കാട്ടിൽ വീഡിയോ പകർത്തുന്ന യുവതി, പെട്ടെന്ന് പ്രതീക്ഷിക്കാത്ത അതിഥി മുന്നിൽ; ഭയപ്പെടുത്തും ഈ രം​ഗം

Published : Feb 09, 2024, 03:26 PM IST
കാട്ടിൽ വീഡിയോ പകർത്തുന്ന യുവതി, പെട്ടെന്ന് പ്രതീക്ഷിക്കാത്ത അതിഥി മുന്നിൽ; ഭയപ്പെടുത്തും ഈ രം​ഗം

Synopsis

കാട്ടിൽ പതിയിരിക്കുന്നത് എന്തൊക്കെ മൃ​ഗങ്ങളാണ്, എന്തൊക്കെ അപകടങ്ങളാണ് എന്ന് നമുക്ക് അറിയില്ലല്ലോ?

കാട്ടിലെ കാഴ്ചകൾക്ക് യാതൊരു അവസാനവും ഇല്ല. അതിലെ കൗതുകങ്ങളും തീരുന്നില്ല. അതിനാൽ തന്നെ കാട്ടിൽ നിന്നുള്ള വീഡിയോകൾക്ക് വലിയ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കാറ്. അതിൽ തന്നെ കടുവ, സിംഹം തുടങ്ങിയ മൃ​ഗങ്ങളുടെ വീഡിയോകളാണ് ആളുകളെ എപ്പോഴും ഭയപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതും. അതുപോലെ ഒന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്ന ഈ വീഡിയോയും. 

ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘Joju Wildjunket’ എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അതിൽ സഫാരിക്കിറങ്ങിയിരിക്കുന്ന ആളുകളെയും കൊണ്ടുപോകുന്ന ഒരു ജീപ്പാണ് കാണാനാകുന്നത്. കാട്ടിലെ കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരിക്കുന്ന വിനോദസഞ്ചാരികളിൽ ചിലർ അതിന്റെ ചിത്രങ്ങളും പകർത്തുന്നുണ്ട്. എന്നാൽ, കാട്ടിൽ പതിയിരിക്കുന്നത് എന്തൊക്കെ മൃ​ഗങ്ങളാണ്, എന്തൊക്കെ അപകടങ്ങളാണ് എന്ന് നമുക്ക് അറിയില്ലല്ലോ? അതുപോലെ തന്നെ പെട്ടെന്നാണ് ഒരു കടുവ കാട്ടിൽ നിന്നും പുറത്തേക്ക് ഓടിയിറങ്ങിയത്. 

ഇത് ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്ന സ്ത്രീയെ ഭയപ്പെടുത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ, പെട്ടെന്ന് തന്നെ കടുവ അവിടെ നിന്നും ഓടിമാറുന്നതും റോഡിൽക്കൂടി ദൂരേക്ക് ഓടിപ്പോകുന്നതും വീഡിയോയിൽ കാണാം. അത് കാഴ്ച്ചക്കാർക്ക് ആശ്വാസം നൽകുന്നുണ്ട്. ജിം കോർബറ്റിലെ ഗാർജിയ മേഖലയിൽ വച്ചാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് എന്ന് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്. 

വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തായാലും, കാട്ടിലേക്ക് യാത്രകൾക്കായി പോകുന്ന ആളുകൾ ഏത് നേരവും എന്തിനും തയ്യാറായി വേണം ഇരിക്കാൻ എന്നാണ് ഈ വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഭർത്താവിനെയും വീട്ടുകാരെയും തല്ലാൻ 25 ബന്ധുക്കളെ വിളിച്ച് വരുത്തി ഭാര്യ, തല്ല് കഴിഞ്ഞ് സ്വർണവുമായി കടന്നു, പോലീസ് നോക്കി നിന്നു; വീഡിയോ
യുവതി, യുവാവിനെ ബോണറ്റിൽ വലിച്ചിഴച്ചത് 2 കിലോമീറ്റർ, 60 കിമി വേഗതയിൽ; വീഡിയോ വൈറൽ