ആകാശം മുട്ടെയുയർന്ന് തീജ്വാല; മലേഷ്യയില്‍ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനിൽ വന്‍ തീപിടിത്തം, വീഡിയോ

Published : Apr 01, 2025, 02:17 PM IST
ആകാശം മുട്ടെയുയർന്ന് തീജ്വാല; മലേഷ്യയില്‍ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനിൽ വന്‍ തീപിടിത്തം, വീഡിയോ

Synopsis

പ്രദേശത്തെ 49 വീടുകൾക്ക് കേടുപാടുകൾ പറ്റിയതായും 69 പേരെ പോള്ളലേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമാണ് ആദ്യ വിവരം.      


മൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളില്‍ ഒരു അണുബോബ് സ്ഫോടനത്തിന് തുല്യമാണ് തീ ഗോളം ആകാശത്തേക്ക് ഉയരുന്നത് കാണാം. ജനവാസ മേഖലയില്‍ നിന്നും നൂറ് കണക്കിന് അടി ആകാശത്തേക്ക് ഉയർന്ന തീ ഗോളം ആരിലും ഭയം നിറയ്ക്കാന്‍ പ്രാപ്തമാണ്. എന്നാല്‍, അതൊരു അണുബോബ് സ്ഫോടനമല്ലായിരുന്നു. മറിച്ച് മലേഷ്യയിലെ പെട്രോനാസ് ഗ്യാസ് പൈപ്പ് ലൈനിന് തീ പിടിച്ചതായിരുന്നു. അപകടത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്നും 63 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

തീ നിയന്ത്രണ വിധേയമാക്കാനും സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും തുടരുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്ന് രാവിലെ മലേഷ്യന്‍ തലസ്ഥാനമായ ക്വാലലംപൂരിന്‍റെ പ്രാന്തപ്രദേശമായ സെലാന്‍ഗൂർ സംസ്ഥാനത്തെ പൂഞ്ചോംഗ് പട്ടണത്തിലാണ് അപകടം നടന്നതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Read More:  സഹോദരന്‍റെ കേസ് നടത്താൻ പണം വേണം; അതീവ സുരക്ഷമേഖലയിൽ കയറി എയർ ഫോഴ്സ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി ഒരു കുടുംബം

Read More:   സിംഗപ്പൂർ ഫ്ലൈറ്റില്‍ വച്ച് ക്യാബിന്‍ ക്രൂവിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി ഇന്ത്യക്കാരന്‍; പിന്നാലെ അറസ്റ്റ്

Watch Video:  നിസ്സാരം! 3 സെക്കൻഡ് കൊണ്ട് 3 രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്ന് യുവതി; വീഡിയോ വൈറല്‍

പൈപ്പ് ലൈന്‍ പൊട്ടിയതായി പെട്രോനാസ് പത്രക്കുറിപ്പിൽ അറിയിച്ചു. 500 മീറ്റര്‍ നീളമുള്ള പൈപ്പ് ലൈന്‍ അടച്ചതായും പ്രദേശത്തെ 49 ഓളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും അഗ്നിശമന വകുപ്പ് അറിയിച്ചു. അതേസമയം ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് (ഏപ്രില്‍ ഒന്ന്) രാവിലെയാണ് അപകടമുണ്ടായത്.  ഓറഞ്ച് നിറമുള്ള തീജ്വാല ചക്രവാളത്തോളം ഉയരത്തില്‍ ഉയർന്നു പോങ്ങുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു. ഏങ്ങനെയാണ് തീ പിടിത്തമുണ്ടായത് എന്ന് വ്യക്തമായിട്ടില്ല.

Read More:   ഡോക്ടറാണോ? മാസം 3.6 കോടി രൂപ ശമ്പളം, താമസവും കാറും സൗജന്യം; വാഗ്ദാനം ചെയ്ത് ഓസ്ട്രേലിയന്‍ നഗരം

PREV
Read more Articles on
click me!

Recommended Stories

നിലവിളി കേട്ടെത്തിയ അയൽക്കാര്‍ കണ്ടത് പട്ടിക്കൂട്ടിൽ അടച്ചിട്ട 22 -കാരിയായ യുവതിയെ; സംഭവം യുഎസിൽ
'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ