പട്ടാപകല്‍, ആപ്പിള്‍ സ്റ്റോറില്‍ നിന്നും 40 ഐഫോണുകള്‍ മോഷ്ടിക്കുന്ന വീഡിയോ വൈറല്‍ !

Published : Feb 09, 2024, 08:26 AM IST
പട്ടാപകല്‍, ആപ്പിള്‍ സ്റ്റോറില്‍ നിന്നും 40 ഐഫോണുകള്‍ മോഷ്ടിക്കുന്ന വീഡിയോ വൈറല്‍ !

Synopsis

വളരെ വേഗത്തില്‍ മറ്റാരെയും ശ്രദ്ധിക്കാതെ മേശമേലിരുന്ന ഫോണുകള്‍ അയാള്‍ വലിച്ചെടുക്കുകയും തന്‍റെ ബാന്‍റിന്‍റെ ഉള്ളിലേക്ക് ഇടുകയും ചെയ്യുന്നു. വീഡിയോയുടെ തുടക്കം മുതല്‍ സെക്യൂരിറ്റി അലാം പോലൊരു ശബ്ദം കേള്‍ക്കാം.

മോഷണം, എന്ന് കേള്‍ക്കുമ്പോള്‍ രാത്രിയില്‍ ആരും കാണാതെ നടക്കുന്നതാണെന്ന് കരുതിയാല്‍ തെറ്റി. പട്ടാപകല്‍ പകല്‍ വെളിച്ചത്തില്‍ അതും ഷോപ്പിന് മുന്നില്‍ പോലീസിന്‍റെ വാഹനം നിര്‍ത്തിയിട്ടിരിക്കുമ്പോള്‍ ഒരു കൂസലുമില്ലാതെ കടയില്‍ പ്രദര്‍ശനത്തിന് വച്ച നാല്പതോളം ഫോണുകള്‍ എടുത്ത് കൊണ്ട് ഒരു യുവാവ് സ്ഥലം വിടുന്നതായിരുന്നു വീഡിയോ. കാഴ്ചകണ്ടവരെല്ലാം അസ്ഥസ്ഥരായി. ഇത്രയും അരാജകാവസ്ഥയിലാണോ കാര്യങ്ങളെന്ന് ചിലര്‍ പരിതപിച്ചു. പിന്നാലെ പോലീസും നെട്ടോട്ടമായി. 

വീഡിയോയുടെ തുടക്കത്തില്‍ കാലിഫോര്‍ണിയ ഓക്‍ലാന്‍ഡ് എന്ന് എഴുതി കാണിക്കുന്നുണ്ട്. കടയിലെ ജീവനക്കാരും കടയിലെത്തിയവരും നോക്കി നില്‍ക്കുന്നതിനിടെ ഒരു യുവാവ് മേശപ്പുറത്ത് ഡിസ്പ്ലേയ്ക്ക് വച്ചിരുന്ന മൂന്ന് മേശകളില്‍ നിന്നുള്ള ഐഫോണുകളാണ് എടുക്കുന്നത്. വളരെ വേഗത്തില്‍ മറ്റാരെയും ശ്രദ്ധിക്കാതെ മേശമേലിരുന്ന ഫോണുകള്‍ അയാള്‍ വലിച്ചെടുക്കുകയും തന്‍റെ ബാന്‍റിന്‍റെ ഉള്ളിലേക്ക് ഇടുകയും ചെയ്യുന്നു. വീഡിയോയുടെ തുടക്കം മുതല്‍ സെക്യൂരിറ്റി അലാം പോലൊരു ശബ്ദം കേള്‍ക്കാം. ഒടുവില്‍ ഇയാള്‍ ഫോണുകളെടുത്ത് പുറത്ത് ഇറങ്ങുമ്പോള്‍ അവിടെ ഒരു പോലീസ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം. മോഷ്ടാവ് പോലീസ് വാഹനം കടന്ന് റോഡിന്‍റെ മറുവശത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു കാറിന്‍റെ ഡോർ തുറക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. 

'ബ്രാ ധരിച്ചില്ല'; ഡെല്‍റ്റാ എയര്‍ലൈനില്‍ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി യുവതി !

'മുടി മുറിച്ചത് ഇഷ്ടപ്പെട്ടില്ല, ബാർബറിന്‍റെ തലമുടി അറഞ്ചം പുറഞ്ചം വെട്ടിവിട്ട് റഷ്യന്‍ വിനോദ സഞ്ചാരി !

'ഇതുകൊണ്ടാണ് ഓക്ക്ലാൻഡിലെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നതും നിങ്ങൾക്ക് നല്ല സാധനങ്ങൾ ലഭിക്കാത്തതും.' എന്ന് കുറിച്ച് കൊണ്ട് Ian Miles Cheong ആണ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് വഴി വീഡിയോ പങ്കുവച്ചത്. എമെറിവില്ലെ പോലീസ് വാഹനമാണ് സ്റ്റോറിന് പുറത്ത് നിര്‍ത്തിയിട്ടിരുന്നത്. എന്നാല്‍ സംഭവം നടന്നത് ഓക്‍ലാന്‍ഡിലല്ല. കാരണം ഓക്ക്‌ലാൻഡില്‍ ഐഫോണ്‍ സ്റ്റോറുകളൊന്നും ഇല്ലായിരുന്നു. അതേസമയം അതേസമയം  സാൻ ജോസ്, സാൻ ഫ്രാൻസിസ്കോ തുടങ്ങിയ സമീപ നഗരങ്ങളിൽ ഒന്നിലധികം ആപ്പിൾ റീട്ടെയിൽ ഔട്ട്ലെറ്റുകളുണ്ട്. അടുത്ത കാലത്തായി ഓക്‍ലാന്‍ഡില്‍ അക്രമസംഭവങ്ങള്‍ ഏറിയതും ഏതാണ്ട് ഈ സമയത്ത് തന്നെ വീഡിയേ പ്രചരിച്ചതും സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വലിയ തോതില്‍ ചര്‍ച്ചയായി. പോലീസിന്‍റെ അസാന്നിധ്യം ഏറെ വിമര്‍ശിക്കപ്പെട്ടു. പോലീസ് അന്വേഷണം ശക്തമാക്കി, പിന്നാലെ, 75 ഐഫോണുകളുമായി ഒരു സ്ത്രീയും രണ്ട് യുവാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിക്കപ്പെട്ട ഫോണുകളെല്ലാം തിരിച്ചെടുത്തെന്നും പോലീസ് പറഞ്ഞു. 

നാല് സ്ത്രീകളോട് പ്രണയം നടിച്ചു, മൂന്ന് കോടി തട്ടി; ഒടുവില്‍ 'കള്ളക്കാമുക'ന് ഏഴ് വര്‍ഷം തടവ് !
 

PREV
Read more Articles on
click me!

Recommended Stories

കണ്ടുപഠിക്കണം; ശരീരത്തിൽ പകുതിയും തളർന്നു, മനസ് തളരാതെ വീണാ ദേവി, ഡെലിവറി ഏജന്റിന് കയ്യടി
ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; പറന്നുയർന്ന് കാർ, ബസിലും മറ്റ് കാറുകളിലും തട്ടി മുകളിലേക്ക്, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്