
ഓരോ നഗരത്തിന്‍റെ അതിന്‍റെതായ സവിശേഷതകളുണ്ട്. നഗരാസൂത്രണമെന്ന് പറയുന്നത്, നമ്മുടെ നാട്ടില്‍ നടക്കുന്നത് പോലെ എല്ലാ നിയമവും ലംഘിച്ച് കൊണ്ടുള്ള കെട്ടിട നിർമ്മാണമല്ല. മറിച്ച്, പ്രദേശത്തിന്‍റെ സൌന്ദര്യത്തെ നശിപ്പിക്കാതെ, ജലപ്രവാഹത്തെ തടസപ്പെടുത്താതെയുള്ള നിര്‍മ്മാണമാണ്. പല തരത്തിലുള്ള നഗരങ്ങള്‍ ഇന്ന് നമ്മുക്കു ചുറ്റുമുണ്ട്. വിശാലമായ വഴികളോടുള്ളത്. ഇടുങ്ങിയ തെരുവുകള്‍ നിറഞ്ഞത്, പിങ്ക് നിറത്തില്‍, നീല നിറത്തില്‍ അങ്ങനെ അങ്ങനെ ഓരോ നഗരവും ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കുന്നു. എന്നാല്‍ ഏറ്റവും ഇടുങ്ങിയ നഗരം കണ്ടിട്ടുണ്ടോ? അതെ, ലോകത്തിലെ ഏറ്റവും ഇടുങ്ങിയ നഗരം. ആ പദവിയുള്ള നഗരം അങ്ങ് ചൈനയിലാണ്. ചൈനയിലെ യുനാൻ പ്രവിശ്യയിലെ ചെങ്കുത്തായ പർവതനിരകൾക്കിടയില്‍ സ്ഥിതി ചെയ്യുന്ന യാൻജിൻ കൗണ്ടി ആണത്.
ചെങ്കുത്തായ കൂറ്റന്‍ പര്‍വ്വതങ്ങള്‍ക്കിടയിലൂടെ നിറഞ്ഞ് ഒഴുകുന്ന ഒരു നദി. ആ നദിക്ക് ഇരു കരയിലുമായി കൂറ്റന്‍ കെട്ടിടങ്ങളോടെ ഒരു നഗരം. അതും പത്തും ഇരുപതും നിലകളുള്ള കെട്ടിടങ്ങളാണ് നഗരത്തിലുള്ളത്. നഗരത്തിന്‍റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പലരും ലോകത്ത് ഇത്തരത്തിലൊരു നഗരമില്ലെന്ന് കുറിച്ചു. അടുത്തകാലത്തായി എഞ്ചിനീയറിംഗ് രംഗത്ത് ചൈന മറ്റ് രാജ്യങ്ങളെ അമ്പരപ്പിക്കുകയാണ്. അക്കൂട്ടത്തിലേക്കാണ് ഈ ഇടുങ്ങിയ നഗരവും ഇടം നേടിയത്.
യുഎസില്‍ ഭാര്യ നോക്കി നില്‍ക്കെ സ്രാവ്, ഭർത്താവിനെ അക്രമിച്ച് കൊലപ്പെടുത്തി
ഷാഗ്ഹായ് എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു. 'ചൈനയിലെ ഏറ്റവും ഇടുങ്ങിയ കൗണ്ടിയാണ് യാൻജിൻ കൗണ്ടി, ഷാവോടോങ്, യുനാന്‍.' നഗരത്തിലെ ഏറ്റവും ഇടുങ്ങിയ പ്രദേശം 30 മീറ്റർ ആണ്. ഏറ്റവും വിശാലമായ പ്രദേശത്തിന്‍റെ വീതി 300 മീറ്ററാണ്. നദിയുടെ ഇരുവശത്തുമായി ഗതാഗതത്തിന് ഒരു റോഡ് മാത്രമേയുള്ളൂ. നദിയുടെ കിടപ്പ് കാരണം ഈ റോഡിന് കിലോമീറ്ററുകളോളം നീളമുണ്ട്. നദിയുടെ ഇരു തീരങ്ങളിലും നിരവധി വീടുകളും കെട്ടിടങ്ങളും കാണാം. എന്നാല്‍ നദിക്ക് കുറുകെ പാലങ്ങള്‍ വളരെ കുറവാണ്. വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കാനായി കെട്ടിടങ്ങൾ തൂണുകളിലാണ് പണിതുയര്‍ത്തിയത്. നിരവധി തലമുറകളായി മനുഷ്യവാസമുള്ള പ്രദേശമാണിത്. ജനങ്ങള്‍ ഇവിടം വിട്ട് പുറത്ത് പോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നദിക്കരയില്‍ നഗരം സൃഷ്ടിക്കപ്പെട്ടത്.
ആകാശത്ത് നിന്നും മഞ്ഞ നിറത്തിലുള്ള 'പുകചുരുൾ' ഭൂമിയിലേക്ക്, ഭയന്ന് നാട്ടുകാർ; വൈറൽ വീഡിയോ കാണാം