'ഉറക്കമാ... ഉറക്കമാ...'; ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്ന ടീച്ചറുടെ വീഡിയോ വൈറൽ

Published : Apr 10, 2025, 08:28 AM IST
'ഉറക്കമാ... ഉറക്കമാ...'; ക്ലാസില്‍ ഇരുന്ന് ഉറങ്ങുന്ന ടീച്ചറുടെ വീഡിയോ വൈറൽ

Synopsis

ക്ലാസെടുക്കേണ്ടതിന് പകരം ക്ലാസിലിരുന്ന് സുഖമായി ഉറങ്ങുന്ന ടീച്ചറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയർത്തിയത്.      


വിദ്യാഭ്യാസം ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. പുതിയ കാലത്തിനൊത്ത് സമൂഹത്തോടൊപ്പം മുന്നോട്ട് നീങ്ങണമെങ്കില്‍ അതിനൊപ്പം നമ്മളും പോകേണ്ടതുണ്ട്. അതിന് ആധുനീക വിഭ്യാഭ്യാസം കൂടിയേ തീരു. വിദ്യാഭ്യാസത്തിന്‍റെ ഈ പ്രാധാന്യം വ്യക്തമായ ഒരു ജനത, സ്കൂളുകളില്‍ എല്ലാം കൃത്യമായി നടക്കുന്നുവെന്ന് കരുതുന്നു. എന്നാല്‍ ഉത്തരേന്ത്യയിലെ ചില സ്കൂളുകളില്‍ നിന്നും പുറത്ത് വരുന്ന വീഡിയോകൾ നമ്മുടെ സ്കൂളുകൾ കൃത്യമായി തന്നെയാണോ പ്രവര്‍ത്തിക്കുന്നതെന്ന സംശയം ഉയര്‍ത്തുന്നു. പരീക്ഷാ കേന്ദ്രങ്ങളിലെ പരീക്ഷ പേപ്പര്‍ പരിശോധനാ വീഡിയോകൾക്ക് ശേഷം ഉത്തരേന്ത്യയില്‍ നിന്നും വൈറലായ ഒരു വീഡിയോയില്‍ ക്ലാസ് റൂമിലിരുന്ന് ഉറങ്ങുന്ന സ്കൂൾ ടീച്ചറെ കാണിച്ചു. 

ദി ഇന്ത്യന്‍ ബുസ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പുറത്ത് വന്ന വീഡിയോയില്‍ ഒരു ക്ലാസ് റൂമിലെ കസേരയിലിരുന്ന് ഉറങ്ങുന്ന ഒരു ടീച്ചറുടെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. മുന്നിലെ മേശയില്‍ ബാഗും വെള്ളക്കുപ്പിയും വച്ച് കസേരയില്‍ ഇരുന്ന് തല കുമ്പിട്ട് സ്വസ്ഥമായി ഉറങ്ങുന്ന ടീച്ചറെ കാണാം. ടീച്ചറുടെ പുറകിലായി ഒരു ഡാർക്ക് ഗ്രീന്‍ ബോര്‍ഡും വീഡിയോയിലുണ്ട്. എന്നാല്‍ ഒരു പതിവ് ക്ലാസ് റൂമില്‍ നിന്നും വിരുദ്ധമായി ക്ലാസ് റൂം തികച്ചും നിശബ്ദമായിരുന്നു, 

Watch Video:   ആകാശത്തിനും ഭൂമിക്കുമെല്ലാം ഓറഞ്ച് നിറം; ഇതെന്ത് ലോകാവസാനമോ എന്ന് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

Read More:  ഭാര്യയെ കാമുകനൊപ്പം പിടികൂടി; ടാക്സി ഡ്രൈവർക്ക് തോക്കിൻറെ പാതിക്ക് തല്ല്, മീററ്റ് മോഡലിൽ കൊല്ലുമെന്ന് ഭീഷണി

ഉത്തർപ്രദേശിലെ മീറൂട്ടിലെ കൃഷ്ണപുരി സർക്കാര്‍ സ്കൂളുകളിൽ നിന്നുള്ള വീഡിയോയായിരുന്നു അത്. കുട്ടികൾക്ക് ക്ലാസെടുക്കേണ്ട സമയത്ത് ഇരുന്ന് ഉറങ്ങുന്ന ടീച്ചറുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. സമൂഹ മാധ്യമങ്ങളഇല്‍ വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പും ഉറക്കം വിട്ടുണർന്നു. ക്ലാസില്‍ ഇരുന്ന് ഉറങ്ങിയതിന് ടീച്ചര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന് ബേസിക് ശിക്ഷാ അധികാരി ആശാ ചൌധരി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാകുന്നതോടെ ടീച്ചർക്കെതിരെ നടപടിയെടുക്കുമെന്നും ആശാ ചൌധരി പറഞ്ഞു. 

Watch Video:   കുട്ടികളിൽ ചില മാറ്റങ്ങൾ; 8 -9 ക്ലാസിലെ കുട്ടികളുടെ ബാഗ് പരിശോധിച്ച അധ്യാപകർ ഞെട്ടി; കോണ്ടം, കത്തി, ഇടിവള... 


 

PREV
Read more Articles on
click me!

Recommended Stories

'ദോശ ചുടാൻ' ജർമ്മനിയിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു, ഇന്ന് പാരീസ്, ലണ്ടൻ, പൂനെ എന്നിവിടങ്ങളിൽ റെസ്റ്റോറന്‍റുകൾ
പൊട്ടിക്കരഞ്ഞ് യുവാവ്, സൗഹൃദം നടിച്ച് അടുത്തുകൂടി, 5 വർഷത്തെ സമ്പാദ്യം, 5 ലക്ഷത്തിന്റെ സാധനങ്ങൾ മോഷ്ടിച്ചു മുങ്ങി