കോളേജ് ജീവിതമല്ല, കാശുണ്ടാക്കി സ്വാതന്ത്ര്യത്തോടെ ജീവിക്കാനാവുന്ന വർക്കിങ് ലൈഫാണ് സൂപ്പർ; വീഡിയോ

Published : Sep 14, 2026, 04:34 PM IST
viral video

Synopsis

'ഇത് ഒരുപക്ഷേ വേറിട്ട ഒരു അഭിപ്രായമായിരിക്കാം, എങ്കിലും കോളേജ് ജീവിതത്തേക്കാൾ നല്ലത് വർക്കിങ് ലൈഫാണ്' വീഡിയോയിൽ പൂജ വ്യക്തമാക്കുന്നു.

മിക്കവരും പറയാറുണ്ട്, ജീവിതത്തിലെ ഏറ്റവും നിറമുള്ള കാലഘട്ടം കോളേജിൽ പഠിക്കുന്ന കാലഘട്ടമാണ് എന്ന്. എന്നാൽ, അങ്ങനെ അല്ലാത്തവരും നമുക്കിടയിൽ ഉണ്ട്. അടത്തരത്തിൽ ഒരു അനുഭവമാണ് ഈ യുവതിക്ക് പറയാനുള്ളത്. കോളേജ് ജീവിതത്തേക്കാൾ പ്രൊഫഷണൽ ജീവിതമാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് പറയുകയാണ് ബെംഗളൂരുവിൽ നിന്നുള്ള പൂജ വൈദ്യ എന്ന യുവതി. തന്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് പൂജ ഈ വ്യത്യസ്തമായ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. കോളേജ് കാലഘട്ടം മികച്ച ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും, സ്വന്തം തീരുമാനങ്ങൾക്കനുസരിച്ച് ജീവിക്കാൻ സാധിക്കുന്ന ഈ കാലമാണ് കൂടുതൽ തൃപ്തി നൽകുന്നതെന്ന് അവർ പറയുന്നു.

'ഇത് ഒരുപക്ഷേ വേറിട്ട ഒരു അഭിപ്രായമായിരിക്കാം, എങ്കിലും കോളേജ് ജീവിതത്തേക്കാൾ നല്ലത് വർക്കിങ് ലൈഫാണ്' വീഡിയോയിൽ പൂജ വ്യക്തമാക്കുന്നു. ബെംഗളൂരുവിലെ തിരക്കേറിയ ജോലിയും ഗതാഗതക്കുരുക്കും കടുത്ത ക്ഷീണവും ഒക്കെ ഉണ്ടെങ്കിലും, മുതിർന്ന ശേഷമുള്ള സ്വാതന്ത്ര്യം ഈ എല്ലാ ബുദ്ധിമുട്ടുകളെയും മറികടക്കാൻ സഹായിക്കുന്നുണ്ടെന്ന് അവർ പറയുന്നു.

'എന്താണ് ചെയ്യേണ്ടത്, എന്താണ് കഴിക്കേണ്ടത്, എങ്ങോട്ടാണ് പോകേണ്ടത് എന്നൊക്കെ സ്വയം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഈ ജീവിതം എനിക്ക് തരുന്നു' എന്നും പൂജ കൂട്ടിച്ചേർത്തു. കോളേജ് ജീവിതം കാമ്പസിനുള്ളിലെ സ്വാതന്ത്ര്യം മാത്രമാണ് നൽകിയതെങ്കിൽ, ഇന്നത്തെ ജീവിതം സ്വന്തമായി ഒരു ഭാവിയെ രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യമാണ് നൽകുന്നതെന്നും അവർ പറയുന്നു. 'എല്ലാവരും പറയുന്ന 'ഏറ്റവും മികച്ച വർഷങ്ങളെക്കാൾ' സ്വന്തമായി ജീവിതം കെട്ടിപ്പടുക്കുന്നതിലാണ് തനിക്ക് കൂടുതൽ സന്തോഷം' എന്നും വീഡിയോയ്ക്കൊപ്പം അവർ കുറിച്ചു.

നിരവധി പേർ പൂജയുടെ അഭിപ്രായത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. 'വർക്കിങ് ലൈഫ് കൂടുതൽ സ്വതന്ത്രമായി തോന്നുന്നു' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'കോളേജ് ജീവിതത്തിന് വേറിട്ടൊരു ഭംഗിയുണ്ട്' എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'സ്വന്തമായി പണം സമ്പാദിക്കുന്നത് എല്ലാ കാര്യങ്ങളും മാറ്റിമറിക്കുന്നു' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയത്.

PREV
Read more Articles on
click me!

Recommended Stories

യുഎസിൽ വച്ച് ഇന്ത്യൻ യൂട്യൂബറുടെ ഫോൺ മോഷണം പോയി; മിനിറ്റുകൾക്കകം പ്രതിയെ പിടികൂടി പൊലീസ്, വീഡിയോ
ഒഴിവാക്കാൻ ശ്രമിച്ചിട്ടും വനിതാ ബൈക്കറെ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തി കാർ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ