അടി, ഇടി, ചവിട്ട്; വൈകിയെത്തിയതിന് ഭര്‍ത്താവിനെ അക്രമിച്ച് ഭാര്യ? വീഡിയോ കണ്ടത് 23 മില്ല്യൺ പേർ

Published : Nov 30, 2023, 07:19 PM ISTUpdated : Nov 30, 2023, 07:35 PM IST
അടി, ഇടി, ചവിട്ട്; വൈകിയെത്തിയതിന് ഭര്‍ത്താവിനെ അക്രമിച്ച് ഭാര്യ? വീഡിയോ കണ്ടത് 23 മില്ല്യൺ പേർ

Synopsis

ഇന്നലെ അപ്‍ലോഡ് ചെയ്ത വീഡിയോ ഒറ്റദിവസം കൊണ്ട് തന്നെ 23 മില്ല്യണിലധികം ആളുകളാണ് കണ്ടത്.

ഭാര്യയും ഭർത്താവും തമ്മിൽ ഇണക്കങ്ങൾ മാത്രമല്ല, പിണക്കങ്ങളും ഉണ്ടാവാറുണ്ട്. വഴക്കുകളും കാണും. എന്നാൽ, കായികമായി ഒരാൾ മറ്റൊരാളെ അക്രമിക്കുക എന്നത് അത്ര നല്ല കാര്യമല്ല. എന്നാലും, അങ്ങനെ സംഭവിക്കാറുമുണ്ട്. അതുപോലെ ഒരു യുവതി യുവാവിനെ അടിക്കുകയും, ഇടിക്കുകയും, തൊഴിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

Crazy Clips ആണ് വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. എന്തിനാണ് യുവതി യുവാവിനെ ഇങ്ങനെ അക്രമിക്കുന്നത് എന്നല്ലേ? കാപ്ഷനിൽ പറയുന്നത് യുവാവ് വീട്ടിൽ വൈകിയെത്തിയതിനാലാണ് യുവതി യുവാവിനെ ഇങ്ങനെ അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്യുന്നത് എന്നാണ്. വീഡിയോയിൽ യുവാവ് വന്ന് ഹെൽമെറ്റ് ഊരിവയ്ക്കുന്നതാണ് ആദ്യം കാണുന്നത്. പിന്നാലെ യുവതി ഓടിവരുന്നതും കാണാം. ശേഷം യുവാവിനെ അക്രമിക്കുകയാണ്. പുറത്തിടിക്കുകയും അടിക്കുകയും തൊഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. 

ഈ നേരത്തെല്ലാം യുവാവ് പകച്ച് നിൽക്കുന്നത് പോലെയാണ് വീഡിയോ കാണുമ്പോൾ തോന്നുന്നത്. ഇന്നലെ അപ്‍ലോഡ് ചെയ്ത വീഡിയോ ഒറ്റദിവസം കൊണ്ട് തന്നെ 23 മില്ല്യണിലധികം ആളുകളാണ് കണ്ടത്. യുവാവ് ഇതിനെതിരെ പ്രതികരിക്കുന്നും കാണുന്നില്ല. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ പറഞ്ഞത് യുവാവായിരിക്കാം തെളിവിന് വേണ്ടി ഇവിടെ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. യുവതി അത് അറിഞ്ഞു കാണില്ല എന്നാണ്. 

അതുപോലെ, യുവതിക്കെതിരെ നടപടി വേണം എന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു. മറ്റ് ചിലർ കമന്റ് ചെയ്തത് ടോക്സിക്കായ പുരുഷന്മാർ മാത്രമല്ല, സ്ത്രീകളും ഉണ്ട്. അക്കാര്യം കൂടി ആളുകൾ ചർച്ച ചെയ്യണം എന്നാണ്. അതേസമയം തന്നെ ഈ വീഡിയോ എവിടെ നിന്നാണ് പകർത്തിയത്, ഇവർ ഭാര്യാഭർത്താക്കന്മാരാണോ, വീട്ടിൽ വൈകിയെത്തിയതാണോ യുവാവിനെ അക്രമിക്കാൻ യുവതിയെ പ്രേരിപ്പിച്ചത് തുടങ്ങിയ കാര്യത്തിൽ ആധികാരികമായ സ്ഥിരീകരണമൊന്നുമില്ല. 

വായിക്കാം: ഔദ്യോ​ഗികരേഖകളിലും അവരിനി ഒന്ന്, നേപ്പാളിൽ ആദ്യത്തെ സ്വവർ​ഗവിവാഹം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്‍ഡിഗോയുടെ ചതി, ബെംഗളൂരു ടെക്കികൾ റിസപ്ഷനിൽ പങ്കെടുത്തത് ഓണ്‍ലാനായി; വീഡിയോ
'ഹൃദയഭേദകം, അവരുടെ ബാല്യം മോഷ്ടിക്കരുത്'; അമ്മയുടെ അടുത്ത് പോകണമെന്ന് പറഞ്ഞ് കരയുന്ന കുഞ്ഞുങ്ങൾ, വീഡിയോ