തന്റെ പാദം സ്പർശിക്കുന്ന വധുവിനെ തടഞ്ഞ് വരൻ, വധുവിന്റെ പാദം തൊട്ടു, അഭിനന്ദിച്ച് സോഷ്യൽ മീഡിയ

Published : Sep 14, 2021, 01:06 PM IST
തന്റെ പാദം സ്പർശിക്കുന്ന വധുവിനെ തടഞ്ഞ് വരൻ, വധുവിന്റെ പാദം തൊട്ടു, അഭിനന്ദിച്ച് സോഷ്യൽ മീഡിയ

Synopsis

ഈ വീഡിയോ 20 ലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്തിട്ടുണ്ട്. അതേസമയം ഇത് ഏകദേശം 10 ലക്ഷം ആളുകൾ കണ്ടു. പലരും നല്ല രീതിയിലുള്ള പ്രതികരണമാണ് നടത്തിയിട്ടുള്ളത്. 

ഇന്ത്യയിലെ പല മേഖലകളിലും വിവാഹത്തിന് വധു വരന്റെ പാദങ്ങളിൽ സ്പർശിക്കുന്ന ഒരു ആചാരമുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പലരും ഈ ആചാരത്തെ ലിംഗവിവേചനമായി കണക്കാക്കുന്നു. എന്തുകൊണ്ടാണ് സ്ത്രീക്ക് മാത്രം ഭർത്താവിന്റെ മുന്നിൽ നമിക്കേണ്ടി വരുന്നത് എന്നവർ ചോദിക്കുന്നു. കാലം മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് നിലനിന്ന പല ആചാരങ്ങളും ഇന്ന് മാറ്റങ്ങൾക്ക് വിധേയമാകുന്നു. അത്തരമൊരു സന്ദർഭത്തിൽ വധുവിന്റെ കാലിൽ സ്പർശിച്ച് വിവാഹബന്ധത്തിൽ സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് തെളിയിക്കുകയാണ് ഒരു വരൻ. പരസ്പരം പാദം സ്പർശിക്കുന്ന അവരുടെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്.  

വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ വധൂവരന്മാർ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകുന്നത് കാണാം. വിവാഹം നടത്തിയ ശേഷം വധു വരന്റെ കാലിൽ തൊടാൻ തുടങ്ങിയെങ്കിലും അയാൾ വിസമ്മതിച്ചു. പകരം വരൻ വധുവിന്റെ പാദങ്ങളിൽ സ്പർശിക്കാൻ തുടങ്ങിയപ്പോൾ അവൾ അതിശയത്തോടെ പിന്നോട്ട് മാറി. യൂഷ് അവ്ചാർ എന്ന അക്കൗണ്ടാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തത്.

ഈ വീഡിയോ 20 ലക്ഷത്തിലധികം ആളുകൾ ലൈക്ക് ചെയ്തിട്ടുണ്ട്. അതേസമയം ഇത് ഏകദേശം 10 ലക്ഷം ആളുകൾ കണ്ടു. പലരും നല്ല രീതിയിലുള്ള പ്രതികരണമാണ് നടത്തിയിട്ടുള്ളത്. "നിങ്ങൾ രണ്ടുപേരും നല്ല ക്യൂട്ട് ആയിട്ടുണ്ട്, ഓൾ ദി ബെസ്റ്റ്"  എന്നൊരാൾ എഴുതിയപ്പോൾ മറ്റൊരാൾ, "ക്യാ ബാത് ഹൈ" എന്ന് അഭിപ്രായപ്പെട്ടു. മറ്റുള്ളവർ ഈ ദമ്പതികൾക്ക് ആശംസ നേരുകയും, പരസ്പരം ആദരവ് കാണിച്ചതിന് ദമ്പതികളെ അഭിനന്ദിയ്ക്കുകയും ചെയ്തു.  

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും