പൊങ്കലിന് മുൻപ് തട്ടുമായി വർഷയുടെ 'അമ്മ ചന്ദ്രോദയത്തിൽ എത്തുന്നു .അതോടൊപ്പം രേവതിയുടെ അമ്മയും തട്ടുമായി എത്തുന്നു . എന്നാൽ ശ്രുതിയുടെ വീട്ടിൽ നിന്ന് ആരും എത്തിയില്ല . സച്ചി ശ്രുതിയെ അക്കാര്യം പറഞ്ഞ് എല്ലാവർക്ക് മുന്നിലും കളിയാക്കുന്നു . സച്ചിയുടെ കളിയാക്കലുകളിൽ നിന്ന് രക്ഷപ്പെടാൻ ശ്രുതിയോട് മലേഷ്യയിലുള്ള അച്ഛനെ കൊണ്ടുവരാൻ ചന്ദ്ര ആവശ്യപ്പെടുന്നു .ഇനി പുതിയ കഥ.
അച്ഛൻ മലേഷ്യയിൽ നിന്ന് എത്തിയില്ലെങ്കിൽ ആകെ പെടുന്ന അവസ്ഥയായി ശ്രുതിയ്ക്ക് . എന്നാലോ അങ്ങനൊരു അച്ഛൻ ഇല്ലതാനും . എങ്ങനെയെങ്കിലും തടിതപ്പാൻ ശ്രുതി പറയാവുന്നതൊക്കെ പറഞ്ഞ് നോക്കി . പക്ഷെ ചന്ദ്ര അതിലൊന്നും വീണില്ല . തനിയ്ക്ക് അമ്മയില്ലെന്നും അമ്മയുണ്ടെങ്കിൽ വരുമായിരുന്നു എന്നും, അച്ഛൻ ഇപ്പോൾ ജർമ്മനിയിൽ ആണെന്നും ശ്രുതി ചന്ദ്രയോട് പറയുന്നു. ആണോ എന്നാൽ മലേഷ്യയിലെ ഇളയച്ഛൻ എങ്കിലും വരട്ടെ എന്നായി ചന്ദ്ര . ചുരുക്കി പറഞ്ഞാൽ ശ്രുതിക്ക് എട്ടിന്റെ പണി കിട്ടി . ഗത്യന്തരമില്ലാതെ ഓ ശെരി എന്നും പറഞ്ഞ് ശ്രുതി കൂട്ടുകാരി മീരയുടെ വീട്ടിലെത്തി. അവർ രണ്ടുപേരും കൂടി മലേഷ്യയിലെ ഇളയച്ഛനായി തൽക്കാലത്തേക്ക് ഒരാളെ വേഷം കെട്ടിക്കാം എന്ന് തീരുമാനിച്ചു.