അവൾ പോയി, നോവ് ബാക്കിയായി; ഓട്ടോ ഡ്രൈവറുടെ നഷ്‍ടപ്രണയത്തിന്റെ കഥ പങ്കുവച്ച് യുവതി

Published : Jun 18, 2024, 02:19 PM IST
അവൾ പോയി, നോവ് ബാക്കിയായി; ഓട്ടോ ഡ്രൈവറുടെ നഷ്‍ടപ്രണയത്തിന്റെ കഥ പങ്കുവച്ച് യുവതി

Synopsis

ഈ വ്യത്യസ്തമായ ഓട്ടോ കണ്ടപ്പോൾ അത് മനോഹരമായിരിക്കുന്നു എന്ന് അനുപമ ഓട്ടോ ഡ്രൈവറോട് പറയുകയും ചെയ്തു. എന്നാൽ, അതിന് പിന്നാലെ അയാൾ അനുപമയോട് തന്റെ ഓട്ടോയിലെ അക്ഷരങ്ങൾക്ക് പിന്നിലെ കഥ പറയുകയായിരുന്നത്രെ. 

ചിലർ പ്രണയം തകർന്നാലും പ്രണയിച്ചവർ അകന്നു പോയാലും എളുപ്പം അതിനെ അതിജീവിക്കുകയും തങ്ങളുടെ ജീവിതവുമായി മുന്നോട്ടു പോവുകയും ചെയ്യും. എന്നാൽ, മറ്റ് ചിലർ അങ്ങനെയല്ല, അവർ തങ്ങളുടെ നഷ്ടപ്രണയം എന്നേക്കും മനസിൽ സൂക്ഷിക്കുകയും അതോർത്ത് വേദനിക്കുകയും ഒക്കെ ചെയ്യുന്നവരാണ്. അതുപോലെയുള്ള ഒരുപാട് പേരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. അങ്ങനെയുള്ള ഒരാളാണ് ഈ ഓട്ടോ ഡ്രൈവറും. 

ഓട്ടോ ഡ്രൈവറുടെ നഷ്ടപ്രണയത്തിന്റെ വേദനിപ്പിക്കുന്ന കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് അനുപമ എന്ന യൂസറാണ്. ഈ ഓട്ടോയിൽ യാത്ര ചെയ്യവെയാണ് യാദൃച്ഛികമായി ഓട്ടോ ഡ്രൈവറുടെ പ്രണയകഥ അനുപമ കേട്ടത്. അനുപമ യാത്ര ചെയ്യാൻ തെരഞ്ഞെടുത്ത ഈ ഓട്ടോ മൊത്തത്തിൽ ഒന്ന് അലങ്കരിച്ചിട്ടുണ്ട്. അതിനകത്ത് ചുവപ്പ് നിറത്തിലുള്ള ലൈറ്റും കാണാം. തീർന്നില്ല, പിന്നിൽ എ എന്നും എസ് എന്നും എഴുതി വച്ചിരിക്കുന്നതും കാണാം. 

ഈ വ്യത്യസ്തമായ ഓട്ടോ കണ്ടപ്പോൾ അത് മനോഹരമായിരിക്കുന്നു എന്ന് അനുപമ ഓട്ടോ ഡ്രൈവറോട് പറയുകയും ചെയ്തു. എന്നാൽ, അതിന് പിന്നാലെ അയാൾ അനുപമയോട് തന്റെ ഓട്ടോയിലെ അക്ഷരങ്ങൾക്ക് പിന്നിലെ കഥ പറയുകയായിരുന്നത്രെ. 

അയാളുടെ നഷ്ടപ്രണയത്തിന്റെ കഥയായിരുന്നു അത്. ആ അക്ഷരങ്ങൾ അയാളുടെ പഴയ കാമുകിയുടെ പേരിനെ കൂടി പ്രതിനിധീകരിക്കുന്നതാണ്. ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ, ഓട്ടോ ഓടിക്കാനായി ന​ഗരത്തിലെത്തി രണ്ട് മാസമായപ്പോഴേക്കും അവൾ വേറൊരു വിവാഹം കഴിക്കുകയായിരുന്നു. 

അനുപമ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്കൊപ്പം 'മെൻ ഇൻ ലവ്' എന്ന് കൂടി എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. വളരെ ശുദ്ധമായ പ്രണയമെന്നും മറ്റും കമന്റിട്ടുകൊണ്ട് നിരവധിപ്പേരാണ് ഓട്ടോ ഡ്രൈവറുടെ പ്രണയത്തെ പുകഴ്ത്തിയത്. 

 

PREV
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും