യാത്രക്കാരി പെരുവഴിയിൽ, ഓട്ടോ നിർത്തി മാതളനാരങ്ങ വാങ്ങി ഡ്രൈവർ, വൈറലായി വീഡിയോ

Published : Apr 03, 2026, 08:51 PM IST
viral video

Synopsis

ബെംഗളൂരുവിൽ ഓഫീസിലേക്ക് പോകാൻ വൈകിയ യാത്രക്കാരിയെ ഓട്ടോയിൽ ഇരുത്തി ഡ്രൈവർ മാതളനാരങ്ങ വാങ്ങാൻ പോയതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 

ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്ക് പലപ്പോഴും ചർച്ചയായി മാറാറുണ്ട്. ഒരിടത്ത് നിന്നും മറ്റൊരിടത്ത് എത്തിച്ചേരുക എന്നാൽ വലിയ ബുദ്ധിമുട്ട് തന്നെയാണ്. നീണ്ടുനിൽക്കുന്ന ബ്ലോക്കിൽ ആളുകൾ ഭക്ഷണം കഴിക്കുന്നതും ജോലി ചെയ്യുന്നതും മീറ്റിം​ഗിൽ പങ്കെടുക്കുന്നതും ഒക്കെയായ അനേകം വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അതുപോലെ തന്നെ ഓട്ടോ ഡ്രൈവർമാരുടെ ചില വിചിത്രവും രസകരവുമായ പെരുമാറ്റങ്ങളും ന​ഗരത്തിൽ നിന്നും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഓഫീസിലേക്ക് പോകാൻ നേരം വൈകി ഓട്ടോയിൽ ഇരിക്കുന്ന യാത്രക്കാരിയെ അവഗണിച്ചുകൊണ്ട് ഡ്രൈവർ വഴിയിൽ ഓട്ടോ നിർത്തി മാതളനാരങ്ങ വാങ്ങാൻ പോയിരിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

@tan_in_bangalore എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. താൻ ജോലിക്ക് പോകാൻ വൈകി ഇരിക്കുകയാണ്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഡ്രൈവർ പഴങ്ങൾ വാങ്ങുന്ന തിരക്കിലാണ് എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്. 'ഞാൻ ഇവിടെ വൈകുന്നതൊന്നും തന്നെ അദ്ദേഹത്തെ ഒട്ടും ബാധിക്കുന്നില്ല' എന്ന് ഹിന്ദിയിൽ ഇവർ പറയുന്നത് വീഡിയോയിൽ കേൾക്കാം. 'ബെംഗളൂരു ഓട്ടോ സുപ്രീമസി' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

 

 

വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും. 'ഇത് ബെംഗളൂരുവിലെ സ്ഥിരം കാഴ്ചയാണ്, യാത്രക്കാരുടെ അത്യാവശ്യം ഇവർ ഗൗനിക്കാറില്ല' എന്ന് ചിലർ കമന്റ് ചെയ്തു. 'ഇത് ചിരിപ്പിക്കുന്നതാണെങ്കിലും ആ സ്ഥാനത്ത് നമ്മളാണെങ്കിൽ ദേഷ്യം വരും' എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. തമാശയായി വീഡിയോയെ കണ്ട് രസകരമായ കമന്റുകൾ നൽകിയവരും ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

കനത്ത മഴ, വെള്ളത്തിൽ വീണ് ഡെലിവറി ബോയ്, രക്ഷകരായി നാട്ടുകാർ, വൈറലായി വീഡിയോ
അടുക്കളയിൽ കരഞ്ഞുകൊണ്ട് നിൽക്കുന്ന ജോലിക്കാരി, പെട്ടെന്ന് കേക്ക് വരുന്നു, ആഘോഷമാകുന്നു, ചിരി പടരുന്നു; മനോഹരം ഈ വീഡിയോ