'നിങ്ങളിത് വിശ്വസിക്കില്ല, 4 മണി കഴിഞ്ഞാൽ ഓഫീസിലിരിക്കണ്ട, എല്ലാവരും പുറത്താണ്, ജീവിതമാസ്വദിക്കുന്നു'; വീഡിയോ

Published : Apr 28, 2026, 04:25 PM IST
viral video

Synopsis

ഡെന്മാർക്കിൽ താമസിക്കുന്ന യുക്കി എന്ന ജാപ്പനീസ് യുവതി ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വൈകുന്നേരം 4 മണിയോടെ ജോലി തീരും ബാക്കി സമയം ജീവിതം ആസ്വദിക്കുകയാണ് എന്നാണ് വീഡിയോയില്‍ പറയുന്നത്. 

ജീവിക്കാൻ വേണ്ടിയാണോ ജോലി ചെയ്യുന്നത്, അതോ ജോലി ചെയ്യാൻ വേണ്ടി ജീവിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന സംസ്കാരമുള്ള ഒട്ടനവധി കമ്പനികൾ നമ്മുടെ രാജ്യത്തിനകത്തും പുറത്തുമുണ്ട്. എന്നാൽ, അങ്ങനെ അല്ലാത്ത കമ്പനികളുമുണ്ട്. അതുപോലെ ഒരു അനുഭവമാണ് ഡെന്മാർക്കിൽ താമസിക്കുന്ന യുക്കി എന്ന ജാപ്പനീസ് യുവതി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സാധാരണ ജോലി ദിവസമായ ഒരു ബുധനാഴ്ച വൈകുന്നേരത്തെ കാഴ്ചയാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. വൈകുന്നേരം നാലരയോടെ നഗരത്തിലെ തെരുവുകൾ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നത് വീഡിയോയിൽ കാണാം.

'ഡെന്മാർക്കിലുള്ളവർ വൈകുന്നേരം 4 മണിക്ക് ജോലി കഴിഞ്ഞ് ഇറങ്ങുമെന്ന് പറഞ്ഞാൽ എന്റെ ജാപ്പനീസ് സുഹൃത്തുക്കൾ വിശ്വസിക്കില്ല. അതുകൊണ്ട് ദാ നോക്കൂ, ഒരു ബുധനാഴ്ച വൈകുന്നേരം 4.35 -നുള്ള കാഴ്ചയാണിത്. എല്ലാവരും പുറത്താണ്, സംസാരിക്കുന്നു, ചിരിക്കുന്നു, ജീവിതം ആസ്വദിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് യുക്കി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

താൻ മുമ്പ് ജോലി ചെയ്തിരുന്ന രാജ്യങ്ങളിൽ ഈ സമയത്തും ഓഫീസിലിരുന്ന് കഷ്ടപ്പെടാറായിരുന്നു പതിവ്. ഡാനിഷ് ജനതയ്ക്ക് കൂടുതൽ സമയം ലഭിക്കുന്നു എന്നതിലുപരി, ഉള്ള സമയം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് അവർക്ക് അറിയാം എന്നും യുക്കി അഭിപ്രായപ്പെടുന്നു. നിരവധിപ്പേരാണ് യുക്കി പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

 

 

'ശരിക്കും വർക്ക്-ലൈഫ് ബാലൻസ് എന്ന് പറഞ്ഞാൽ ഇതാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'ഞങ്ങളുടെ നാട്ടിൽ 4 മണിക്ക് ഇറങ്ങിയാൽ ഹാഫ് ഡേ ലീവ് എടുത്ത് പോവുകയാണോ എന്ന് ആളുകൾ ചോദിക്കും' എന്നാണ് മറ്റൊരാളുടെ കമന്റ്. 'ഏഷ്യയിൽ നിന്നുള്ളവർക്ക് ഇത് ഒരു സ്വപ്നം പോലെ തോന്നും' എന്നും പലരും അഭിപ്രായപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

ഒരല്പം വകതിരിവ്? 33 -ാം പിറന്നാളിന് റോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി റീലെടുത്ത് യുവാവ്, വൻ വിമർശനം
'ഷട്ടപ്പ് ആന്‍റ് ഗെറ്റ് ഔട്ട്'; സ്കൂളിൽ നിന്നും വിലകൂടിയ നോട്ടു പുസ്തകം വാങ്ങാൻ പറ്റില്ലെന്ന് പറഞ്ഞ അമ്മയോട് ആക്രോശിച്ച് പ്രിൻസിപ്പൽ, വീഡിയോ