ഇന്ത്യന്‍ ഭക്ഷണത്തിനുള്ള കാത്തിരിപ്പ്; ദത്തെടുക്കപ്പെട്ട കുട്ടിയുടെ ഭാവപ്രകടനത്തിൽ കണ്ണ് നിറഞ്ഞ് കാഴ്ചക്കാര്‍

Published : Dec 08, 2023, 08:40 AM IST
ഇന്ത്യന്‍ ഭക്ഷണത്തിനുള്ള കാത്തിരിപ്പ്; ദത്തെടുക്കപ്പെട്ട  കുട്ടിയുടെ ഭാവപ്രകടനത്തിൽ കണ്ണ് നിറഞ്ഞ് കാഴ്ചക്കാര്‍

Synopsis

തന്‍റെ മാതൃരാജ്യത്ത് നിന്നുള്ള ഭക്ഷണം അവള്‍ തുള്ളിച്ചാടിക്കൊണ്ടായിരുന്നു വരവേറ്റത്.  കുട്ടിയുടെ നിഷ്ക്കളങ്കമായ പ്രതികരണം ഏവരുടെയും ഹൃദയത്തെ സ്പര്‍ശിച്ചു. 

ന്ത്യയില്‍ നിന്ന് യുഎസ്എയിലേക്ക് ദത്തെടുക്കപ്പെട്ട ബധിരയായ പെണ്‍കുട്ടി, തന്‍റെ മാതൃരാജ്യത്ത് നിന്നുള്ള ഭക്ഷണം കാത്തിരിക്കുന്ന വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കവര്‍ന്നു. ആദ്യമായിട്ടാണ് കുട്ടി ഇന്ത്യന്‍ ഭക്ഷണം കാണുന്നത്. തന്‍റെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ അവള്‍ക്ക് ശബ്ദമില്ല. ജന്മനാ ബധിരയും മൂകയുമായ അവള്‍ തന്‍റെ വികാരം പ്രകടിപ്പിക്കുന്ന രീതി ഏവരുടെയും ഹൃദയം കവരുന്നതായിരുന്നു. ഭക്ഷണം കൊണ്ടുവരുമ്പോള്‍ പെട്ടെന്ന് കൊണ്ടു വരനായി കൈനീട്ടി വിളിക്കുകയും തുള്ളിച്ചാടുകയും ചെയ്യുന്നു. യുണിലാഡ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഒറ്റ ദിവസത്തിനകം നാല്പതിനായിരത്തിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു. വീഡിയോ പങ്കുവച്ച് കൊണ്ട് യൂണിലാഡ് ഇങ്ങനെ കുറിച്ചു,'അവളെ ഇന്ത്യയിൽ നിന്നും ദത്തെടുത്തതാണ്. അവളുടെ ദേശീയ ഭക്ഷണം കണ്ട് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല."

കുട്ടിയുടെ നിഷ്ക്കളങ്കമായ പ്രതികരണം ഏവരുടെയും ഹൃദയത്തെ സ്പര്‍ശിച്ചു. തന്‍റെ മാതൃരാജ്യത്ത് നിന്നുള്ള ഭക്ഷണം അവള്‍ തുള്ളിച്ചാടിക്കൊണ്ടായിരുന്നു വരവേറ്റത്. വീഡിയോ കണ്ട ഒരു കാഴ്ചക്കാരനെഴുതിയത്, 'ഞാൻ ഒരു ഇന്ത്യക്കാരനാണ്, ഇന്ത്യയിൽ തന്നെ ജീവിക്കുന്നു, ദിവസവും ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്നു, എന്നിട്ടും ഈ വീഡിയോ എനിക്ക് പുലർച്ചെ ഒരു  മണിക്ക് ദാൽ മഖ്നിയെ ഓര്‍മ്മപ്പെടുത്തുന്നു.' പിന്നാലെ നിരവധി പേര്‍ ഇന്ത്യന്‍ ഭക്ഷണത്തെ പ്രകീര്‍ത്തിച്ച് വീഡിയോയ്ക്ക് താഴെ കുറിപ്പുകളെഴുതി. ചിലര്‍, ദത്തെടുക്കുമ്പോള്‍ പ്രത്യേകിച്ചും ഒരു സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു സംസ്കാരത്തിലേക്ക് കുട്ടികളെ ദത്തെടുക്കുമ്പോള്‍ കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ സംസ്കാരത്തെ കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. 

'മിന്നല്‍ ബുയി'; 60 വര്‍ഷം മുമ്പ് മിന്നലടിച്ചു, പിന്നീട് ഇതുവരെ വെള്ളം മാത്രം കുടിച്ച് ജീവിക്കുന്ന 75 കാരി !

മോഷ്ടിച്ച ഫോൺ തിരികെ വേണമെങ്കില്‍ പണം നല്‍കണം, ഇല്ലെങ്കില്‍...; വിചിത്ര ഭീഷണിയുമായി കള്ളന്‍

ViralHog എന്ന വീഡിയോ ലൈസന്‍സിംഗ് കമ്പനിയാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ആദ്യം പങ്കുവച്ചത്. വൈറല്‍ ഹോഗ് വീഡിയോയിലെ പെണ്‍കുട്ടിയുടെ അച്ഛനുമായി സംസാരിച്ചു.,' ഞങ്ങള്‍ മകളെ ഇന്ത്യയില്‍ നിന്നാണ് ദത്തെടുത്തത്. യുഎസിലെത്തിയ ശേഷം അവളെ ആറ് പേരുള്ള ഒരു അപ്പാര്‍ട്ട്മെന്‍റിലാണ് വളര്‍ത്തിയത്. വീട്ടിൽ ഇന്ത്യൻ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അവളെ ഞങ്ങള്‍ യുഎസിലെ ഒരു ഇന്ത്യന്‍ റെസ്റ്റോറന്‍റിലേക്ക് കൊണ്ട് പോയി. ഇന്ത്യയില്‍ നിന്ന് വന്നശേഷം അവള്‍ താലി പ്ലേറ്റ് കണ്ടിട്ടില്ല. അവളുടെ സംസ്കാരം കാണാന്‍ അവള്‍ വലിയ ആവേശത്തിലായിരുന്നു. അവള്‍ ബധിരയാണ്. അതുകൊണ്ട് അവള്‍ ഏറെ പ്രകടിപ്പിക്കുന്നു.' 

വിമാനത്തില്‍ നിന്നും വികലാംഗയായ സ്ത്രീയെ ഇറക്കാന്‍ മറന്നു; ഇന്‍ഡിഗോയ്ക്കെതിരെ പരാതി പിന്നാലെ രൂക്ഷ വിമര്‍ശനം
 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്