കാറിൽ മറന്നത് ഐ ഫോൺ 16, തിരികെയെത്തിച്ച് ഷെയ്ഖ്, 2500 രൂപ നല്‍കി സന്തോഷമറിയിച്ച് യാത്രക്കാരൻ , വൈറൽ വീഡിയോ

Published : Aug 12, 2026, 01:09 PM IST
viral video

Synopsis

ഓലയിലൂടെ കോളുകൾ ചെയ്യാൻ സാധിക്കാത്തതിനാൽ എനിക്ക് അവരെ വിളിക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് ആരെങ്കിലും വിളിക്കുന്നത് വരെ കാത്തിരിക്കാനാണ് ഞാൻ തീരുമാനിച്ചത് എന്ന് ഷെയ്ഖ് പറയുന്നു.

കാറിൽ യാത്രക്കാരൻ മറന്നുവെച്ച ഐഫോൺ 16 തിരികെ നൽകിയ ഒരു ഓല ഡ്രൈവറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. ഉടമയെ തേടിപ്പിടിച്ച് ഫോൺ എത്തിച്ച മീർ ഷെയ്ഖ് എന്ന ഡ്രൈവർ ആർക്കും മാതൃകയാണ് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഷെയ്ഖ് തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തത്.

'എനിക്ക് ഒരു യാത്രക്കാരന്റെ ഫോൺ കിട്ടി. ആ ഫോണിലേക്ക് ഒരൊറ്റ കോൾ പോലും വന്നില്ല. ഞാൻ അടുത്ത റൈഡ് എടുത്ത് യാത്രക്കാരനെ കയറ്റിയപ്പോൾ, അത് അദ്ദേഹത്തിന്റെ ഫോൺ ആണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഏത് യാത്രക്കാരന്റെ ഫോൺ ആണെന്നോ, അവരെ എങ്ങനെ ബന്ധപ്പെടണം എന്നോ എനിക്കറിയാൻ കഴിഞ്ഞില്ല. ഓലയിലൂടെ കോളുകൾ ചെയ്യാൻ സാധിക്കാത്തതിനാൽ എനിക്ക് അവരെ വിളിക്കാനും കഴിഞ്ഞില്ല. അതുകൊണ്ട് ആരെങ്കിലും വിളിക്കുന്നത് വരെ കാത്തിരിക്കാനാണ് ഞാൻ തീരുമാനിച്ചത്' ഷെയ്ഖ് പറയുന്നു.

ഒടുവിൽ യാത്രക്കാരൻ വിളിക്കുക തന്നെ ചെയ്തു. ഫോൺ തിരികെ നൽകാനായി മലബാർ ഹില്ലിലേക്ക് പോകാനാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോൾ തന്നെ താൻ ഫോൺ നൽകുമെന്നും ഷെയ്ഖ് പറയുന്നു. തുടർന്ന് ഐഫോൺ ഉടമയ്ക്ക് കൈമാറുന്നത് വീഡിയോയിൽ കാണാം. 'ഇത്രയും ദൂരം തിരികെ വന്നതിന് നന്ദി' എന്നും യാത്രക്കാരൻ ഷെയ്ഖിനോട് പറയുന്നുണ്ട്.

ഫോൺ തിരികെ നൽകിയതിന് ശേഷം, യാത്രക്കാരൻ സന്തോഷത്തിന് തനിക്ക് 2,500 രൂപ നൽകിയതായും ഷെയ്ഖ് വെളിപ്പെടുത്തി. 'അങ്ങനെ ഞാൻ സാറിന് ഫോൺ തിരികെ നൽകി, സാർ എനിക്ക് 2,500 രൂപ തന്നു. ഇതിനു മുൻപ് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു- സത്യസന്ധത എപ്പോഴും ഇതുപോലെ പ്രതിഫലം അർഹിക്കുന്നുണ്ട്. വളരെ നന്ദി സർ' എന്നും ഷെയ്ഖ് പറയുന്നു. ഡ്രൈവറുടെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

മാസം 1 ലക്ഷം കിട്ടുന്ന ജോലിയുപേക്ഷിച്ച് കണ്ടന്റ് ക്രിയേഷനിലേക്ക്, ആദ്യം കിട്ടിയത് 10,000 രൂപ, ഇന്ന്...
ട്രെയിനിൽ എസിക്ക് തണുപ്പ് പോരാ എന്ന് പരാതിപ്പെടും മുമ്പ് കാണണം, യാത്രക്കാർ ചെയ്തുവച്ചത്, വീഡിയോ