ഒറ്റ ടെക്സ്റ്റ് മെസേജില്‍ ബന്ധം വേര്‍പിരിഞ്ഞ് യുവതി; കുടുംബത്തിന്‍റെ പ്രതികരണം വൈറല്‍

Published : May 13, 2024, 05:05 PM ISTUpdated : May 13, 2024, 05:07 PM IST
ഒറ്റ ടെക്സ്റ്റ് മെസേജില്‍ ബന്ധം വേര്‍പിരിഞ്ഞ് യുവതി; കുടുംബത്തിന്‍റെ പ്രതികരണം വൈറല്‍

Synopsis

വീഡിയോയില്‍ ഒരു യുവതി തന്‍റെ ഫോണില്‍ ടൈപ്പ് ചെയ്ത വലിയൊരു സന്ദേശം ഏറെ സന്തോഷത്തോടെ അയച്ച് കൊടുക്കുന്നത് കാണാം. 

ടുത്ത കാലത്തായി സങ്കീര്‍ണ്ണമായ വിവാഹ ബന്ധങ്ങളെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചില ബന്ധങ്ങളില്‍ പ്രതിസ്ഥാനത്ത് പുരുഷനും സ്ത്രീയും വരുന്നു. മറ്റ് ചില ബന്ധങ്ങളില്‍ അവരുടെ കുടുംബാങ്ങളായിരിക്കും വില്ലന്മാര്‍. സംഗതി എന്ത് തന്നെയായാലും കഴിഞ്ഞ ദിവസം എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ കാഴ്ചക്കാരെ അത്ഭുതപ്പെട്ടുത്തി. FadeHubb എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'വേർപിരിയൽ ആഘോഷിക്കുന്ന വന്യമായ കുടുംബം.' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

വീഡിയോയില്‍ ഒരു യുവതി തന്‍റെ ഫോണില്‍ ടൈപ്പ് ചെയ്ത വലിയൊരു സന്ദേശം ഏറെ സന്തോഷത്തോടെ അയച്ച് കൊടുക്കുന്നത് കാണാം. യുവതി ഏറെ സന്തോഷത്തോടെ ചിരിച്ച് കൊണ്ടാണ് അത് ചെയ്യുന്നത്. പിന്നാലെ മേശയ്ക്ക് ചുറ്റും കൂടിയിരുന്നവരെല്ലാം കൈ അടിച്ച് ചിരിച്ച് കൊണ്ട് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. തന്‍റെ വിവാഹ ബന്ധം വേര്‍പെടുത്താനുള്ള യുവതിയുടെ തീരുമാനത്തെ കുടുംബാംഗങ്ങള്‍ എല്ലാവരും സ്വാഗതം ചെയ്യുന്നു. 'ബ്രേക്ക്-അപ്പ് ടെക്‌സ്‌റ്റ് അയച്ചതിന് ശേഷം നിങ്ങളുടെ കുടുംബം ആഘോഷിക്കുന്നു' എന്ന് വീഡിയോയ്ക്ക് മുകളില്‍ എഴുതിയിരിക്കുന്നത് കാണാം. വീഡിയോ ഇതിനകം 30 ലക്ഷത്തിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു. അതേസമയം വിവാഹ ബന്ധം ഒഴിക്കാനുള്ള കാരണം വ്യക്തമല്ല. 

250 ഗ്രാം പാല്‍ കുടിച്ച് 88 ദിവസം; താരകേശ്വറിന്‍റെ ഹഠയോഗത്തിന് പിന്നില്‍ ഒരു കാരണമുണ്ട്

'സിംപിള്‍ ബട്ട് പവര്‍ഫുള്‍': ഇലക്ട്രിക്ക് സ്ക്കൂട്ടറില്‍ സോഫയുമായി പോകുന്ന യുവാക്കളുടെ വീഡിയോ വൈറല്‍

'അവർ ഒരിക്കലും ആ വ്യക്തിയെ ഇഷ്ടപ്പെട്ടില്ല' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'അവൾ വേർപിരിയുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും അയച്ചു.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ഇതാണ് എന്‍റെ കുടുംബത്തിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്ന പിന്തുണ' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ പ്രതികരണം. 'അവർ ഒരിക്കലും അവളുടെ കാമുകനെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. എന്നാല്‍ ചിലര്‍ ഇത്ര നിസാരമായി ഒരു വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെ ചോദ്യം ചെയ്തു. 

30 വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് 'പ്രേത വരനെ' തേടി പത്രത്തില്‍ 'വിവാഹ പരസ്യം'


 

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു