ബോട്ടിലിരുന്ന് വെള്ളത്തിലുള്ള സ്രാവിനെ താലോലിക്കാനാഞ്ഞ് യുവതി, തലനാരിഴയ്ക്ക് അക്രമത്തിൽ നിന്നും രക്ഷപ്പെട്ടു

Published : Oct 28, 2026, 12:30 PM IST
viral video

Synopsis

ബോട്ടിലുണ്ടായിരുന്ന ജെൻ എന്ന യുവതിയാണ് വെള്ളത്തിലുണ്ടായിരുന്ന ഗ്രേറ്റ് വൈറ്റ് ഷൈർക്കിനെ താലോലിക്കാൻ ശ്രമിച്ചത്. എന്നാൽ, നിമിഷനേരം കൊണ്ട് സ്രാവ് പെട്ടെന്ന് തിരിഞ്ഞ് അവരുടെ കൈക്ക് നേരെ കടിക്കാൻ വരികയായിരുന്നു.

ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് കൈ നീട്ടി തൊടാൻ ശ്രമിച്ച യുവതിയെ അക്രമിക്കാനാഞ്ഞ് സ്രാവ്. ജോർജിയയിലെ ടൈബി ഐലൻഡിന് സമീപം സമുദ്ര ഗവേഷണ ബോട്ടിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൊടാൻ ശ്രമിച്ച യുവതിയെ പെട്ടെന്ന് തിരിഞ്ഞ് ആക്രമിക്കാൻ ആഞ്ഞടുക്കുകയായിരുന്നു ​ഗ്രേറ്റ് വൈറ്റ് ഷാർക്ക്.

വിമുക്ത ഭടന്മാർക്കും അവരുടെ കുടുംബങ്ങൾക്കുമായി സൗജന്യ ഫിഷിം​ഗ് ട്രിപ്പുകൾ സംഘടിപ്പിക്കുന്ന സംഘടനയായ 'നോട്ട് ലക്കി ഫിഷിംഗി'ന്റെ സ്ഥാപകനും മുൻ ആർമി റെഞ്ചറുമായ ജിമ്മി ലീ ആർമൽ ആണ് ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചത്. സ്രാവുകളിൽ ടാഗ് ഘടിപ്പിക്കുന്ന ഗവേഷണ യാത്രയ്ക്കിടെയായിരുന്നു ഈ സംഭവം. സ്രാവുകളുടെ സഞ്ചാരപഥവും ജീവിതരീതികളും പഠിക്കുന്നതിനായാണ് അവയെ പിടിച്ച് ടാഗ് ചെയ്ത് തിരികെ വിടുന്നത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ബോട്ടിലുണ്ടായിരുന്ന ജെൻ എന്ന യുവതിയാണ് വെള്ളത്തിലുണ്ടായിരുന്ന ഗ്രേറ്റ് വൈറ്റ് ഷൈർക്കിനെ താലോലിക്കാൻ ശ്രമിച്ചത്. എന്നാൽ, നിമിഷനേരം കൊണ്ട് സ്രാവ് പെട്ടെന്ന് തിരിഞ്ഞ് അവരുടെ കൈക്ക് നേരെ കടിക്കാൻ വരികയായിരുന്നു. ഭയപ്പെടുത്തുന്ന രംഗമായിരുന്നെങ്കിലും ജെൻ യഥാർത്ഥത്തിൽ അപകടത്തിലായിരുന്നില്ലെന്ന് ആർമൽ വ്യക്തമാക്കി.

"ക്രൂ അംഗങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു സ്രാവ്. അതിനാൽ ആർക്കും പരിക്കേറ്റില്ല. എന്നാൽ, ഈ ജീവികൾ എത്രത്തോളം ശക്തരും അപകടകാരികളുമാണെന്ന് ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. അവ അർഹിക്കുന്ന ആദരവ് നാം നൽകേണ്ടതുണ്ട്" ആർമൽ കൂട്ടിച്ചേർത്തു.

എന്നാൽ, സുരക്ഷിതമായ അവസരം ലഭിക്കാത്തതിനാലും ക്രൂവിന്റെയും സ്രാവിന്റെയും സുരക്ഷ മുൻനിർത്തിയും ഈ സ്രാവിൽ ടാഗ് പതിപ്പിക്കാൻ സാധിച്ചില്ലെന്നും, അതിനെ സുരക്ഷിതമായി കടലിലേക്ക് തന്നെ തുറന്നുവിട്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രേറ്റ് വൈറ്റ് ഷാർക്ക്സ് (Great White Sharks)

നാഷണൽ ജിയോഗ്രാഫിക്കിന്റെ റിപ്പോർട്ട് അനുസരിച്ച്, ലാംനിഡേ കുടുംബത്തിലെ മകെരൽ ഷാർക്ക് വർഗ്ഗത്തിൽപ്പെട്ടവയാണിവ. അടിവശത്തെ വെള്ള നിറം കാരണമാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. ശരീരത്തിന്റെ മുകൾഭാഗം ചാരനിറത്തിലോ തവിട്ടുനിറത്തിലോ ആയിരിക്കും. 1975-ൽ പുറത്തിറങ്ങിയ പ്രശസ്തമായ Jaws എന്ന സിനിമയിലൂടെ ലോകമെമ്പാടും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട സ്രാവ് വർഗ്ഗമാണിത്.

PREV
Read more Articles on
click me!

Recommended Stories

10,000 രൂപയ്ക്ക് ഇന്ത്യ മൊത്തം ചുറ്റിക്കാണാൻ ഒരു പെൺകുട്ടി; വൈറലായി ബജറ്റ് ട്രാവൽ ചലഞ്ച്
അടുത്തെത്തിയതും അകാരണമായി മുഖത്ത് ഒറ്റ ഇടി! യുവതിയുടെ ഇടിയിൽ വീണത് മറ്റൊരു യുവതി, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ, 35കാരി അറസ്റ്റിൽ