നന്ദിയുണ്ട്, സ്നേഹമാണ്, രക്ഷിച്ച സ്ത്രീയെ കെട്ടിപ്പിടിച്ച് ചിമ്പാന്‍സി, അതിവൈകാരികം ഈ വീഡിയോ

Published : Jul 16, 2021, 01:29 PM IST
നന്ദിയുണ്ട്, സ്നേഹമാണ്, രക്ഷിച്ച സ്ത്രീയെ കെട്ടിപ്പിടിച്ച് ചിമ്പാന്‍സി, അതിവൈകാരികം ഈ വീഡിയോ

Synopsis

വീഡിയോയില്‍ കാണുന്നത് പ്രൈമറ്റോളജിസ്റ്റായ ജാനേ ഗൂഡലിനെയാണ്. അവളുടെ സംഘം ഒരു ചിമ്പാന്‍സിയെ രക്ഷിച്ചശേഷം കാട്ടിലേക്ക് തുറന്ന് വിടുന്നതാണ് സന്ദര്‍ഭം. 

ചില മൃഗങ്ങള്‍ മനുഷ്യരോട് പ്രകടിപ്പിക്കുന്ന നന്ദിയും സ്നേഹവും കാണുമ്പോള്‍ അറിയാതെ കണ്ണ് നനഞ്ഞുപോകും. ഇത് അങ്ങനെ ഒരു വീഡിയോ ആണ്. ആദ്യമായി ഈ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് 2014 -ലാണ്. അന്ന് അത് വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും ആ വീഡിയോ ആളുകളെ ആകര്‍ഷിക്കുകയാണ്. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസിലെ സുധാ രാമനാണ് വീണ്ടും വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 

വീഡിയോയില്‍ കാണുന്നത് പ്രൈമറ്റോളജിസ്റ്റായ ജാനേ ഗൂഡലിനെയാണ്. അവളുടെ സംഘം ഒരു ചിമ്പാന്‍സിയെ രക്ഷിച്ചശേഷം കാട്ടിലേക്ക് തുറന്ന് വിടുന്നതാണ് സന്ദര്‍ഭം. സംഘത്തിലെ ഒരാള്‍ ചിമ്പാന്‍സിയെ കെട്ടിപ്പിടിക്കുന്നത് കാണാം. എന്നാല്‍, പോകാന്‍ നേരം ചിമ്പാന്‍സി നേരെ ജാനേയുടെ അടുത്തേക്ക് വരികയും അവളെ മുറുക്കെ കെട്ടിപ്പിടിക്കുകയും ചെയ്യുകയാണ്. കുറേനേരം അവളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിമ്പാന്‍സിയെ കാണാം. ജാനേയും വൈകാരികമായിരിക്കുന്നതും കാണാം. ആരുടെയും ഹൃദയത്തെ തൊടുന്നതാണ് വീഡിയോ. 

വീഡിയോ കാണാം: 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും