ശരിക്കും ഹീറോ തന്നെ, കൈകളില്ലെങ്കിലെന്താ ആത്മധൈര്യമുണ്ടല്ലോ, ഡെലിവറി ഏജന്റിന് കയ്യടി

Published : Oct 27, 2024, 10:07 AM ISTUpdated : Oct 27, 2024, 11:20 AM IST
ശരിക്കും ഹീറോ തന്നെ, കൈകളില്ലെങ്കിലെന്താ ആത്മധൈര്യമുണ്ടല്ലോ, ഡെലിവറി ഏജന്റിന് കയ്യടി

Synopsis

വീഡിയോ പകർത്തുന്ന യുവാവ് 'നിങ്ങൾക്ക് സ്കൂട്ടർ ഓടിക്കാൻ സാധിക്കുമോ' എന്ന് ഡെലിവറി ഏജന്റിനോട് ചോദിക്കുന്നുണ്ട്. അദ്ദേഹം തലയാട്ടുകയും പുഞ്ചിരിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

ജീവിതത്തിന്റെ ഏത് പ്രതിസന്ധിഘട്ടത്തിലും പതറാതെ നിന്ന് അതിനെ അഭിമുഖീകരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട് നമുക്കിടയിൽ. സ്വന്തം ജീവിതം സ്വന്തം കാലിൽ ഉറച്ച് നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നവർ. എക്കാലത്തും അങ്ങനെയുള്ള ആളുകൾക്ക് സോഷ്യൽ മീഡിയ കയ്യടിച്ചിട്ടുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. 

ഈ വീഡിയോയിൽ കാണുന്നത് സൊമാറ്റോ ഡെലിവറി ഏജന്റായ ഒരു യുവാവിനെയാണ്. വീഡിയോ എക്സ് അഥവാ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത് റോസി എന്ന യൂസറാണ്. ഈ വീഡിയോയിൽ കാണുന്ന യുവാവിന് രണ്ട് കൈപ്പത്തികളും ഇല്ല. എങ്കിലും അധ്വാനിച്ചുകൊണ്ട് ജീവിക്കുകയാണ് അദ്ദേഹം. മാത്രമല്ല, ആ മുഖത്തെ പുഞ്ചിരി മതി ദിവസങ്ങളോളം നമുക്ക് പൊസിറ്റീവായിരിക്കാൻ. 

വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത് ഈ സൊമാറ്റോ ഡെലിവറി ഏജന്റ് വലിയ ബഹുമാനം അർഹിക്കുന്നു എന്ന കാപ്ഷനോട് കൂടിയാണ്. വീഡിയോ പകർത്തുന്ന യുവാവ് 'നിങ്ങൾക്ക് സ്കൂട്ടർ ഓടിക്കാൻ സാധിക്കുമോ' എന്ന് ഡെലിവറി ഏജന്റിനോട് ചോദിക്കുന്നുണ്ട്. അദ്ദേഹം തലയാട്ടുകയും പുഞ്ചിരിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 'നിങ്ങളെ കണ്ടതിൽ സന്തോഷം അങ്കിൾ' എന്നും യുവാവ് പിന്നാലെ പറയുന്നുണ്ട്. 

ആരുടേയും ഹൃദയം കവരുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. 'യഥാർത്ഥജീവിതത്തിലെ ഹീറോയാണ് അദ്ദേഹം' എന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. 'അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം ആർക്കും പ്രചോദനമേകുന്നതാണ്' എന്ന് പറഞ്ഞവരും ഒരുപാടുണ്ട്. 'ശരിക്കും അദ്ദേഹം വലിയ ബഹുമാനം തന്നെ അർഹിക്കുന്നുണ്ട്' എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. അതിനിടയിൽ 'ഹെൽമെറ്റ് ഇടാൻ മറക്കരുത്' എന്ന് അദ്ദേഹത്തെ ഓർമ്മിപ്പിച്ചവരും ഒരുപാടുണ്ട്. 

നടുറോഡിൽ പട്ടാപ്പകൽ കിഡ്നാപ്പിം​ഗ് നാടകം, സകലരേയും വിഡ്ഢികളാക്കി യുവാക്കൾ, ഒടുവിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലാണോ ജോലി? ലീവ് പോലും കിട്ടില്ല, ക്ഷേമത്തെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ആരും ശ്രദ്ധിക്കില്ല; പോസ്റ്റുമായി യുവാവ്
ഇന്ത്യയും അമേരിക്കയും തമ്മിൽ എത്ര വ്യത്യാസമുണ്ട്? ദേ ഇത്രയും, രണ്ടരമാസം ഇവിടെ താമസിച്ച യുവതി പറയുന്നു