡിയോ. 

യുഎസ്സിൽ നിന്നുള്ള ഒരു യുവതി സ്വയം ഭാൻ​ഗ്ര പഠിച്ചെടുത്ത് അനായാസം കളിക്കുന്നതാണ് വീഡിയോയിൽ. ആരെയും ആകർഷിക്കുന്ന തരത്തിലാണ് യുവതി ചുവടുകൾ വയ്ക്കുന്നത്. ഭാൻഗ്രയുടെ വലിയ ആരാധികയാണ് ഒമല, ബോളിവുഡ് ഗാനങ്ങൾക്ക് മുതൽ പഞ്ചാബി ​ഗാനങ്ങൾക്ക് വരെ ചുവട് വയ്ക്കുന്ന ഒരുപാട് നൃത്തങ്ങൾ ഒമലയുടെ ഇൻസ്റ്റ​ഗ്രാമിൽ കാണാം. 

ഒരു വൈറൽ ക്ലിപ്പിൽ, അവൾ ടി-ഷർട്ടും ലെഗ്ഗിൻസും ധരിച്ച് അവളുടെ വീട്ടിൽ വച്ച് ഭാൻ​ഗ്ര അവതരിപ്പിക്കുന്നത് കാണാം. 2018 -ലെ ലൗങ് ലാച്ചി എന്ന സിനിമയിലെ മന്നത്ത് നൂറും അമ്മി വിർക്കും ചേർന്ന് ആലപിച്ച ഗാനത്തിനാണ് അവൾ മനോഹരമായി നൃത്തം വയ്ക്കുന്നത്. വളരെ അനായാസമായി തെറ്റുകളൊന്നും കൂടാതെയാണ് അവൾ ചുവടുകൾ വയ്ക്കുന്നത്.

ഒരു മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്. അവളുടെ പെർഫോർമൻസ് കണ്ട് നിരവധിപ്പേരാണ് അഭിനന്ദിച്ചത്. "ഭാൻ​ഗ്ര മനോഹരമായും ഭംഗിയായും ചെയ്തു. എന്റെ ഹൃദയം നിങ്ങൾ കവർന്നു" എന്നാണ് ഒരാൾ കമന്റ് എഴുതിയത്. "ഓ എന്റെ ദൈവമേ, നിങ്ങൾ ഇത് വളരെ മനോഹരമായി ചെയ്തു" എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. എല്ലാ പഞ്ചാബികൾക്കും പോലും ഇങ്ങനെ ഭാൻ​ഗ്ര ചെയ്യാൻ കഴിയണം എന്നില്ല. പക്ഷേ, നിങ്ങൾ അത് മനോഹരമായി ചെയ്തിരിക്കുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. 

ഇതുപോലെ നിരവധിപ്പേരാണ് അവളുടെ നൃത്തത്തെ അഭിനന്ദിച്ച് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

പണമടച്ചില്ലേ കാർ അനങ്ങില്ല! ചൈനയുടെ ഹൈടെക് പാർക്കിംഗ് വിദ്യ കണ്ട് അമ്പരന്ന് അമേരിക്കന്‍ സഞ്ചാരി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ, ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിൽ വിമാനത്തിന്റെ ലാൻഡിങ്, പിന്നെ നേരെ റോഡിലേക്ക്