ദേ ലണ്ടൻ മെട്രോയിലൊരു ഇന്ത്യൻ സുന്ദരി, കണ്ണ് മിഴിച്ച് യാത്രക്കാർ

Published : Feb 12, 2024, 03:47 PM IST
ദേ ലണ്ടൻ മെട്രോയിലൊരു ഇന്ത്യൻ സുന്ദരി, കണ്ണ് മിഴിച്ച് യാത്രക്കാർ

Synopsis

ആളുകൾക്ക് അവരുടെ കൗതുകം അടക്കാനാവുന്നില്ല. ചിലരെല്ലാം കണ്ണ് മിഴിച്ചും വാ തുറന്നും അവളെ നോക്കുന്നതും 'വാവ്' എന്ന് പറയുന്നതും ഒക്കെ വീഡിയോയിൽ കാണാം.

ലെഹങ്ക ഇന്ത്യയിലെ യുവതികൾ മിക്കവാറും വിവാഹത്തിന് വേണ്ടി തെരഞ്ഞെടുക്കുന്ന വസ്ത്രമാണ്. അതിന്റെ ഭാരം താങ്ങുക എന്നാൽ തന്നെ കുറച്ച് പണിയുള്ള കാര്യമാണ്. എന്നാലും, വിവാഹത്തിന് അല്പം ഹെവി തന്നെ ആവാം എന്ന് കരുതുന്നവർ ഇന്ന് കുറവല്ല. അതുകൊണ്ട് ഒരുപാട് സ്ത്രീകളെ വിവാഹത്തിനും അതിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിലും ലെഹങ്ക ധരിച്ചു കാണാം. പക്ഷേ, ലണ്ടൻ മെട്രോയിൽ ലെഹങ്ക ധരിച്ചുകൊണ്ട് ഒരാൾ കയറുന്നത് ചിന്തിക്കാനാവുമോ? 

ഏതായാലും, അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സ്പാനിഷ് - ഇന്ത്യൻ മോഡലും ഡിജിറ്റൽ മാർക്കറ്ററുമായ ശ്രദ്ധയാണ് ലെഹങ്ക ധരിച്ചുകൊണ്ട് മെട്രോയിൽ സഞ്ചരിക്കുന്നത്. ഹെവിയായിട്ടുള്ള ഒരു ലെഹങ്ക മാത്രമല്ല, അതിനൊപ്പം അതുപോലെ ആഭരണങ്ങളും മേക്കപ്പും ഒക്കെ ധരിച്ചാണ് അവളുടെ മെട്രോയാത്ര. ഒരു ഇന്ത്യൻ വധുവിനെ പോലെ വസ്ത്രം ധരിച്ച അവളെ മെട്രോ സ്റ്റേഷനിലും മെട്രോയിൽ യാത്ര ചെയ്യുമ്പോഴും ഒക്കെ ആളുകൾ അത്ഭുതത്തോടെയും അമ്പരപ്പോടെയും നോക്കുന്നത് കാണാം. 

ആളുകൾക്ക് അവരുടെ കൗതുകം അടക്കാനാവുന്നില്ല. ചിലരെല്ലാം കണ്ണ് മിഴിച്ചും വാ തുറന്നും അവളെ നോക്കുന്നതും 'വാവ്' എന്ന് പറയുന്നതും ഒക്കെ വീഡിയോയിൽ കാണാം. ചിലരാവട്ടെ അവളുടെ ചിത്രങ്ങളും വീഡിയോയും പകർത്തുന്നുമുണ്ട്. അതുപോലെ മെട്രോയിൽ നിന്നിറങ്ങി അവൾ തെരുവിലൂടെ നടക്കുമ്പോഴും ആളുകൾ അതിശയത്തോടെ അവളെ നോക്കുന്നുണ്ട്. മിക്കവാറും ആളുകൾ അവളെന്തൊരു സുന്ദരിയാണ് എന്ന മട്ടിൽ തന്നെയാണ് നോക്കുന്നത്. 

ശ്രദ്ധ തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആളുകൾ വീഡിയോ ശ്രദ്ധിച്ചത്. മിക്കവാറും ആളുകൾ അവളെ അഭിനന്ദിച്ചു. അതേസമയം, അറ്റൻഷൻ സീക്കിം​ഗാണ് എന്ന് പറഞ്ഞ് ചിലരെല്ലാം അവളെ വിമർശിക്കുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും