Viral video: ​ഗ്രാമവാസികൾക്ക് യൂട്യൂബറുടെ മോമോസ് പാർട്ടി, വൈറലായി വീഡിയോ

Published : Jul 15, 2023, 08:45 AM IST
Viral video: ​ഗ്രാമവാസികൾക്ക് യൂട്യൂബറുടെ മോമോസ് പാർട്ടി, വൈറലായി വീഡിയോ

Synopsis

വ്ലോ​ഗിൽ എത്ര കഷ്ടപ്പെട്ടിട്ടാണ് അശ്വനി തന്റെ പദ്ധതി വിജയിപ്പിക്കുന്നത് എന്ന് കാണാനാവും. നിർത്താതെ പെയ്ത മഴയും അശ്വനിയെ ബുദ്ധിമുട്ടിച്ചു. പലതവണ പരിപാടി കാൻസൽ ചെയ്യേണ്ടി വരും എന്ന് തന്നെയാണ് തോന്നിയത്.

ദിനംപ്രതി സാമൂഹിക മാധ്യമങ്ങളിൽ എത്രയെത്ര വീഡിയോകളാണ് വൈറലാവുന്നത് അല്ലേ? അതിൽ പല വീഡിയോകളും യൂട്യൂബർമാർ പങ്ക് വയ്ക്കുന്ന വീഡിയോകളാണ്. അതിൽ ചിലതൊക്കെ വളരെ അരോചകമാണ് എങ്കിലും ചില മനോഹരങ്ങളായ വീഡിയോകളും ഉണ്ട്. അതുപോലെ ഒരു വീഡിയോയാണ് യൂട്യൂബറായ അശ്വനി തപ പങ്ക് വച്ചതും. വളരെ പെട്ടെന്നാണ് അത് ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്. 

ഉത്തരാഖണ്ഡിലെ ബുറൻസ്‌ഖണ്ഡ എന്ന ഗ്രാമത്തിലേക്കുള്ള തന്റെ യാത്രയുടെ ദൃശ്യങ്ങളാണ് അശ്വനി പങ്കുവച്ചിരിക്കുന്നത്. അത് മാത്രമല്ല ആ ​ഗ്രാമത്തിലുള്ള എല്ലാവരേയും പങ്കെടുപ്പിച്ച് കൊണ്ട് ഒരു മോമോസ് പാർട്ടിയും അശ്വനി സംഘടിപ്പിച്ചു. ഒപ്പം കേക്കും മുറിച്ച് ആഘോഷിച്ചു. കാലാവസ്ഥ വളരെ അധികം പ്രതികൂലമായതിനാൽ തന്നെ അശ്വനിക്ക് തന്റെ പാർട്ടി വിജയിപ്പിക്കാൻ വളരെ അധികം ബുദ്ധിമുട്ടേണ്ടി വന്നു.

അരയന്നത്തിന്‍റെ അക്രമണം സഹിക്കാനാകാതെ ജീവന്‍ രക്ഷിക്കാന്‍ ഓടി കൂട്ടില്‍ക്കയറുന്ന കടുവ കുഞ്ഞിന്‍റെ വീഡിയോ !

വ്ലോ​ഗിൽ എത്ര കഷ്ടപ്പെട്ടിട്ടാണ് അശ്വനി തന്റെ പദ്ധതി വിജയിപ്പിക്കുന്നത് എന്ന് കാണാനാവും. നിർത്താതെ പെയ്ത മഴയും അശ്വനിയെ ബുദ്ധിമുട്ടിച്ചു. പലതവണ പരിപാടി കാൻസൽ ചെയ്യേണ്ടി വരും എന്ന് തന്നെയാണ് തോന്നിയത്. എന്നാൽ, കൂടെയുള്ളവരുടെ കഠിനപ്രയത്നം കൂടി ആയപ്പോൾ പരിപാടി വിജയിക്കുകയായിരുന്നു. മോമോസ് പാർട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധയാകർഷിച്ചു. ​ഗ്രാമത്തിലുള്ളവരെല്ലാം പാർട്ടിയിൽ പങ്കെടുക്കുന്നത് വീഡിയോയിൽ കാണാം. എന്തിന് ​ഗ്രാമത്തിലുള്ള ഒരു കുരങ്ങൻ പോലും ഇതിൽ പങ്കെടുത്തു.

​വളരെ അധികം പേരാണ് അശ്വനി പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഗ്രാമത്തിലുള്ളവരെ സന്തോഷിപ്പിച്ചതിന് പലരും അശ്വനിയോട് നന്ദിയും സ്നേഹവും അറിയിച്ചു. അതേ സമയം മറ്റ് ചിലർ ആ മഴയിൽ ​ഗ്രാമത്തിലുള്ളവർ സുരക്ഷിതരല്ലേ എന്നാണ് അന്വേഷിച്ചത്. 

PREV
Read more Articles on
click me!

Recommended Stories

അതിരാവിലെ എഴുന്നേറ്റ്, അഞ്ച് കുട്ടികളെ വിളിച്ചുണർത്തി, ഭക്ഷണം നൽക്കുന്നു; പക്ഷേ, അവർ 'നോർമ്മലല്ലെ'ന്ന് നെറ്റിസെൻസ്
റോങ് സൈഡെന്നെല്ല, എല്ലാം റോങ്; കുട്ടിയെ കാളപ്പുറത്ത് ഇരുത്തി റോഡിൽ കൂടി പോകുന്ന സ്ത്രീ, വീഡിയോ