'പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു, ഞങ്ങളുടെ ലക്ഷ്മി എത്തിയിരിക്കുന്നു'; അവളുടെ ജനനം ആഘോഷമാക്കി കുടുംബം

Published : Apr 11, 2026, 08:21 AM IST
viral video

Synopsis

വീട്ടിലേക്ക് പുതിയ അതിഥിയായി എത്തിയ പെൺകുഞ്ഞിന് രാജകീയമായ വരവേൽപ്പ് നൽകി ഒരു കുടുംബം. വൈറലായി വീഡിയോ. 'ഞങ്ങളുടെ ലക്ഷ്മി എത്തിയിരിക്കുന്നു' എന്ന കുറിപ്പോടെ അമ്മ തന്നെയാണ് വീഡിയോ പങ്കുവെച്ചത്. 

പെൺകുഞ്ഞുങ്ങളെ ഒട്ടും സ്വീകരിക്കാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു. എന്തിനേറെ പറയുന്നു ഇന്നും ചില ആളുകളും സമൂഹവും പെൺകുഞ്ഞുങ്ങളെ അം​ഗീകരിക്കാത്തവരാണ്. എന്നാൽ, ഇതിനെയെല്ലാം തിരുത്തിക്കുറിക്കുന്ന അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. തങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥിയായി എത്തിയ പെൺകുഞ്ഞിന് രാജകീയമായ വരവേൽപ്പ് നൽകിയ ഒരു കുടുംബത്തെയാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുക. ആശുപത്രിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന കാറുകൾ വീഡിയോയിൽ കാണാം. അവയെല്ലാം തന്നെ പിങ്ക്, വെള്ള നിറങ്ങളിലുള്ള ബലൂണുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. 'ബേട്ടി ഹുയി ഹേ' (പെൺകുഞ്ഞ് ജനിച്ചിരിക്കുന്നു) എന്ന വലിയ ബാനറുകളും കാറുകളിൽ കാണാം.

വീട്ടിലെത്തിയപ്പോഴാവട്ടെ കുടുംബാംഗങ്ങൾ ഓരോരുത്തരും സന്തോഷക്കണ്ണീരോടെയും നിറഞ്ഞ ചിരിയോടെയുമാണ് കുഞ്ഞിനെ സ്വീകരിച്ചത്. 'ഞങ്ങളുടെ ലക്ഷ്മി എത്തിയിരിക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിന്റെ അമ്മയായ ദീക്ഷ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 'ഞങ്ങളുടെ ഹൃദയം നിറഞ്ഞു, വീട് പൂർണ്ണമായി' എന്നും ദീക്ഷ വീഡിയോയ്ക്കൊപ്പം കുറിച്ചിരുന്നു.

 

 

നിരവധിപ്പേരാണ് വീഡിയോ കണ്ടിരിക്കുന്നതും വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നതും. 'എല്ലാ പെൺകുഞ്ഞുങ്ങൾക്കും ഇതുപോലെ സ്നേഹമുള്ള ഒരു കുടുംബത്തെ ലഭിക്കട്ടെ' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'കോളേജിൽ പോകുന്ന വഴി ഈ കാർ കണ്ടിരുന്നു, എന്റെ ദിവസം അതോടെ സന്തോഷം നിറഞ്ഞതായി മാറി' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും, പെൺകുഞ്ഞുങ്ങളുടെ ജനനത്തെ ശാപമായി കണ്ടിരുന്ന ഒരു സമൂഹം ഉള്ളിടത്ത് ഇത്തരം ആഘോഷങ്ങൾക്ക് വലിയ വിലയുണ്ട് എന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. ഒപ്പം ആ പെൺകുഞ്ഞ് ഭാ​ഗ്യവതിയാണ് എന്നും അവൾക്ക് എല്ലാവിധ അനു​ഗ്രഹങ്ങളും എന്നും ആളുകൾ അഭിപ്രായപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

'ഇയാളെ എവിടെ കണ്ടാലും ഇറക്കിവിടുക'; സഹയാത്രക്കാരിയുടെ കണ്ണിലേക്ക് നോക്കി അശ്ലീല ആംഗ്യം കാണിച്ചയാൾക്കെതിരെ നെറ്റിസെന്‍സ്, വീഡിയോ
വെള്ളച്ചാട്ടത്തിൽ നിന്നും ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങി മരിച്ചു, വീഡിയോ, സംഭവം ആന്ധ്രാപ്രദേശിൽ