ബീരാനെ തിരിച്ചയച്ച് ശ്രുതി .ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ.

Published : Mar 11, 2025, 03:52 PM IST

ബീരാനെ എങ്ങനെയെങ്കിലും വീട്ടിൽ നിന്ന് പറഞ്ഞുവിടാനുള്ള പ്ലാനിങ്ങിലാണ് ശ്രുതി . അതിനായി ഇളയമ്മക്ക് വയ്യെന്ന് പറഞ്ഞ് ശ്രുതി നാടകം കളിക്കുന്നു. എന്നാൽ തിരിച്ച് പോകാൻ വിസമ്മതിച്ച ബീരാനെ ശ്രുതി നിർബന്ധിച്ച് പറഞ്ഞു വിടാനൊരുങ്ങുന്നു

അങ്ങനെ തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിലാണ് ബീരാൻ. ഇല്ലാത്ത ക്യാമറയ്ക്ക് മുന്നിൽ അവസാന എക്സ്പ്രഷനും വാരി വിതറി ബീരാൻ യാത്ര പറയാൻ ഒരുങ്ങുകയാണ്. വീട്ടിൽ ഇന്ന് ഉണ്ടാക്കുന്ന മട്ടൻ ചാപ്സും മട്ടൻ ഫ്രയും കഴിക്കണമെന്ന് ബീരാന് അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ശ്രുതി അതിന് സമ്മതിച്ചില്ല. ഒരു ദിവസമല്ല, ഒരു സെക്കന്റ് പോലും ഇവിടെ നിൽക്കേണ്ട എന്നാണ് ശ്രുതി ബീരാനോട് പറഞ്ഞത്. 

ഒടുവിൽ മനസ്സില്ലാ മനസ്സോടെ ബീരാൻ പെട്ടിയുമെടുത്ത് വീടിന്റെ പടിയിറങ്ങി. പക്ഷെ ഇളയമ്മയ്ക്ക് വയ്യാതെയാണ് ഇളയച്ഛൻ പോയതെങ്കിലും ശ്രുതിയുടെ മുഖത്ത് ടെൻഷന്‌ പകരം നല്ല സന്തോഷമാണ് കണ്ടത്. അത് കറക്റ്റായി സച്ചി ശ്രദ്ധിക്കുകയും ചെയ്തു.

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ