ജോലി അന്വേഷിച്ച് പല കമ്പനികളിലും കയറി ഇറങ്ങിയെങ്കിലും സുധിയ്ക്ക് ഒരു കമ്പനിയിലും ജോലി കിട്ടിയില്ല . നിരാശയോടെ സുധി വീട്ടിലേക്ക് മടങ്ങുന്നു .ഇനി പുതിയ കഥ.
സുധിയുടെ ജോലിക്കാര്യമാണ് ചന്ദ്രോദയത്ത് നിലവിലെ ചർച്ച . നിങ്ങളുടെ സ്വകാര്യതയിലേക്ക് മറ്റുള്ളവരെ വലിച്ചിടരുത് എന്നും പ്രശ്നനങ്ങൾ നിങ്ങൾ തന്നെ പരിഹരിക്കണമെന്നും വർഷ ശ്രുതിയോട് പറയുന്നു . എന്നാൽ സച്ചിയാണ് ഈ പ്രശ്നമെല്ലാം ഉണ്ടാക്കിയത് എന്നായിരുന്നു ശ്രുതി വർഷയോട് പറഞ്ഞത് . അഥവാ ജോലി കിട്ടിയില്ലെങ്കിൽ മലേഷ്യയിലുള്ള ശ്രുതിയുടെ അച്ഛനോട് സുധിക്കൊരു ബിസിനസ് തുടങ്ങാൻ ആവശ്യമായ പണം നൽകാൻ വർഷ ആവശ്യപ്പെടുന്നു . അത് കേട്ടതും ശ്രുതി ഞെട്ടിത്തരിച്ചു. എന്താ കാര്യം ...അങ്ങനൊരു ബിസിനസ് കാരൻ അച്ഛൻ ശ്രുതിക്ക് ഇല്ലല്ലോ . ചന്ദ്രയും വർഷ പറഞ്ഞതിനോട് യോജിച്ചു. അത് കൂടി ആയപ്പോൾ ശ്രുതി ആകെ പെട്ടു . ഉടൻ തന്നെ ശ്രുതി സുധിയെ വിളിച്ച് ജോലിയും വാങ്ങി വന്നാൽ മതിയെന്ന് പറയുന്നു . എന്നാൽ ജോലിയും കൂലിയുമില്ലാതെ നട്ടം തിരിഞ്ഞ അവസ്ഥയിലാണ് സുധി .