Viral video: വെയിട്രസിന് യൂട്യൂബറിന്റെ ടിപ്പ് ഒരു പുതിയ കാർ!

Published : Apr 01, 2023, 09:28 AM IST
Viral video: വെയിട്രസിന് യൂട്യൂബറിന്റെ ടിപ്പ് ഒരു പുതിയ കാർ!

Synopsis

ഇത് ശരിക്കും താക്കോൽ അല്ല എന്നൊക്കെയാണ് അവൾ അവിശ്വസനീയതയോടെ പറയുന്നത്. എന്നാൽ, പുറത്തേക്ക് വാ എന്നും പറഞ്ഞ് യൂട്യൂബർ അവളെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ കാർ കാണിച്ചു കൊടുത്ത് അൺലോക്ക് ചെയ്യാൻ പറയുന്നു.

യൂട്യൂബർമാർ പലപ്പോഴും തങ്ങളുടെ ചില പ്രവൃത്തികൾ കൊണ്ട് ആളുകളെ അമ്പരപ്പിക്കാറുണ്ട്. എന്നിരുന്നാലും ഈ യൂട്യൂബർ ചെയ്തത് തീരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു കാര്യമാണ്. നമ്മിൽ പലരും ഹോട്ടലുകളിൽ പോയാൽ വെയിറ്റർമാർക്ക് ടിപ്പ് കൊടുക്കാറുണ്ട്. എന്നാൽ, ആ ടിപ്പ് കൊടുക്കുന്നതിന് ഒരു പരിധി ഉണ്ട് അല്ലേ? എന്നാൽ, ഇവിടെ മിസ്റ്റർ ബീസ്റ്റ് എന്ന യൂട്യൂബർ റെസ്റ്റോറന്റിലെ വെയിട്രസിന് ടിപ്പായി കൊടുത്തത് ഒരു കാറാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സം​ഗതി സത്യമാണ് എന്നാണ് വീഡിയോകളിൽ നിന്നും മനസിലാവുന്നത്. 

വെയിട്രസിന്റെ പേര് എമി എന്നാണ്. യൂട്യൂബർ തന്റെ ഭക്ഷണം കഴിച്ച് കഴിയുമ്പോൾ എമി അടുത്തേക്ക് ചെല്ലുകയാണ്. അയാൾ എമിയോട് എത്ര രൂപയാണ് എമിക്ക് ടിപ്പ് കിട്ടാറുള്ളത് എന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ അവൾ ചില തുകകൾ പറയുന്നു. നാലായിരം രൂപ വരെ ടിപ്പ് കിട്ടിയിട്ടുണ്ട് എന്ന് എമി പറയുന്നുണ്ട്. എന്നാൽ, യൂട്യൂബർ തിരിച്ച് ഒരു കാർ കിട്ടിയിട്ടുണ്ടോ എന്നാണ് ചോദിക്കുന്നത്. ചോദ്യം കേട്ട എമി ഞെട്ടുന്നുണ്ട്. എന്നാൽ, അതിനേക്കാൾ അവൾ ഞെട്ടിയത് കാറിന്റെ താക്കോൽ നൽകിയപ്പോഴാണ്. 

ഇത് ശരിക്കും താക്കോൽ അല്ല എന്നൊക്കെയാണ് അവൾ അവിശ്വസനീയതയോടെ പറയുന്നത്. എന്നാൽ, പുറത്തേക്ക് വാ എന്നും പറഞ്ഞ് യൂട്യൂബർ അവളെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ കാർ കാണിച്ചു കൊടുത്ത് അൺലോക്ക് ചെയ്യാൻ പറയുന്നു. ഒരു പുതിയ കാറായിരുന്നു അത്. എമി ശരിക്കും കരഞ്ഞു പോകുന്നു. അതിനിടയിൽ തനിക്ക് ഒരു കാർ ഡ്രൈവ് ചെയ്യാൻ പോലും അറിഞ്ഞൂടാ എന്നും അവൾ പറയുന്നുണ്ട്. 

ഏതായാലും വീഡിയോ അധികം വൈകാതെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. അനേകം പേരാണ് വലിയ കാര്യമാണ് ചെയ്തത് എന്നും പറഞ്ഞ് യൂട്യൂബറെ അഭിനന്ദിച്ചത്. ജിമ്മി ഡോണാള്‍ഡ്സണ്‍ എന്നാണ് യൂട്യൂബറുടെ ശരിക്കും പേര്.

വീഡിയോ കാണാം: 

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും