'മെക്‌സിക്കോയിൽ ചിത്രീകരിച്ച ഒരു ഹോളിവുഡ് സിനിമ പോലെ മുംബൈ'; നഗരത്തിലെ പൊടിക്കാറ്റിന്‍റെ വീഡിയോ വൈറൽ

Published : May 14, 2024, 09:35 AM IST
'മെക്‌സിക്കോയിൽ ചിത്രീകരിച്ച ഒരു ഹോളിവുഡ് സിനിമ പോലെ മുംബൈ';  നഗരത്തിലെ പൊടിക്കാറ്റിന്‍റെ വീഡിയോ വൈറൽ

Synopsis

ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മുംബൈയുടെ ആകാശത്ത് പൊടിക്കാറ്റ് വീശിയടിച്ചത്. പിന്നാലെ വേനലിലെ ആദ്യ മഴയും എത്തി. മഴയോടൊപ്പം വീശിയടിച്ച കൊടുങ്കാറ്റിലാണ് ഹോള്‍ഡിംഗുകളും മരങ്ങളും കടപുഴകിയത്. 


ന്ത്യയുടെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ വേനലായിരുന്നു കഴിഞ്ഞ ദിവസം വരെ. എന്നാല്‍ ഇന്നലെ വൈകീട്ടോടെ മുംബൈയില്‍ ശക്തമായ പൊടിക്കാറ്റും പിന്നാലെ കാറ്റും മഴയും ആഞ്ഞ് വീശി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും നിരവധി മരങ്ങള്‍ കടപുഴകുകയും ചെയ്തു. നിരവധി ഹോള്‍ഡിംഗുകള്‍ തകര്‍ന്നു വീഴുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. വിവിധ അപകടങ്ങളിലായി 14 പേര്‍ മരിക്കുകയും 76 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് മുംബൈയുടെ ആകാശത്ത് പൊടിക്കാറ്റ് വീശിയടിച്ചത്. പിന്നാലെ വേനലിലെ ആദ്യ മഴയും എത്തി. മഴയോടൊപ്പം വീശിയടിച്ച കൊടുങ്കാറ്റിലാണ് ഹോള്‍ഡിംഗുകളും മരങ്ങളും കടപുഴകിയത്. ഘട്‌കോപ്പർ, ബാന്ദ്ര കുർള, ധാരാവി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശിയടിച്ചു. പെട്ടെന്ന് പ്രകൃതിയിലുണ്ടായ അസാധാരണമായ മാറ്റം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. നഗരത്തെ മീടിയ രീതിയില്‍ പൊടിക്കാറ്റ് അടിച്ചപ്പോള്‍ മുംബൈ നഗരത്തിന്‍റെ അസാധാരണമായ സൌന്ദര്യം വെളിവായെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ വന്ന കുറിപ്പുകള്‍.

ഒറ്റ ടെക്സ്റ്റ് മെസേജില്‍ ബന്ധം വേര്‍പിരിഞ്ഞ് യുവതി; കുടുംബത്തിന്‍റെ പ്രതികരണം വൈറല്‍

'സിംപിള്‍ ബട്ട് പവര്‍ഫുള്‍': ഇലക്ട്രിക്ക് സ്ക്കൂട്ടറില്‍ സോഫയുമായി പോകുന്ന യുവാക്കളുടെ വീഡിയോ വൈറല്‍

'മെക്‌സിക്കോയിൽ ചിത്രീകരിച്ച ഒരു ഹോളിവുഡ് സിനിമ പോലെയാണ് മുംബൈ നഗരം.' എന്നായിരുന്നു ഒരു വീഡിയോയ്ക്ക് വന്ന കുറിപ്പ്. 'ഡൂണ്‍ 3 യ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം മുംബൈയാണ്.' എന്നായിരുന്നു മറ്റൊരു കമന്‍റ്. 'മുംബൈ ഇപ്പോൾ ഗോതം സിറ്റിയാണ്' എന്ന് മറ്റൊരാള്‍ തമാശയായി കുറിച്ചു. മുംബൈ നഗരത്തെ വിഴുങ്ങുന്ന പൊടിക്കാറ്റിന്‍റെ നിരവധി മീമുകളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 

30 വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് 'പ്രേത വരനെ' തേടി പത്രത്തില്‍ 'വിവാഹ പരസ്യം'

കള്ളനെ പിടിക്കാന്‍ മിയാമി പോലീസ് വരും സ്വന്തം 'റോള്‍സ് റോയിസ് കാറി'ല്‍; വീഡിയോ വൈറല്‍

ജപ്പാൻകാരുടെ ഒരു കാര്യം; വാഹനം കടന്ന് പോകാന്‍ ട്രാഫിക് തടഞ്ഞു, പിന്നീട് നന്ദി, വൈറല്‍ വീഡിയോ കാണാം

അതേസമയം, താനെ, പാൽഘർ, റായ്ഗഡ് എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ആർഎംസി) യെല്ലോ അലർട്ട് പുറപ്പെടുവിച്ചു, പുണെ, സത്താറ, നാസിക് തുടങ്ങിയ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റിനോടും കൂടിയ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകള്‍ പറയുന്നു. വരും മണിക്കൂറില്‍ മുംബൈയില്‍ നേരിയ മഴയും ഇടിമിന്നലോട് കൂടിയ മഴയും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു