തല കീഴായി തൂങ്ങിക്കിടന്ന് വധുവിന് 'സ്പൈഡർമാർ കിസ്' നൽകുന്ന വരൻ; വീഡിയോ വൈറൽ

Published : Jan 05, 2026, 10:38 PM IST
spider kiss

Synopsis

വിവാഹവേദിയിൽ സ്പൈഡർമാനെ പോലെ തലകീഴായി തൂങ്ങിക്കിടന്ന് വരൻ വധുവിന് ചുംബനം നൽകി. അതിഥികളെ അമ്പരപ്പിച്ച ഈ സാഹസിക പ്രകടനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം വൈറലായി.

 

വിവാഹം വൈറലാക്കാൻ എന്തു ചെയ്യാൻ പുതിയ വധുവരന്മാർ തയ്യാറാണ്. ഇന്ത്യയിൽ വിവാഹ വേദിയിലേക്ക് ജെസിബിയിലും ബുൾഡോസറിലും എത്തുന്ന വരന്മാ‍ർ മുതൽ വിവാഹ വേദിയിലെ ഞെട്ടിപ്പിക്കുന്ന അലങ്കാരങ്ങൾ വരെ ഇത്തരം വൈറൽ ട്രെന്‍റുകൾക്കുള്ള ശ്രമങ്ങളാണ്. എന്നാൽ, അതിനെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ഏറ്റവും പുതിയ വൈറലായ വിവാഹ വീഡിയോ.

സ്പൈഡർമാൻ കിസ്

വരനും വധുവും വിവാഹ വേദിയിൽ നിന്നും താഴെക്ക് ഇറങ്ങിവരുന്നു. പെട്ടെന്ന് വരൻ തൂങ്ങിക്കിടന്ന ഒരു കയറിൽ പിടിച്ച് ഉയരുകയും പിന്നാലെ സ്പൈഡർമാനെ പോലെ തലകീഴായി കയറിൽ തൂങ്ങിക്കിടക്കുന്നു. അതിഥികൾ അവിശ്വസനീയതയോടെ വരൻ കയറിൽ പിടിച്ച് കയറുന്നത് നോക്കിനിന്നു, ഇതിനിടെ സമയം കളയാതെ വധു വരന് തന്‍റെ ആദ്യ ചുംബനം നൽക്കുന്നു. ഈ സമയം കാഴ്ചക്കാരായി വേദിയിലും സദസിലും നിന്നവ‍ർ കൈ അടിച്ച് ഇരുവരെയും പ്രോത്സാഹിപ്പിക്കുന്നതും വരൻ കയറിൽ നിന്നും താഴെ ഇറങ്ങി മുകളിക്ക് കൈയുയർത്തി ജേതാവിന്‍റ ആംഗ്യം കാണിക്കുന്നതും വീഡിയോയിൽ കാണാം. മണിക്കൂറുകൾക്കകം വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

 

സ്പൈഡർമാൻറെ അനുഗ്രഹം

വീഡിയോയ്ക്ക് രസകരമായ നിരവധി കുറിപ്പുകളാണ് ലഭിച്ചത്. നവദമ്പതികൾക്ക് സ്പൈഡർമാന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കുമെന്നായിരുന്നു ഒരു കാഴ്ചക്കാരൻ എഴുതിയത്. അസാധാരണവുമായ വിവാഹ നിമിഷമെന്നായിരുന്നു മറ്റൊരു കുറിപ്പ്. മറ്റ് ചിലർ തങ്ങൾക്കും ഇത്തരത്തിലൊന്ന് ചെയ്യണമെന്ന് കുറിച്ചു. ഇത് കണ്ട് സ്പൈഡർമാൻ മൂലയിലിരുന്ന് ചിരിക്കുകയായിരിക്കും എന്നായിരുന്നു മറ്റൊരു കുറിപ്പ്.

 

PREV
Read more Articles on
click me!

Recommended Stories

കൈവിട്ട പ്രതികാരം, കസേര വലിച്ച് താഴെയിട്ടതിന് സുഹൃത്ത് നൽകിയ പ്രതികാരം കണ്ട് ഞെട്ടി നെറ്റിസെൻസ്, വീഡിയോ വൈറൽ
ഡ്രൈവർ നല്ല ഉറക്കത്തിൽ, ഹൈവേയിലൂടെ കാറ് പാഞ്ഞത് 100 കിമി വേഗതയിൽ; വീഡിയോ വൈറൽ