'അമ്പമ്പോ എന്തൊരു ബാലന്‍സ്!' ഇത് ടോം ക്രൂയിസിന്‍റെ മിഷന്‍ ഇംപോസിബിളിനും അപ്പുറം ! വൈറലായി ഒരു പൂച്ച നടത്തം

Published : Jan 05, 2024, 10:36 AM IST
'അമ്പമ്പോ എന്തൊരു ബാലന്‍സ്!' ഇത് ടോം ക്രൂയിസിന്‍റെ മിഷന്‍ ഇംപോസിബിളിനും അപ്പുറം ! വൈറലായി ഒരു പൂച്ച നടത്തം

Synopsis

നാല് കാലുകള്‍ രണ്ട് കേബിളുകളിലായി ഉറപ്പിച്ച് ഒരു സര്‍ക്കസ് കളിക്കാരന്‍റെ മെയ്‍വഴക്കത്തോടെ പൂച്ച ഓരോ ചുവടും മുന്നോട്ട് വച്ച് നീങ്ങി.

ഹോളിവുഡ് ആക്ഷന്‍ സ്റ്റാര്‍ ടോം ക്രൂയിസിന്‍റെ മിഷന്‍ ഇംപോസിബിള്‍, ഓരോ സീസണിലും പുതിയ പുതിയ ആക്ഷന്‍ രംഗങ്ങളിലൂടെ ആക്ഷന്‍ സിനിമാ ആസ്വാദകരെ തൃപ്തിപ്പെടുന്ന ഒന്നാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ 'മിഷന്‍ ഇംപോസിബിളി'നും അപ്പുറം മറ്റൊരു 'മിഷന്‍ ഇം'പൗസി'ബിളാ'ണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കാള്‍ അഭിപ്രായപ്പെട്ടു. ഇരുപത് സെക്കന്‍റിന്‍റെ ഭൂമിയില്‍ നിന്നും മുകളിലേക്കുള്ള കാഴ്ച ചിത്രീകരിക്കുന്ന വീഡിയോ  Buitengebieden എന്ന സാമൂഹിക മാധ്യമ ഉപയോക്താവാണ് പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചത് 'Mission impawsible.. ' എന്നായിരുന്നു.

വീഡിയോയില്‍ കേബിള്‍ വയറിലൂടെ ഒരു പൂച്ച നടന്ന് പോകുന്നതായിരുന്നു ഉണ്ടായിരുന്നത്. വീഡിയോയില്‍ മുകളിലെ കേബിളുകളിലൂടെ ഒരോ കാലുകളായി മുന്നോട്ട് വച്ച് അതീവ സൂക്ഷ്മതയോടെ പൂച്ച നടന്ന് പോകുന്നു. അഞ്ചോളം കേബിളുകളില്‍ രണ്ട് കേബിള്‍ വയറുകളിലൂടെയായിരുന്നു പൂച്ച നടന്നത്. നാല് കാലുകള്‍ രണ്ട് കേബിളുകളിലായി ഉറപ്പിച്ച് ഒരു സര്‍ക്കസ് കളിക്കാരന്‍റെ മെയ്‍വഴക്കത്തോടെ പൂച്ച ഓരോ ചുവടും മുന്നോട്ട് വച്ച് നീങ്ങി. സൂക്ഷിച്ചാണെങ്കിലും അത്യാവശ്യം വേഗതയിലായിരുന്നു പൂച്ചയുടെ നടത്തം. വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. രണ്ട് ദിവസം കൊണ്ട് 36 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 

മാക് ബുക്ക് പ്രോയിൽ കാപ്പി മറിഞ്ഞു, നന്നാക്കി നൽകണമെന്ന് യുവതി, ഇല്ലെന്ന് ആപ്പിൾ; കേസിന് പോയപ്പോൾ ട്വിസ്റ്റ് !

നാല് വയസുകാരന്‍ സഹപാഠിയായ 'ഭാവി വധു'വിന് നല്‍കിയ വിവാഹ സമ്മാനം 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണക്കട്ടി !

വീഡിയോയ്ക്ക് താഴെ പങ്കുവച്ച മറ്റൊരു വീഡിയോയില്‍ ഒരു കുഞ്ഞിപ്പൂച്ച ജനല്‍ കമ്പികള്‍ക്കിയടിലൂടെ സിക്സാക് രീതിയില്‍ നടന്ന് പോകുന്നതും കാണാം. 'ദൗത്യം പൂർത്തിയായി...' എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ പൂച്ചകളുടെ രസകരമായ നിരവധി വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടു. പൂച്ച ഒരു മെഡല്‍ അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു ഒരു രസികന്‍ എഴുതിയത്. പൂച്ചകള്‍ക്ക് ഉയരം കൂടിയ ചെറിയ ഇടങ്ങളിലൂടെ യഥേഷ്ടം സഞ്ചരിക്കാനുള്ള കഴിവുണ്ടെന്നും അവയ്ക്ക് സ്വന്തം ശരീരത്തിന്‍റെ ബാലന്‍സ് നോക്കാന്‍ കഴിയുമെന്നും ചിലര്‍ കുറിച്ചു. പൂച്ചകള്‍ക്ക് ആയോധന കല അറിയാമെന്ന് എഴുതിയവരും കുറവല്ല. പൂച്ചകള്‍ സ്പൈഡര്‍മാനെ പോലെയാണെന്നും അവയ്ക്ക് എവിടെയും വലിഞ്ഞ് കയറാന്‍ കഴിയുമെന്നും ചിലരെഴുതി.  

ആനമലയില്‍ നിന്നും 'ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാനൊരു ചിത്രം' പങ്കുവച്ച് ഐഎഎസ് ഉദ്യോഗസ്ഥ

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും