ടിഷ്യു പേപ്പറുകൾ മടക്കി കട്ടിയാക്കുകയും, മെഡിക്കൽ ടേപ്പ് ഉപയോഗിച്ച് വശങ്ങൾ സുരക്ഷിതമാക്കുകയും ചെയ്തുകൊണ്ട് അവർ താൽക്കാലിക പാഡ് തയ്യാറാക്കി. പർവതാരോഹണ വേളകളിൽ ആർത്തവം നിൽക്കുകയില്ലെന്നും, സ്ത്രീകൾ നേരിടുന്ന ഇത്തരം വെല്ലുവിളികൾ സമൂഹത്തിൽ വളരെ അപൂർവ്വമായി മാത്രമേ ചർച്ച ചെയ്യപ്പെടാറുള്ളൂ എന്നും അവർ ഓർമ്മിപ്പിച്ചു.

16,000 അടി ഉയരത്തിൽ പർവതാരോഹണം നടത്തുന്നതിനിടയിൽ സാനിറ്ററി പാഡുകൾ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ, താൽക്കാലിക പാഡ് നിർമ്മിക്കേണ്ടി വന്നുവെന്ന് പർവതാരോഹകയായ യോഗേശ്വരി ബോഹറെ. പർവതാരോഹണ വേളകളിൽ സ്ത്രീകൾ നേരിടുന്ന ഇത്തരം പ്രതിസന്ധികൾ അപൂർവമായി മാത്രമേ ചർച്ച ചെയ്യപ്പെടുന്നുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അവർ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ടിഷ്യു പേപ്പറും മെഡിക്കൽ ടേപ്പും ഉപയോഗിച്ചാണ് ഇവർ സാനിറ്ററി പാ‍ഡ് നി‍മ്മിച്ചത്

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് യോഗേശ്വരി ഈ വീഡിയോ പങ്കുവെച്ചത്. പർവതാരോഹണത്തിനിടയിൽ തലേദിവസം രാത്രിയാണ് തനിക്ക് ആർത്തവം ആരംഭിച്ചതെന്ന് അവർ വീഡിയോയിൽ വ്യക്തമാക്കി. സ്ഥലത്ത് ഇനിയും നാലോ അഞ്ചോ ദിവസങ്ങൾ ബാക്കിയുണ്ടായിരുന്നതിനാലും, ഒപ്പം സഹായിക്കാൻ മറ്റ് സ്ത്രീകൾ ആരും കൂടെ ഇല്ലാതിരുന്നതിനാലും, തന്റെ കൈവശമുള്ള പരിമിതമായ സാധനങ്ങൾ വെച്ച് ഒരു വഴി കണ്ടെത്താൻ അവർ നിർബന്ധിതയാവുകയായിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

തുടർന്ന് ടിഷ്യു പേപ്പറുകൾ മടക്കി കട്ടിയാക്കുകയും, മെഡിക്കൽ ടേപ്പ് ഉപയോഗിച്ച് വശങ്ങൾ സുരക്ഷിതമാക്കുകയും ചെയ്തുകൊണ്ട് അവർ താൽക്കാലിക പാഡ് തയ്യാറാക്കി. പർവതാരോഹണ വേളകളിൽ ആർത്തവം നിൽക്കുകയില്ലെന്നും, സ്ത്രീകൾ നേരിടുന്ന ഇത്തരം വെല്ലുവിളികൾ സമൂഹത്തിൽ വളരെ അപൂർവ്വമായി മാത്രമേ ചർച്ച ചെയ്യപ്പെടാറുള്ളൂ എന്നും അവർ ഓർമ്മിപ്പിച്ചു. അതേസമയം എന്തുകൊണ്ട് സാനിറ്ററി പാഡോ, മെന്‍സ്ട്രുവല്‍ കപ്പോ കരുതിയില്ല എന്ന സംശയങ്ങള്‍ക്കും അവര്‍ മറുപടി നല്‍കി. തന്‍റെ ആര്‍ത്തവം കഴിഞ്ഞിട്ട് വെറും ദിവസങ്ങള്‍ മാത്രമേ ആയിരുന്നുള്ളൂ എന്നും ഇത്തരം സ്ഥലങ്ങളില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത പലതും സംഭവിക്കും എന്നാണ് അവര്‍ മറുപടി നല്‍കിയത്.

View post on Instagram
 

വളരെ പെട്ടെന്നാണ് യോഗേശ്വരിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. നിരവധി പേരാണ് അവരുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. 'ഞങ്ങൾ രക്തമൊഴുക്കുന്നു, ഞങ്ങൾ മലകയറുന്നു, ഞങ്ങൾ അതിജീവിക്കുന്നു. അതാണ് ഒരു സ്ത്രീയുടെ യഥാർത്ഥ ശക്തി', എന്ന് ഒരാൾ കുറിച്ചു. 'വളരെ ധൈര്യമുള്ള ഒരു പ്രവൃത്തി' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'നിങ്ങൾക്ക് കൂടുതൽ ശക്തി ഉണ്ടാകട്ടെ' എന്ന് ആശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.