ഇതൊക്കെയാണ് പ്രണയം, കോരിത്തരിച്ച് നെറ്റിസൺസ്, യാത്രയ്ക്കിടെ ഭാര്യയെ വീഡിയോകോൾ ചെയ്ത് ഡ്രൈവർ, ചോദിച്ചത് ഇക്കാര്യം

Published : Mar 25, 2026, 10:41 AM IST
viral video

Synopsis

ഒരു ടാക്സി യാത്രയ്ക്കിടെ ഡ്രൈവർ തന്റെ യാത്രക്കാരിയുടെ കയ്യിൽ നിന്ന് ഭാര്യയ്ക്കായി വളകൾ വാങ്ങുന്ന മനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യയെ വീഡിയോ കോൾ ചെയ്ത് ഇഷ്ടപ്പെട്ട വളകൾ തിരഞ്ഞെടുക്കാൻ പറയുകയായിരുന്നു ഡ്രൈവര്‍. 

എത്ര ജോലിത്തിരക്കാണെങ്കിലും നമ്മുടെ പ്രിയപ്പെട്ടവർക്കായി സമയം കണ്ടെത്താൻ നമുക്ക് സാധിക്കും. അവരെ കുറിച്ചോർക്കാനും അവർക്കിഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാനും ഒക്കെ. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ടാക്സി യാത്രയ്ക്കിടെ ഡ്രൈവർ തന്റെ ഭാര്യയ്ക്കായി വളകൾ വാങ്ങുന്ന മനോഹരമായ കാഴ്ചയാണ് ഇത്. 'ബന്നോ കി സഹേലി' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ അഞ്ജലി എന്ന യുവതിയാണ് ഈ അനുഭവം പങ്കുവെച്ചത്.

ഹോളി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഒരു 'ബാം​ഗിൾ എക്സിബിഷൻ' കഴിഞ്ഞ് മടങ്ങുകയായിരുന്നു അഞ്ജലി. തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചും പ്രദർശനത്തെക്കുറിച്ചും അവർ ടാക്സിയിലിരുന്ന് സംസാരിക്കുന്നത് ഡ്രൈവർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി ഡ്രൈവർ അവരോട് 'നിങ്ങളുടെ കൈവശം വളകളുണ്ടോ' എന്ന് ചോദിക്കുകയായിരുന്നു. ഉണ്ടെന്ന് മറുപടി നൽകിയതോടെ ഡ്രൈവർ തന്റെ ഭാര്യയെ വീഡിയോ കോളിൽ വിളിക്കുകയും അഞ്ജലിയുടെ കയ്യിലുള്ള വളകൾ കാണിച്ചുകൊടുക്കുകയും ചെയ്തു. 'ഇതിൽ ഏതാണ് ഇഷ്ടപ്പെട്ടതെന്ന് വെച്ചാൽ പറഞ്ഞോളൂ' എന്ന് അദ്ദേഹം ഭാര്യയോട് പറയുന്നതും വീഡിയോയിൽ കേൾക്കാം.

 

 

വീഡിയോ കോളിലൂടെ കണ്ട വളകളിൽ നിന്ന് ഇഷ്ടപ്പെട്ട മൂന്ന് ജോഡി വളകൾ അദ്ദേഹം ഭാര്യയ്ക്കായി തിരഞ്ഞെടുത്തു. ടാക്സിയിലിരുന്നു തന്നെ അഞ്ജലി അവ പാക്ക് ചെയ്ത് നൽകുകയും ചെയ്തു. തങ്ങൾക്ക് ഒരു ഉപഭോക്താവിനെ ലഭിച്ചതിനേക്കാൾ, ആ ഡ്രൈവർക്ക് തന്റെ ഭാര്യയോടുള്ള സ്നേഹവും അവൾക്കായി വള വാങ്ങാനുള്ള ആവേശവുമാണ് തങ്ങളുടെ മനസ്സ് നിറച്ചതെന്ന് അഞ്ജലി കുറിച്ചു. വളരെ പെട്ടെന്ന് തന്നെ ഈ മനോഹരമായ വീഡിയോ ആളുകളുടെ മനം കവർന്നു. 'യഥാർത്ഥ പ്രണയമെന്നാൽ ഇതൊക്കെയാണ്', 'ഒരു ടാക്സി യാത്രയ്ക്കിടെ അദ്ദേഹം പുതിയ റിലേഷൻഷിപ്പ് ഗോൾസ് സെറ്റ് ചെയ്തിരിക്കുന്നു' തുടങ്ങിയ കമന്റുകളാണ് ആളുകൾ നൽകിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

നടുറോട്ടിൽ കുഞ്ഞിന് പാൽ കൊടുത്ത് അമ്മ; ഗതാഗതം നിലച്ചു; ഇതാണ് ഐഐടി മദ്രാസെന്ന് നെറ്റിസെൻസ്, വീഡിയോ വൈറൽ
പൂക്കൾ മുതൽ തെറാപ്പി വരെ; 25,000 രൂപയുടെ ജെൻസി ചെലവുകൾ വെളിപ്പെടുത്തി ബെംഗളൂരു യുവതി; വീഡിയോ വൈറൽ