മാസ്ക് ധരിക്കാൻ ഓർമ്മിപ്പിക്കുന്ന കുട്ടി, വീഡിയോയ്ക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

By Web TeamFirst Published Jul 7, 2021, 12:09 PM IST
Highlights

അമിത് എന്ന് പേരുള്ള കുട്ടിയാണ് വീഡിയോയില്‍ കാണുന്നത് എന്നാണ് കരുതുന്നത്. ജൂലൈ ആറിന് പങ്കുവെച്ച വീഡിയോ 1.6 മില്ല്യണിലധികം ആളുകളാണ് കണ്ടത്. 

കൊവിഡിന്‍റെ മൂന്നാം തരംഗത്തെ ചൊല്ലിയുള്ള ആശങ്കകള്‍ നിലനില്‍ക്കുമ്പോള്‍ പോലും പലയിടത്തും ആളുകള്‍ മാസ്ക് ധരിക്കാതെ അലക്ഷ്യമായി നടക്കുകയാണ്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു ചെറിയ ആണ്‍കുട്ടിയുടേതാണ് വീഡിയോ. 

വീഡിയോയില്‍ ആണ്‍കുട്ടി അതുവഴി നടന്നുവന്ന മനുഷ്യരോട് മാസ്ക് ധരിക്കുന്നതിനെ കുറിച്ചോര്‍മ്മിപ്പിക്കുകയാണ്. 
വീഡിയോ വൈറലായതോടെ നിരവധി പേരാണ് കുട്ടിയെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്. 

'ഈ കൊച്ചുകുട്ടിയെ കാണുന്നത് ധർമ്മശാലയിലെ തെരുവിലാണ്. ആളുകളോട് മാസ്ക് ധരിക്കാൻ ആവശ്യപ്പെടുകയാണ് അവന്‍. അവന് ധരിക്കാൻ ചെരിപ്പുകൾ പോലുമില്ല. ഈ ആളുകളുടെ പൊള്ളയായി ചിരിക്കുന്ന മുഖങ്ങൾ കാണുക. ആരാണ് വിദ്യാസമ്പന്നരും ആരാണ് ഇവിടെ വിദ്യാഭ്യാസമില്ലാത്തവരും?' ഇങ്ങനെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

അമിത് എന്ന് പേരുള്ള കുട്ടിയാണ് വീഡിയോയില്‍ കാണുന്നത് എന്നാണ് കരുതുന്നത്. ജൂലൈ ആറിന് പങ്കുവെച്ച വീഡിയോ 1.6 മില്ല്യണിലധികം ആളുകളാണ് കണ്ടത്. 

'ആളുകൾ കൊവിഡിനെ ഗൗരവമായി എടുക്കുന്നില്ല. ഈ കുട്ടിയെ ഇങ്ങനെ പെരുമാറാൻ പഠിപ്പിച്ചവർക്ക് ആശംസകൾ നേരുന്നു' -എന്നാണ് ഒരാൾ കുറിച്ചത്. 'ഈ കുട്ടിക്ക് പ്രതിഫലം നൽകണം' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'അവൻ ചെയ്യുന്നത് ശരിക്കും അഭിനന്ദനീയമായ ജോലിയാണ്' എന്നാണ് മറ്റൊരാൾ കുറിച്ചത്.

വീഡിയോ കാണാം: 

click me!