ഇതെന്ത് പുകില്? തെരുവിൽ യുവാവിനെ എടുത്തിട്ടടിച്ച് യുവതി, ആർത്തുവിളിച്ചും കയ്യടിച്ചും കാഴ്ചക്കാർ

Published : Feb 25, 2024, 09:24 AM IST
ഇതെന്ത് പുകില്? തെരുവിൽ യുവാവിനെ എടുത്തിട്ടടിച്ച് യുവതി, ആർത്തുവിളിച്ചും കയ്യടിച്ചും കാഴ്ചക്കാർ

Synopsis

രണ്ടുപേരും കൂടി വഴിയിലേക്ക് വീഴുന്നതും കടയുടെ മുന്നിൽ വച്ചിരിക്കുന്ന വളകളെല്ലാം നിലത്തേക്ക് വീഴുന്നതും എല്ലാം വീഡിയോയിൽ കാണാം.

ഓരോ ദിവസവും എന്തെല്ലാം വീഡിയോകളാണ് നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നത് അല്ലേ? പലപ്പോഴും, വീഡിയോയിൽ ഉള്ള ആളുകൾ പോലും ഇത് വീഡിയോ എടുക്കുകയും വൈറലാവുകയും ചെയ്യും എന്നൊന്നും അറിയുന്നുണ്ടാവില്ല. അതുപോലെ ഒരു യുവാവിനെ യുവതി എടുത്തിട്ടലക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ‌ വൈറലാവുന്നത്. 

ഏതോ ഒരു മാർക്കറ്റിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു യുവതിയും യുവാവും തമ്മിൽ പൊരിഞ്ഞ അടി നടക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ ഇവരെ ദമ്പതികൾ എന്നാണ് പറഞ്ഞിരിക്കുന്നത്. വളകളൊക്കെ വിൽക്കുന്ന ഒരു കടയുടെ മുന്നിൽ നിന്നാണ് വഴക്ക് തുടങ്ങുന്നത്. രണ്ടുപേരും തമ്മിൽ ശാരീരികമായി പരസ്പരം അക്രമിക്കുന്നിടത്തേക്കാണ് ആദ്യം തന്നെ കാര്യങ്ങൾ പോകുന്നത്. ആദ്യം മുതൽക്കേ യുവതിയാണ് യുവാവിനെ കൂടുതൽ അക്രമിക്കുന്നത്. 

രണ്ടുപേരും കൂടി വഴിയിലേക്ക് വീഴുന്നതും കടയുടെ മുന്നിൽ വച്ചിരിക്കുന്ന വളകളെല്ലാം നിലത്തേക്ക് വീഴുന്നതും എല്ലാം വീഡിയോയിൽ കാണാം. ഒരുതരി പോലും വിട്ടുകൊടുക്കാതെ യുവതി യുവാവിനെ അക്രമിച്ച് കൊണ്ടേ ഇരിക്കയാണ്. ഒരുപാട് ആളുകൾ ഈ തല്ലും വഴക്കും ആസ്വദിച്ച് അവിടെ നിൽക്കുന്നും ഉണ്ട്. എല്ലാവരും ആർത്ത് ചിരിക്കുകയും അത് മൊബൈൽ ഫോണുകളിൽ പകർത്തുകയും ഒക്കെ ചെയ്യുന്നത് കാണാം. അവസാനം അടി തീരുമ്പോൾ പലരും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. 

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഒരാൾ പറഞ്ഞത്, ഇത് സ്ക്രിപ്റ്റഡ് വീഡിയോ ആണെന്നാണ് കാണുമ്പോൾ തോന്നുന്നത് എന്നാണ്. എന്തായാലും എവിടെ നിന്നാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് എന്നോ ഇതിലുള്ള യുവതിയും യുവാവും ഭാര്യാഭർത്താക്കന്മാരാണോ എന്നതിനൊന്നും ആധികാരികമായ തെളിവില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും