'ലണ്ടനേക്കാൾ സുരക്ഷിതം ഇന്ത്യ, ധൈര്യമായി നടന്നു, ഓൺലൈനിൽ കാണുന്നതെന്തും വിശ്വസിക്കരുത്'; വീഡിയോ

Published : Apr 18, 2026, 02:15 PM ISTUpdated : Apr 18, 2026, 02:17 PM IST
viral video

Synopsis

ഇന്ത്യ മോഷണത്തിന്റെ കാര്യത്തിൽ ലണ്ടനേക്കാൾ സുരക്ഷിതമാണെന്ന് യുവതി. ഓണ്‍ലൈനില്‍ കാണുന്നതെന്തും വിശ്വസിക്കരുത് എന്നും ഇന്ത്യ സുരക്ഷിതമാണ് എന്നുമാണ് യുവതി പറയുന്നത്. 

ഇന്ത്യയെ കുറിച്ച് പലപ്പോഴും 'സുരക്ഷിതമല്ലാത്ത ന​ഗരം' എന്ന് പല വിദേശികളും പറയാറുണ്ട്. എന്നാൽ, അത് അങ്ങനെയല്ല എന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയിലെത്തുന്ന ടൂറിസ്റ്റുകളും മുന്നോട്ട് വരാറുണ്ട്. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യ മൊബൈൽ മോഷണത്തിന്റെ കാര്യത്തിൽ ലണ്ടനേക്കാൾ സുരക്ഷിതമാണ് എന്നാണ് വിദേശിയായ ഈ യുവതി പറയുന്നത്. 'ഡിസ്കവർ വിത്ത് എമ്മ' എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ലണ്ടനിലേക്കാൾ തനിക്ക് സുരക്ഷിതത്വം തോന്നിയത് ഇന്ത്യയിലാണ് എന്നാണ് യുവതി പോസ്റ്റിൽ പറയുന്നത്.

പോസ്റ്റ് വായിക്കാം;

'നിങ്ങൾക്ക് അത്ഭുതം തോന്നുന്നുണ്ടോ?

ചിലപ്പോൾ കേൾക്കുന്നവരിൽ ഇത് ഞെട്ടലുണ്ടാക്കിയേക്കാം... പക്ഷേ, സത്യം പറഞ്ഞാൽ ലണ്ടനേക്കാൾ കുറഞ്ഞ സ്ട്രെസ്സ് മാത്രമേ എനിക്ക് ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുമ്പോൾ അനുഭവപ്പെട്ടുള്ളൂ. കേരളം (പ്രത്യേകിച്ച് വർക്കല), ഗുവാഹത്തി, മേഘാലയ തുടങ്ങിയ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ എന്റെ കയ്യിലുള്ള വസ്തുക്കളെ കുറിച്ച് എനിക്ക് അമിതമായ ആശങ്കയൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് ഇഷ്ടമുള്ള രീതിയിൽ വീഡിയോകൾ ഷൂട്ട് ചെയ്യാനും ഫോൺ കയ്യിൽ പിടിച്ച് നടക്കാനും അവിടെ സാധിച്ചിരുന്നു. എന്നാൽ ലണ്ടനിലോ? എന്റെ ഫോൺ എപ്പോഴും കയ്യിൽ മുറുകെ പിടിച്ചിരിക്കേണ്ടുന്ന അവസ്ഥയാണ്. പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ ഫോൺ മുറുകെ പിടിക്കുന്നു, ഓരോ അഞ്ച് സെക്കൻഡിലും ബാഗ് ചെക്ക് ചെയ്യുന്നു, ആരെങ്കിലും അടുത്ത് വന്നാൽ സംശയത്തോടെ നോക്കുന്നു.

തീർച്ചയായും എല്ലാ സ്ഥലങ്ങളിലും അതിന്റേതായ സുരക്ഷാ പ്രശ്നങ്ങളുണ്ട്. ഇന്ത്യ പൂർണ്ണമായും സുരക്ഷിതമാണെന്നോ എവിടെയും ജാഗ്രത വേണ്ടെന്നോ അല്ല ഞാൻ പറയുന്നത്... എങ്കിലും ഇന്ത്യ സന്ദർശിക്കുന്നതിന് മുമ്പ് കേട്ടിരുന്ന പല കാര്യങ്ങളും തെറ്റാണെന്ന് എനിക്ക് ബോധ്യമായി. ചിലപ്പോൾ ആളുകൾ നമ്മളെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്ന സ്ഥലങ്ങൾ നമുക്ക് ഏറ്റവും സുരക്ഷിതമായി തോന്നും... തിരിച്ചും.'

 

 

എന്ന് യുവതി കുറിക്കുന്നു. ഒപ്പം ഓൺലൈനിൽ കാണുന്ന നെ​ഗറ്റീവ് കാര്യങ്ങൾ കാരണം ഇന്ത്യ സന്ദർശിക്കാൻ മടിക്കുന്നവരാണ് നിങ്ങളെങ്കിൽ അതങ്ങനെയല്ല എന്നുള്ള സൂചനയായി തന്റെ പോസ്റ്റിനെ കാണണം എന്നും യുവതി പറഞ്ഞു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. യുവതി പറഞ്ഞതിനെ അം​ഗീകരിച്ചുകൊണ്ട് കമന്റുകൾ നൽകിയവരുണ്ട്. അതേസമയം, ഇന്ത്യയിലും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

ക്രയോൺസ് ഉരുകിയൊലിക്കുന്നു, താങ്ങാനാവാത്ത കൊടുംചൂട്, വീഡിയോയുമായി യുവതി
യൂറോപ്പിൽ ജോലി കണ്ടെത്തുന്നത് ഇന്ത്യയിലേതിനേക്കാള്‍ ദുഷ്കരം, ഇക്കാര്യങ്ങള്‍ പ്രധാനം, വീഡിയോയുമായി യുവാവ്