അങ്ങനെ മത്സരമൊക്കെ കഴിഞ്ഞ് എല്ലാവരും വീട്ടിലെത്തിയിരിക്കുകയാണ്. എന്നാൽ നമുക്ക് വേറൊരു ഗെയിം കൂടി കളിച്ചാലോ എന്ന് വർഷ ചോദിക്കുന്നു. ട്രൂത് ഓർ ഡെയർ. ശെരി കളിക്കാമെന്ന് പറഞ്ഞ് എല്ലാവരും ഗെയിം കളിക്കാൻ ഒരുങ്ങുന്നു
ഗെയിം ആരംഭിച്ചു. ആദ്യ ചോദ്യം ശ്രീകാന്തിനോടായിരുന്നു. ട്രൂത് സെലക്ട് ചെയ്ത ശ്രീകാന്തിനോട് വർഷയുടെ ചോദ്യം ഇതായിരുന്നു. തനിയ്ക്ക് മുൻപ് ശ്രീകാന്ത് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ? ട്രൂത് പറഞ്ഞ സ്ഥിതിയ്ക്ക് ശ്രീകാന്ത് തന്റെ സ്കൂളിലെ പ്രണയം വർഷയോട് പറഞ്ഞു. അത് കേട്ടതും എല്ലാവരും ചിരിച്ചു. അടുത്ത ചോദ്യം ശ്രുതിയോട് ആയിരുന്നു. ശ്രീകാന്ത് ആണ് ചോദ്യം ചോദിച്ചത്. ശ്രുതി ഏറ്റവും അവസാനം പറഞ്ഞ കള്ളമെന്ത് എന്നായിരുന്നു ചോദ്യം. ശ്രുതി ആകെ പെട്ടു. വാ തുറന്നാൽ കള്ളം മാത്രം പറയുന്ന ശ്രുതിയ്ക്ക് അവസാനം പറഞ്ഞ കള്ളം മാത്രമായി എങ്ങനെ പറയാനാവും ? ഒടുവിൽ കുറെ തത്വം എന്നോണം എന്തൊക്കെയോ പറഞ്ഞ് ശ്രുതി തടിതപ്പി. ശ്രുതിയ്ക്ക് വേണ്ടി ചന്ദ്ര വക്കാലത്തുമായെത്തി. ശ്രുതി കള്ളമൊന്നും പറയില്ല, ശ്രുതി പഠിച്ചവളായതുകൊണ്ടാണ് തത്വം പറഞ്ഞത് എന്നൊക്കെ പറഞ്ഞ് ചന്ദ്ര ശ്രുതിയെ രക്ഷിച്ചു. അടുത്ത ചോദ്യം സുധിയോടായിരുന്നു. സത്യം പറഞ്ഞാൽ പണി പാളുമെന്ന് മനസ്സിലാക്കിയ സുധി അതുകൊണ്ട് ഡെയർ ആണ് വിളിച്ചത്. ശെരി എങ്കിൽ 10 പുഷപ്പ് എടുക്കണം എന്ന് ശ്രീകാന്ത് പറഞ്ഞു. 10 അല്ല, 50 എണ്ണം എടുത്ത് കാട്ടിത്തരാമെന്ന് വീരവാദം പറഞ്ഞ സുധി 5 എണ്ണം പോലും നേരെ ചൊവ്വേ എടുക്കാൻ കഴിയാതെ വീണ കാഴ്ചയാണ് കണ്ടത്. വർഷയോടും ചോദിച്ചു ചോദ്യം. ആരും അറിയാതെ ഒളിപ്പിച്ച് വെച്ച സീക്രട്ട്. നിങ്ങളെല്ലാം കരുതുന്ന പോലെ കല്യാണം കഴിഞ്ഞുള്ള ഫസ്റ്റ് നൈറ്റ് അല്ലായിരുന്നു തങ്ങളുടെ ശെരിക്കുമുള്ള ഫസ്റ്റ് നെറ്റ് എന്ന സീക്രട്ടാണ് വർഷ പൊട്ടിച്ചത്. അത് കേട്ടതും എല്ലാവരും മൂക്കത്ത് വിരൽ വെച്ചു. വർഷയോട് ഒരു സീക്രട്ടും ഇനി പുറത്ത് പറയേണ്ടെന്ന് പറഞ്ഞ് അച്ഛൻ കൈകൂപ്പി. ഇനി ചോദ്യം രേവതിയോട്. രേവതിക്ക് ജീവിതത്തിൽ എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്നാണ് ചോദ്യം. തന്റെ അനിയന് നല്ലൊരു ജോലി നേടാൻ കഴിയണമെന്നും, അനിയത്തിക്ക് നല്ലൊരാളെ ഭർത്താവായി കിട്ടണമെന്നും, ചന്ദ്രോദയത്തിൽ എല്ലാവരും ഒത്തൊരുമയോടെ കഴിയണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് രേവതി പറഞ്ഞു നിർത്തി. അത് പറഞ്ഞുകഴിഞ്ഞപ്പോഴേക്കും രേവതിയുടെ കണ്ണ് നിറഞ്ഞിരുന്നു. സച്ചിയുടെ രേവതിയുടെ കണ്ണ് തുടച്ചു.
അവസാന ചോദ്യം സച്ചിയോട് ആയിരുന്നു. ജീവിതത്തിലെ ആഗ്രഹം .... സച്ചി പറഞ്ഞു തുടങ്ങി. തന്നെ സ്നേഹത്തോടെയും, വാത്സല്യത്തോടെയും, പൊന്നുപോലെ നോക്കുന്ന ഒരമ്മയെ കുറിച്ചും, തനിക്ക് ഊട്ടി തരികയും, താരാട്ട് പാടി തുറക്കുകയും ചെയ്യുന്ന ആ കരുതലിനെപ്പറ്റിയും. കുട്ടിക്കാലത്ത് തനിക്ക് നഷ്ട്ടപ്പെട്ട അമ്മയുടെ സ്നേഹവും, കരുതലുമെല്ലാം സച്ചി സങ്കൽപ്പത്തിലെന്നോണം പറഞ്ഞു. അത് കേട്ടതും രേവതിയുടെയും, അച്ഛന്റെയും, അച്ഛമ്മയുടെയും കണ്ണ് നിറഞ്ഞു. അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന സച്ചിയ്ക്ക് അമ്മയുടെ സ്നേഹം പോലും കിട്ടാതായത് ആ ഒരാൾ കാരണമായിരുന്നു. സുധി . കുട്ടിക്കാലത്ത് നടന്ന എന്തോ ഒരു സംഭവത്തിന് ശേഷമാണ് സച്ചിയേ ചന്ദ്ര വെറുത്ത് തുടങ്ങിയതും, അച്ഛമ്മയുടെ അടുത്ത് കൊണ്ടുവിട്ടതും. ആ സത്യം പറയാൻ സച്ചി ഒരുങ്ങി. അതെന്താണെന്ന് അറിയാനായി എല്ലാവരും കാത്തിരിക്കുകയാണ്. പെട്ടന്ന് രവിയ്ക്ക് നെഞ്ചുവേദന വന്നു. സുധിയും ആകെ ടെൻഷനിലാണ്. രവി ഉടനെ സച്ചിയോട് ആ രഹസ്യം ഇപ്പോൾ പറയരുതെന്ന് ആംഗ്യം കാണിച്ചു. നീറിയ മനസ്സോടെ കണ്ണ് തുടച്ച് സച്ചി എഴുന്നേറ്റ് പോയി. ആ സത്യം പറയാൻ സച്ചിയ്ക്ക് കഴിഞ്ഞില്ല. സച്ചിയേ നിങ്ങളാരും മനസ്സിലാക്കിയിട്ടില്ലെന്നും, സച്ചിയാണ് ശെരി എന്നും പറഞ്ഞ് അവസാനിപ്പിച്ച് രവിയും എഴുന്നേറ്റ് പോയി. എന്നാൽ അതൊന്നും അംഗീകരിക്കാൻ ചന്ദ്രയ്ക്ക് കഴിയുമായിരുന്നില്ല. പക്ഷെ അച്ഛൻ കാണിച്ച ആംഗ്യവും, സച്ചി അത് കണ്ട് എഴുന്നേറ്റ് പോയതുമെല്ലാം രേവതി ശ്രദ്ധിച്ചിരുന്നു