കാർഡോ കയ്യിൽ കാശോ ഒന്നും വേണ്ട, എല്ലായിടത്തും ക്യു ആർ കോഡ്; അമ്പരപ്പോടെ ഇന്ത്യയിലെത്തിയ വിദേശി യുവാവ്

Published : Apr 05, 2026, 11:42 AM IST
viral video

Synopsis

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം കണ്ട് അമ്പരന്ന് ഒരു ജര്‍മ്മന്‍ യുവാവ്. ഫിലിപ്പ് എന്ന യുവാവ് ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 

ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തെ പ്രശംസിച്ച് ഒരു ജർമ്മൻ സഞ്ചാരി ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഫിലിപ്പ് എന്ന യുവാവാണ് ഇന്ത്യയിലെ ക്യുആർ കോഡ് വഴിയുള്ള പണമിടപാടുകൾ എത്രത്തോളം നല്ലതാണ് എന്നതിനെ കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നത്. ഇന്ത്യയിൽ പണം നൽകുന്നത് വളരെ എളുപ്പമാണെന്നാണ് ഫിലിപ്പ് തന്റെ വീഡിയോയിൽ പറയുന്നത്. 'നിങ്ങൾ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതി. ക്ഷേത്രങ്ങളിലോ ബസാറുകളിലോ ടാക്സിയിലോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് ഇങ്ങനെ പണം നൽകാം' എന്നാണ് യുവാവ് പറയുന്നത്.

കയ്യിൽ പണമോ കാർഡോ ഒന്നും തന്നെ കരുതേണ്ട ആവശ്യമില്ലെന്നും ഫോൺ മാത്രം ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ഇടപാട് പൂർത്തിയാക്കാമെന്നും വളരെ ആവേശത്തോടെ യുവാവ് പറയുന്നു. 'റിയൽ ഡിജി ഇന്ത്യ' എന്നാണ് ഫിലിപ്പ് തന്റെ അനുഭവത്തെ കുറിച്ച് പറയുന്നത്. വളരെ വേ​ഗത്തിൽ തന്നെ യുവാവ് ഷെയർ ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നതും.

 

 

'ഇന്ത്യയിലെ ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്നാണിത്, എല്ലാം ഒരു സ്കാനിൽ ഒതുങ്ങും' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. അതുപോലെ, വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പലരും ഇന്ത്യയിലെ ഈ സൗകര്യം തങ്ങൾക്ക് മിസ് ചെയ്യുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. ചെറിയ തട്ടുകടകൾ മുതൽ വലിയ കടകൾ വരെയും യുപിഐ സ്വീകരിക്കുന്നത് വളരെ നല്ല കാര്യമായിട്ടാണ് പലരും പറഞ്ഞിരിക്കുന്നത്. അതേസമയം, ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. തെരുവ് കച്ചവടക്കാർ മുതൽ വലിയ സ്ഥാപനങ്ങൾ വരെയും ഇപ്പോൾ ക്യു ആർ കോഡ് വഴിയാണ് പണം സ്വീകരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

എനിക്ക് ലജ്ജ തോന്നുന്നു; ശ്രീലങ്കയിലെ കടൽത്തീരം കണ്ട ഇന്ത്യക്കാരി, വീഡിയോ വൈറൽ
ഈ കമ്പനിയിൽ ജോലിയുണ്ടോ എന്ന് നെറ്റിസൺസ്, ​ഗോവ ട്രിപ്പ് പ്രഖ്യാപിച്ച് ടീം ലീഡർ, ജീവനക്കാരുടെ പ്രതികരണം വൈറൽ