വിവാഹ വീട്ടിൽ നിന്നും ബ്ലിങ്കിറ്റ് ഏജന്‍റിന് പണത്തിന് പകരം ലഭിച്ചത് 2,100 രൂപയുടെ നോട്ട് മാല; എല്ലാവരിലും ചിരി പടർത്തിയ വീഡിയോ

Published : May 06, 2026, 02:23 PM IST
Blinkit agent received Rs 2,100 note necklace

Synopsis

വിവാഹ ഒരുക്കങ്ങൾക്കിടെ സാധനങ്ങളുമായി എത്തിയ ബ്ലിങ്കിറ്റ് ഏജന്റിന് ബില്ലിന് പകരമായി വീട്ടുകാർ നൽകിയത് 2100 രൂപയുടെ നോട്ടുമാല. പണം ചില്ലറയായി നൽകാൻ ആവശ്യപ്പെട്ട ഏജന്റിന് അപ്രതീക്ഷിത സമ്മാനം ലഭിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ചിരിയും വൈറലായി. ഈ അസാധാരണ സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമായി.

 

ന്ത്യൻ വിവാഹ ആഘോഷങ്ങൾ ഇന്ന് മറ്റെല്ലാ ആഘോഷത്തിനും മേലെയാണ്. ഉയർന്ന വിവാഹ മാർക്കറ്റ് തന്നെ ഇതിനൊരു കാരണം. എന്നാൽ, വിവാഹ ആഘോഷത്തിനിടെ എത്തിയ ബ്ലിങ്കിറ്റ് ഏജന്‍റിന് പണത്തിന് പകരം നോട്ടുമാല നൽകിയാലോ? അതെ അത്തരമൊരു അസാധാരണ സംഭവത്തിന്‍റ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തനിക്ക് ബില്ലിന് പകരം സമ്മാനിക്കപ്പെട്ട നോട്ടുമാല കഴുത്തിലിട്ട് സന്തോഷവാനായി നിൽക്കുന്ന ബ്ലിങ്കിറ്റ് ഏ‍ജന്‍റിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

ബ്ലിങ്കിറ്റ് ഏജന്‍റിന് നോട്ടുമാല

വിവാഹത്തിന്‍റെ ഒരുക്കങ്ങൾ നടക്കുന്ന ഒരു വീട്ടിലേക്ക് ഓർഡർ ചെയ്ത സാധനങ്ങളുമായി എത്തിയ ബ്ലിങ്കിറ്റ് ഏജന്‍റ് 2000 രൂപയുടെ ബില്ലാണ് നൽകിയത്. ഒപ്പം പണം ചില്ലറ നോട്ടുകളായി നന്നാൽ കൊള്ളാമെന്ന് അദ്ദേഹം വീട്ടുകാരെ അറിയിച്ചു. ഇതോടെയാണ് 2,100 രൂപയുടെ നോട്ടുമാല ബ്ലിങ്കിറ്റ് ഏജന്‍റിന് നൽകാൻ വീട്ടുകാരും തീരുമാനിച്ചത്. "നമ്മുടെ വീട്ടിൽ ഒരു കല്യാണം നടക്കുന്നുണ്ട്. ബ്ലിങ്കിറ്റിന്‍റെ ബിൽ 2,000 രൂപയായിരുന്നു. ഇപ്പോൾ ബ്ലിങ്കിറ്റ് ഡെലിവറി ആൾ പറയുന്നു, 'എനിക്ക് കുറച്ച് ചില്ലറ നാണയങ്ങൾ തരൂ, കുഴപ്പമില്ല.' ഇപ്പോൾ ഇതാ, ബ്ലിങ്കിറ്റ് ഡെലിവറി ആൾക്ക് പണം നൽകുന്നു," വീഡിയോയിയിലെ സംഭാഷണം ഇങ്ങനെയായിരുന്നു. പിന്നാലെ വിവാഹത്തിന് ആരോ സമ്മാനിച്ച നോട്ടുമാലകളിൽ 2,100 രൂപയുടെ നോട്ടുമാല ബ്ലിങ്കിറ്റ് ഏജന്‍റിന് കുടുംബം സമ്മാനിക്കുന്നു. പിന്നാലെ അദ്ദേഹം ആ നോട്ടുമാല സ്വന്തം കഴുത്തിൽ അണിഞ്ഞ് ചിരിച്ച് കൊണ്ട് നിൽക്കുന്നതും വീഡിയോയിൽ കാണാം. അദ്ദേഹത്തിന്‍റെ ചിരി കാഴ്ചക്കാരെയും രസിപ്പിക്കുന്നു.

 

 

'പൂക്കി ഭയ്യ'

'ബ്ലിങ്കിറ്റ് സഹോദരൻ വിവാഹ വീട്ടിൽ സാധനങ്ങളെത്തിച്ചു' എന്ന കുറിപ്പോടെ ശ്രീധർ ഭവ്യ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ നിരവധി പേർ, 'ഇതൊരു കല്യാണ സീസൺ' എന്ന് വിശേഷിപ്പിച്ചു. മറ്റ് ചിലർ നോട്ടു മാലയിൽ നിന്നും ഓരോ നോട്ടും കീറാതെ വേർതിരിച്ച് എടുക്കാനാണ് തൊഴിൽ കൂലിയായി 100 രൂപ അധികം നൽകിയതെന്ന് പരിഹസിച്ചു. മറ്റ് ചിലർ ബ്ലിങ്കിറ്റ് ഏജന്‍റിനോട് ബഹുമാനമെന്ന് എഴുതി. ഇത് ഇന്ത്യയിൽ മാത്രം നടക്കുന്ന സംഭവമെന്നായിരുന്നു മറ്റൊരു കുറിപ്പ്. പൂക്കി ഭയ്യ എന്നായിരുന്നു ഒരു ജെൻസി കുറിപ്പ്.

 

PREV
Read more Articles on
click me!

Recommended Stories

അതിവേഗം പറന്നെത്തിയപ്പോൾ ട്രാക്കിന് നടുക്ക് എരുമ, വണ്ടി നിർത്തി എരുമയെ ഓടിച്ച് ലോക്കോ പൈലറ്റ്; വീഡിയോ വൈറൽ
അഞ്ച് വർഷത്തെ ഇന്ത്യൻ ജീവിതം എന്‍റെ കാഴ്ചപ്പാടുകൾ മാറ്റിമറിച്ചു; വൈറലായി അമേരിക്കൻ യുവതിയുടെ കുറിപ്പ്