നീയാര് മുയലോ? യുവാവിന്റെ പീകാച്ചു ഹെൽമറ്റ് കണ്ട് ചിരിയടക്കാനാവാതെ പൊലീസ് 

Published : Nov 21, 2023, 10:14 PM IST
നീയാര് മുയലോ? യുവാവിന്റെ പീകാച്ചു ഹെൽമറ്റ് കണ്ട് ചിരിയടക്കാനാവാതെ പൊലീസ് 

Synopsis

പൊലീസുകാരന് ആ ഹെൽമെറ്റ് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. എങ്ങനെ ആയാലും ഹെൽമെറ്റ് വച്ചതിന് യുവാവിനെ അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. ഒപ്പം ഇത് കൊള്ളാം എന്നും പറയുന്നു.

ടു വീലറുമായി റോഡിലിറങ്ങുമ്പോൾ ഹെൽമെറ്റ് ധരിക്കണം. അത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി തന്നെയാണ്. തീർന്നില്ല, നിയമം ലംഘിച്ചാൽ നല്ല പിഴയും അടക്കേണ്ടി വരും. ഏതായാലും, വളരെ വ്യത്യസ്തമായ ഹെൽമെറ്റുമായി റോഡിലിറങ്ങിയ ഒരു യുവാവിനെ കണ്ടപ്പോൾ പൊലീസുകാരന് കൗതുകവും ചിരിയും അടക്കാനായില്ല. ആ രം​ഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വീഡിയോയിൽ കാണുന്ന യുവാവ് വച്ചിരിക്കുന്നത് പീക്കാച്ചു തീമിൽ കവർ ചെയ്തിരിക്കുന്ന ഒരു ഹെൽമറ്റാണ് 
എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുക. റോഡിൽ നിൽക്കുന്ന പൊലീസുകാരൻ വളരെ കൗതുകത്തോടെ യുവാവിന്റെ ഹെൽമെറ്റിന് മുകളിൽ കൂടി അതിന്റെ ചെവി പിടിച്ച് നോക്കുന്നത് കാണാം. ഒപ്പം 'നീ മുയലാണോ' എന്നും ചോദിക്കുന്നുണ്ട്. യുവാവിന്റെ ഹെൽമെറ്റ് കാണുമ്പോൾ തന്നെ എല്ലാവർക്കും ചിരി വരുന്നുണ്ട്. പൊലീസുകാരന്റെ ചോദ്യം കൂടി കേട്ടതോടെ അവർ ചിരിക്കുന്നുണ്ട്. 

അവിടം കൊണ്ടും തീർന്നില്ല. പൊലീസുകാരന് ആ ഹെൽമെറ്റ് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. എങ്ങനെ ആയാലും ഹെൽമെറ്റ് വച്ചതിന് യുവാവിനെ അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. ഒപ്പം ഇത് കൊള്ളാം എന്നും പറയുന്നു. എന്നാൽ, എവിടെ വച്ച് എപ്പോഴാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് എന്ന് വ്യക്തമല്ല. പക്ഷേ, എക്സിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ നിരവധി ആളുകൾ കണ്ടിട്ടുണ്ട്.

ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. പൊലീസുകാരൻ തമാശ ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണം എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറയുന്നത് അടുത്തിടെ ഹൈദ്രാബാദ് ന​ഗരത്തിൽ ഇത്തരത്തിലുള്ള ഒരു ഹെൽമെറ്റ് കണ്ടിരുന്നു എന്നാണ്. 

വായിക്കാം: ലോകാവസാനത്തിന്‍റെ ആരംഭം, തുടക്കം ഇങ്ങനെ, ഡിസംബറില്‍ സംഭവിക്കുക ഇത്; പ്രവചനവുമായി 'ബ്രസീലിന്റെ നോസ്ട്രഡാമസ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

അപ്രതീക്ഷിതം, ഷൂട്ടിനിടെ റിപ്പോർട്ടറുടെ മുഖത്ത് ആഞ്ഞിടിച്ച് കടൽക്കാക്ക, മുഖത്തുനിന്നും ചോര; വീഡിയോ
ഇതും ഇന്ത്യയാണ്, ഇപ്പോൾ തന്നെ ഭാവിയിലേക്ക് കാലെടുത്തുവച്ചിരിക്കുന്ന ഇന്ത്യ, എയർപോർട്ടിൽ നിന്നുള്ള വീഡിയോയുമായി ഡച്ച് യുവതി