
ഇന്ത്യ ഇന്ന് അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹ മാമാങ്കത്തിലാണ്. വിവാഹ ദിനം കുടുംബത്തിലെ ഓരോ അംഗങ്ങളും ധരിച്ച ആഭരണങ്ങളുടെയും വാച്ചിന്‍റെയും വസ്ത്രത്തിന്‍റെ വിലവിവര പട്ടിക നിരത്തി കഴിഞ്ഞില്ല. ഇതിനിടെയാണ് യുപിയില്‍ നിന്നുള്ള മറ്റൊരു വിവാഹ സദ്യയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സംഗതി, സദ്യയ്ക്ക് വധുവിന്‍റെ കുടുംബം മീന്‍ കറി വിളമ്പാത്തത് വരന്‍റെ കുടുംബം ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. പിന്നെ അവിടെ നടന്നത് കൂട്ട അടി.
ജൂലൈ 11 ന് ഉത്തർപ്രദേശിലെ ഡിയോറിയയിൽ നടന്ന അഭിഷേക് ശർമയുടെയും സുഷമയുടെയും വിവാഹത്തിനിടെയായിരുന്നു സംഭവം. വിവാഹ സദ്യയായി വധുവിന്‍റെ കുടുംബം വെജിറ്റേറിയന്‍ സദ്യ ഒരുക്കിയത് വരനും കുടുംബത്തിനും ഇഷ്ടപ്പെട്ടില്ല. പിന്നാലെ സദ്യയ്ക്ക് മീനും മാംസവും വേണമെന്ന് വരന്‍റെ കുടുംബാംഗങ്ങളം ബന്ധുക്കളും ആവശ്യപ്പെട്ടു. ഇത് ഇരുവിഭാഗവും തമ്മിലുള്ള വാക്കേറ്റത്തിലേക്കും പിന്നാലെ സംഘർഷത്തിലേക്കും നീങ്ങി. വേദി നിര്‍മ്മിക്കാനുപയോഗിച്ച കമ്പുകളും കസേരകളും ഉപയോഗിച്ച് വരന്‍റെ ബന്ധുക്കള്‍ വധുവിന്‍റെ ബന്ധുക്കളെ മര്‍ദ്ദിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ വരന്‍ വേദി വിട്ട് പോവുകയും വിവാഹം മുടങ്ങുകയും ചെയ്തെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുകെയില്‍ പത്തിൽ ഒരാള്‍ അന്യഗ്രഹ ജീവികളുടെ അസ്തിത്വത്തിൽ വിശ്വസിക്കുന്നെന്ന് സര്‍വ്വേ ഫലം
ഭാര്യയെ സംശയം, ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം, ഒടുവില്‍ ചൈനീസ് യുവാവിന് വിവാഹ മോചനം
വധുവിന്‍റെ പിതാവ് നല്‍കിയ പോലീസ് കേസില്‍, വരന്‍ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ വാങ്ങിയെന്ന് ആരോപിച്ചു. താലി കെട്ട് കഴിഞ്ഞതിന് പിന്നാലെ വരന്‍ എന്താണ് കഴിക്കാനെന്ന് ചോദിച്ചെന്നും ലളിതമായ ഭക്ഷണമാണെന്ന് മകള്‍ പറഞ്ഞപ്പോള്‍ അവളെ വിവാഹവേദിയില്‍ വച്ച് തന്നെ തല്ലിയെന്ന് വധുവിന്‍റെ അമ്മ പറഞ്ഞു. വരന്‍റെ കുടുംബത്തിലെ പത്തോളം പേരാണ് അക്രമമുണ്ടാക്കിയതെന്നും വരനും വരന്‍റെ പിതാവ് സുരേന്ദ്ര ശർമ്മയും അവര്‍ക്കൊപ്പം ചേര്‍ന്ന് തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നും പിതാവ് നല്‍കിയ പരാതിയില്‍ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.