ഒരാളുടെ ചുമലിൽ മറ്റൊരാൾ കയറുകയാണ്. ശേഷം പ്രാവിനെ കയ്യിലെടുക്കുന്നു. ചുമലിൽ നിന്നും ഇറങ്ങിയ ശേഷം വാഹനത്തിന് താഴെ നിന്ന ആളുകൾക്ക് പ്രാവിനെ കൈമാറുന്നു. അവർ വയറിൽ നിന്നും പ്രാവിനെ സ്വതന്ത്രമാക്കാൻ ശ്രമിക്കുന്നത് കാണാം. 

ഇപ്പോൾ എങ്ങുനോക്കിയാലും നെ​ഗറ്റീവ് വാർത്തകളാണ് അല്ലേ? വിദ്വേഷമാണ് കൂടുതലും ഈ നാട് ഭരിക്കുന്നത് എന്ന് തോന്നും. എന്നാൽ, അതേസമയം തന്നെ മനോഹരമായ ചില വാർത്തകളും വീഡിയോകളും നമുക്ക് മുന്നിലെത്താറുണ്ട്. അതുപോലെ മനോഹരമായ ഈ വീഡിയോയാണ് ഇപ്പോൾ ആളുകളുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത്. 

NepalInReels എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഇലക്ട്രിക്ക് വയറിൽ കുടുങ്ങിയ ഒരു പ്രാവിനെ രക്ഷിക്കാൻ വേണ്ടി കുറച്ച് മനുഷ്യർ ഒത്തുചേർന്ന് ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോ തുടങ്ങുമ്പോൾ തന്നെ കാണുന്നത് ഒരു വാഹനം വന്ന് നിർത്തുന്നതാണ്. അതിന് പിന്നിലൂടെ ഒരു യുവാവ് വാഹനത്തിന്റെ മുകളിൽ കയറുന്നു. അയാൾ ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതാണ് കാണുന്നത്. 

എന്നാൽ, അത് ഉയരത്തിലായതിനാൽ തന്നെ യുവാവിന് അതിനെ രക്ഷിക്കാൻ സാധിക്കുന്നില്ല. പിന്നാലെ, മറ്റൊരാൾ കൂടി അയാളുടെ സഹായത്തിന് വേണ്ടി വാഹനത്തിന് മുകളിലേക്ക് കയറുന്നത് കാണാം. അയാൾക്കും പ്രാവിനെ രക്ഷിക്കാൻ കഴിയുന്നില്ല. അതോടെ ഒരാളുടെ ചുമലിൽ മറ്റൊരാൾ കയറുകയാണ്. ശേഷം പ്രാവിനെ കയ്യിലെടുക്കുന്നു. ചുമലിൽ നിന്നും ഇറങ്ങിയ ശേഷം വാഹനത്തിന് താഴെ നിന്ന ആളുകൾക്ക് പ്രാവിനെ കൈമാറുന്നു. അവർ വയറിൽ നിന്നും പ്രാവിനെ സ്വതന്ത്രമാക്കാൻ ശ്രമിക്കുന്നത് കാണാം. 

View post on Instagram

അങ്ങനെ എല്ലാവരും കൂടി പ്രാവിനെ സ്വതന്ത്രമാക്കുന്നു. അത് ആശ്വാസത്തോടെ പറന്നു പോകുന്നതും വീഡിയോയിൽ കാണാം. വളരെ പെട്ടെന്നാണ് വീഡിയോ ആളുകളുടെ ഹൃദയം കവർന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയിട്ടുണ്ട്. നിങ്ങൾ ശരിക്കും ഹീറോകളാണ് എന്നാണ് ഒരാൾ കമന്റ് നൽകിയത്. ദൈവം നിങ്ങളെ രക്ഷിക്കട്ടെ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. 

പൂച്ചക്കുഞ്ഞിനെ പോലെ സിംഹം, മടിയിലിരുത്തി ലാളിച്ച് യുവതി, ഇത് അപകടകരം എന്ന് നെറ്റിസണ്‍സ്, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം