Viral Video: വീടിന് പുറത്ത് ഇരിക്കുമ്പോൾ വന്ന അതിഥിയെ കണ്ട് ഞെട്ടി; ഒത്ത ഒരു കരടി!

Published : Apr 17, 2023, 08:46 AM ISTUpdated : Apr 17, 2023, 08:47 AM IST
Viral Video: വീടിന് പുറത്ത് ഇരിക്കുമ്പോൾ വന്ന അതിഥിയെ കണ്ട് ഞെട്ടി; ഒത്ത ഒരു കരടി!

Synopsis

അപ്രതീക്ഷിതമായി വീട്ട് മുറ്റത്ത് വന്യമൃഗങ്ങളെ കണ്ടാല്‍ ആരായാലും ഭയക്കും. ചെറിയ വിഷമില്ലാത്ത പാമ്പുകളെ കണ്ടാല്‍ പോലും ഭയന്നു വിറയ്ക്കുമ്പോഴാണ് ഒത്ത ഒരു കരടിയെ കണ്ടാലുള്ള അവസ്ഥ.

കാലാവസ്ഥാ വ്യതിയാനം മനുഷ്യനും മൃഗങ്ങളും  തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയാണ്. ലോകമെങ്ങും വനാന്തരങ്ങളില്‍ ജലദൌര്‍ലഭ്യതയും ഭക്ഷണ ദൌര്‍ലഭ്യതയും അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് വന്യമൃഗങ്ങള്‍ വെള്ളവും ഭക്ഷണവും അന്വേഷിച്ച് മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഭയപ്പെടുത്തുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം യുഎസിലെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

കഴിഞ്ഞ ഏപ്രിൽ 11 ന് വൈകുന്നേരം യുഎസിലെ ത്ത് കരോലിനയിലെ ആഷെവില്ലെയിലുള്ള ഡേവിഡ് ഓപ്പൺഹൈമര്‍ തന്‍റെ വീടിന്‍റെ വരാന്തയില്‍ രണ്ട് തലയണകളുള്ള ഒരു ലോഞ്ച് കസേരയിൽ വിശ്രമിച്ച് കൊണ്ട് മൊബൈലില്‍ എന്തോ അലക്ഷ്യമായി നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു അലര്‍ച്ച കേണ്ടത്. നോക്കിയപ്പോള്‍ അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ഇരുന്നിടത്ത് നിന്ന് ഒന്ന് ഞെട്ടിത്തരിച്ച് പോയി ഡേവിഡ്. ഒരു വലിയ കരടി, അതും തൊട്ടടുത്ത്. അദ്ദേഹത്തിന് ഭയം കാരണം ഒന്ന് നിലവിളിക്കാന്‍ പോലും കഴിഞ്ഞില്ല. 

 

കാലാവസ്ഥാ വ്യതിയാനം; 'ഫ്ലാഷ് ഡ്രോട്ട്' ശക്തമാകുന്നുവെന്ന് പഠനം

അപ്രതീക്ഷിതമായി വീട്ട് മുറ്റത്ത് വന്യമൃഗങ്ങളെ കണ്ടാല്‍ ആരായാലും ഭയക്കും. ചെറിയ വിഷമില്ലാത്ത പാമ്പുകളെ കണ്ടാല്‍ പോലും ഭയന്നു വിറയ്ക്കുമ്പോഴാണ് ഒത്ത ഒരു കരടിയെ കണ്ടാലുള്ള അവസ്ഥ. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ചാരുകസേരയില്‍ അലക്ഷ്യനായ കിടക്കുന്ന ഡേവിഡിനെ കാണാം. അതേ സമയത്ത് തന്നെ വലത് വശത്ത് കൂടി ഒരു വലിയ കരടി കയറി വരുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇരതേടുന്നതിനിടെ കരടി ശബ്ദമുണ്ടാക്കിയപ്പോഴാണ് ഡേവിഡ് തന്‍റെ സമീപത്ത് ഇത്തരമൊരു വന്യമൃഗം ഉള്ളത് അറിഞ്ഞത്. കരടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ നിമിഷം തന്നെ ഡേവിഡ്  ഭയന്ന് തന്‍റെ കൈയിലുള്ള തലയിണയില്‍ അമര്‍ത്തിപ്പിടിക്കുന്നു. കരടിയാകട്ടെ ഈ സമയം ഡേവിഡിനെ തന്നെ നോക്കി നില്‍ക്കുകയും പിന്നെ പിന്തിരിഞ്ഞോടുകയും ചെയ്യുന്നു. 

എന്നാല്‍, ഡേവിഡിന്‍റെ വീട്ടിലേക്ക് കരടി ആദ്യമായല്ല വരുന്നത്. ഇതിന് മുമ്പ് പല തവണ കരടി ഈ വീട്ടിലേക്ക് വന്നിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങള്‍ പിന്നീട് സിസിടിവിയില്‍ നിന്നും ലഭിച്ചു. ഒരു മിനിറ്റ് മുമ്പ് താന്‍ നോക്കിയപ്പോള്‍ ഒന്നിനെയും കണ്ടിരുന്നില്ലെന്നും എന്നാല്‍, ആ ഒരു മിനിറ്റിനിടെ കരടി തന്‍റെ മുന്നില്‍ വന്ന് നില്‍ക്കുകയായിരുന്നെന്നും ഡേവിഡ് പറഞ്ഞു. പ്രദേശത്തെ കരടികള്‍ സമാധാനപ്രിയരായത് കൊണ്ട് തന്‍റെ ജീവന്‍ രക്ഷപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

500 ദിവസം ഗുഹാ ജീവിതം നയിച്ച യുവതി പുറത്തിറങ്ങി; 'ഒരിക്കല്‍ പോലും പുറത്തേക്കുവരാന്‍ തോന്നിയില്ലെന്ന്' യുവതി
 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും