വാവ്, ലണ്ടനേക്കാൾ മികച്ചത്, ഡെൽഹി മെട്രോയെ വാനോളം പുകഴ്ത്തി വിദേശി യുവാവ്, കയ്യടിയോടെ ഇന്ത്യക്കാര്‍

Published : Feb 07, 2026, 12:35 PM IST
viral video

Synopsis

റോറി പോർട്ടർ എന്ന വിദേശി വ്ലോഗർ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഡെൽഹി മെട്രോയെ ലണ്ടനിലെ മെട്രോ സംവിധാനത്തേക്കാൾ മികച്ചതെന്നാണ് തന്‍റെ വീഡിയോയില്‍ യുവാവ് വിശേഷിപ്പിക്കുന്നത്. 

ഇന്ത്യൻ പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ച് പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും ഡെൽഹി മെട്രോയെ കുറിച്ച് ആളുകൾക്ക് പൊതുവെ നല്ല അഭിപ്രായമാണ്. അതുപോലെ, ഡെൽഹി മെട്രോയെ ലോകത്തിലെ തന്നെ മികച്ച മെട്രോ സംവിധാനങ്ങളിലൊന്നായി വിശേഷിപ്പിക്കുകയാണ് വിദേശിയായ ഒരു വ്ലോ​ഗർ. റോറി പോർട്ടർ എന്ന യുവാവ് ലണ്ടനിലെ മെട്രോ സംവിധാനത്തേക്കാൾ മികച്ചതാണ് ഡൽഹിയിലെ മെട്രോ സംവിധാനം എന്നാണ് തന്റെ ഇൻസ്റ്റ​ഗ്രാം വീഡിയോയിൽ പറയുന്നത്. രണ്ടുതവണ ഇന്ത്യ സന്ദർശിച്ചിട്ടുള്ള പോർട്ടർ, ഡൽഹി മെട്രോയിലെ ശുചിത്വം, കൃത്യനിഷ്ഠ, ആധുനികമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെ കുറിച്ചാണ് പ്രധാനമായും പറയുന്നത്.

എക്സ്-റേ മെഷീൻ ഉൾപ്പെടെ വിമാനത്താവളങ്ങളിലേതിന് സമാനമായ സുരക്ഷാ പരിശോധനകൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് യുവാവ് പറയുന്നു. വെറും 43 രൂപയ്ക്ക് (ഏകദേശം 0.35 പൗണ്ട്) അരമണിക്കൂർ യാത്ര ചെയ്യാമെന്നത് വിശ്വസിക്കാനാവുന്നില്ല. ലോകത്ത് താൻ യാത്ര ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കാണിത് എന്ന് പോർട്ടർ ചൂണ്ടിക്കാട്ടി. ട്രെയിനുകൾ അതീവ ശുചിത്വമുള്ളതാണ്. നല്ല സുഗന്ധം അനുഭവപ്പെടുന്നു. ധാരാളം സീറ്റുകളുണ്ട്, ആധുനികമാണ്, ഒട്ടും തിരക്കില്ല എന്നും യുവാവ് വീഡിയോയിൽ വിവരിക്കുന്നത് കാണാം.

 

 

പോസിറ്റീവായ ഇത്തരം കാര്യങ്ങൾ വിദേശികൾക്കിടയിൽ വൈറലാകാത്തതിനെ കുറിച്ച് പല ഇന്ത്യക്കാരും വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. 'ബംഗ്ലാദേശിലെ ട്രെയിനിന് മുകളിൽ ആളുകൾ കയറി നിൽക്കുന്ന വീഡിയോ ഇന്ത്യയാണ് എന്ന പേരിൽ വൈറലാക്കുന്നവർ ഇത് കാണില്ല' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. മുംബൈയിലെ പുതിയ അണ്ടർഗ്രൗണ്ട് മെട്രോ കൂടി പരീക്ഷിക്കണമെന്നും അത് ഇതിലും ആഡംബരമുള്ളതാണ് എന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു. നിലവിൽ 50,000 -ത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ പോലുമറിയാതെ അവളെന്റെ ദിവസം മനോഹരമാക്കി'; പൂവിൽപ്പനക്കാരിയെ കുറിച്ച് യുവതിയുടെ പോസ്റ്റ്
കയ്യിൽ പണമുണ്ട്, ആഡംബര ഫ്ലാറ്റുണ്ട്, പക്ഷേ ആസ്വദിക്കാൻ സമയമില്ല, വൈറലായി യുവാവിന്റെ പോസ്റ്റ്