
മിക്കവർക്കും ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. പലപല ഫ്ലേവറുകളിലുള്ള ഐസ്ക്രീം ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. അതുപോലെ തന്നെ ബിരിയാണി നമ്മിൽ പലർക്കും ഒരു വികാരം തന്നെയാണ്. ബിരിയാണി ഇഷ്ടമല്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. ബിരിയാണി കഴിച്ചാൽ ഒരു ഐസ്ക്രീം ഒക്കെ ആവാം. എന്നാൽ, ബിരിയാണിയിൽ തന്നെ ഐസ്ക്രീം ആയാലോ? അതായത് ഐസ്ക്രീം ബിരിയാണി?
നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല അല്ലേ? എന്തായാലും, അങ്ങനെ ഒരു വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. ഇത് കാണുന്നവർ കാണുന്നവർ പറയുന്നത്, ദയവായി ബിരിയാണിയോട് ഇത് ചെയ്യരുത് എന്നാണ്.
മുംബൈയിൽ നിന്നുള്ള ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഹീന കൗസർ റാദിൽ ആണ് ഈ അസാധാരണ വിഭവം തയ്യാറാക്കിയിരിക്കുന്നത്. ഒരു ബേക്കിംഗ് അക്കാദമി നടത്തുന്നുണ്ട് ഹീന. ഇവിടെ നിന്നുള്ള തന്റെ പരീക്ഷണ വിഭവത്തിന്റെ വീഡിയോയാണ് അവർ പങ്കുവച്ചിരിക്കുന്നത്. ഇവിടെ ഏഴ് ദിവസമായി നടക്കുന്ന ഒരു ബേക്കിംഗ് കോഴ്സിന്റെ അവസാനമാണ് ഈ ഐസ്ക്രീം ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്.
വൈറലായിരിക്കുന്ന വീഡിയോയിൽ വലിയ രണ്ട് പാത്രങ്ങളിൽ ബിരിയാണി വച്ചിരിക്കുന്നത് കാണാം. അതിന്റെ അരികിലായിട്ടാണ് ഹീന നിൽക്കുന്നത്. ബിരിയാണിക്കകത്ത് സ്ട്രോബറി ഐസ്ക്രീമും കാണാം. പിന്നീട്, അവർ ബിരിയാണി എടുക്കുന്നത് കാണാം. അതിൽ സ്ട്രോബറി ഐസ്ക്രീമും ബിരിയാണി റൈസും കാണാം. എന്തായാലും, ബിരിയാണിസ്നേഹികളുടെ ചങ്ക് തകർക്കുന്ന കാഴ്ച തന്നെയാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.
സമാനമായ അനേകം കമന്റുകളാണ് ഈ വീഡിയോയ്ക്ക് വന്നിട്ടുള്ളതും. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. ബിരിയാണിയോട് ഇത് ചെയ്യരുത് എന്നായിരുന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ബിരിയാണിയോട് എന്തിനിത് ചെയ്യുന്നു എന്നും അനേകം പേർ വീഡിയോയ്ക്ക് താഴെ കമന്റ് നൽകിയിട്ടുണ്ട്.
'ശരിക്കും ഹീറോകളാണ് നിങ്ങൾ'; ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ യുവാക്കൾ ചെയ്തത്