ശ്രുതി ബ്യൂട്ടിപാർലർ ഉടമയല്ലെന്ന് കണ്ടെത്തി സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Published : Mar 16, 2025, 04:13 PM ISTUpdated : Mar 17, 2025, 02:03 PM IST

 വീടിനകത്ത് എവിടെയും സംസാരിക്കാൻ സ്ഥലമില്ലാത്തതുകൊണ്ട് ചന്ദ്രയും ഭാമയും ടെറസിന് മുകളിൽ പോയി സംസാരിക്കുകയായിരുന്നു. അപ്പോഴാണ് രേവതി ഭാമയ്ക്കുള്ള കോഫിയുമായി എത്തിയത്. രേവതിയെ കണ്ടതും നീ ഞങ്ങൾ പറയുന്നത് ഒളിഞ്ഞു കേൾക്കാൻ അല്ലേ ഇങ്ങോട്ട് വന്നതെന്ന് ചന്ദ്ര ചോദിക്കുന്നു. എന്നാൽ എനിക്കല്ല അത് അമ്മയുടെ ശീലമാണെന്ന് രേവതി മറുപടി പറയുന്നു. അത് കേട്ട് ചന്ദ്ര നാണം കെടുന്നു.
 

കസ്റ്റമർ പറഞ്ഞ ലൊക്കേഷന്റെ അടുത്തേക്ക് സച്ചി കാറുമായി എത്തുന്നു. കസ്റ്റമർ കാബിൽ കയറിയ ശേഷം അവർ പറഞ്ഞ ലൊക്കേഷനിലേയ്ക്ക് സച്ചി കാർ ഡ്രൈവ് ചെയ്യുന്നു. ലൊക്കേഷൻ എത്തി അവർ ഇറങ്ങിയപ്പോഴാണ് ഇത് ശ്രുതിയുടെ ബ്യൂട്ടിപാർലർ അല്ലേ എന്ന് സച്ചിക്ക് മനസ്സിലാവുന്നത്. കാറിന്റെ വാടക തരാതെ കസ്റ്റമർ ഇറങ്ങിപ്പോയതിന്റെ പിന്നാലെ സച്ചി ഓടിപ്പോയി. അപ്പോഴേക്കും കസ്റ്റമർ പാർലറിനകത്ത് എത്തിയിരുന്നു. തന്റെ വണ്ടിയുടെ വാടക തരാൻ നിങ്ങൾ മറന്നു പോയെന്നും, അത് വാങ്ങാൻ വന്നതാണെന്നും സച്ചി കസ്റ്റമറോട് പറഞ്ഞു. അവർ പാർലറിലെ റിസപ്ഷനിസ്റ്റിനോട് സച്ചിക്ക് വേണ്ട പണം നൽകാൻ പറയുന്നു. ബ്യൂട്ടിപാർലറിലേക്ക് വന്ന കസ്റ്റമർ മാത്രമാണെങ്കിൽ എങ്ങനെ റിസപ്ഷനിസ്റ്റിനോട് കാശ് കൊടുക്കാൻ പറയുമെന്ന് സച്ചി ചിന്തിച്ചു. അങ്ങനെ ബ്യൂട്ടിപാർലറിൽ ശ്രുതിയുടെ റോളിനെ കുറിച്ച് അവൻ ചോദിച്ചു മനസ്സിലാക്കി. അപ്പോഴാണ് ആ സത്യം സച്ചി അറിഞ്ഞത്. ആ ബ്യൂട്ടിപാർലർ സത്യത്തിൽ ശ്രുതിയുടെതല്ല. സച്ചിയുടെ കാറിൽ യാത്ര ചെയ്ത കസ്റ്റമർ ആണ് യഥാർത്ഥത്തിൽ ആ പാർലറിന്റെ ഉടമ. ശ്രുതി ആ പാർലർ ഇവർക്ക് വിറ്റതാണ്. ചന്ദ്രമതി പാർലർ എന്ന പേരും മാറ്റി. എന്നിട്ട് ഇപ്പോഴും ബ്യൂട്ടിപാർലറിന്റെ ഉടമയാണെന്ന് പറഞ്ഞ് വലിയ വീമ്പ് പറച്ചിലാണ് വീട്ടിൽ. കയ്യോടെ പാർലറിന്റെ പേരുൾപ്പടെ വരത്തക്ക രീതിയിൽ സച്ചി ഫോട്ടോ എടുത്തു. ഉടനെ ഈ വിവരം അച്ഛനോട് പറയാൻ സച്ചി തീരുമാനിക്കുകയും അങ്ങനെ വീട്ടിലെത്തി അച്ഛനോട് സ്വകാര്യമായി സച്ചി പാർലറിനെ പറ്റിയും ശ്രുതിയെപ്പറ്റിയും പറയുകയും ചെയ്തു. അത് കേട്ടതും അച്ഛനാകെ ഞെട്ടി. ശ്രുതി ഇത്ര ദിവസവും കള്ളം പറയുകയായിരുന്നു എന്ന കാര്യവും അച്ഛന് മനസ്സിലായി. ഇവിടെ വച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. പാർലറിന്റെ കാര്യം പുറത്തുവന്ന സ്ഥിതിക്ക് ബീരാന്റെ കാര്യവും പുറത്തുവരാൻ ഇനി അധികസമയം വേണ്ടെന്നാണ് തോന്നുന്നത്. 

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ