അനുഗ്രഹയെ ഹോസ്റ്റലിൽ ആക്കി വിനോദും സുചിയും തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങി. അനുഗ്രഹയുടെ താളത്തിന് തുള്ളാൻ നിന്നാൽ നിന്റെ കയ്യും കാലും വെട്ടുമെന്ന് സുചി വിനോദിനോട് കുശുമ്പോടെ പറഞ്ഞു. താൻ ഒരുതവണ ബ്രേക്കപ്പ് ആയതാണെന്നും ഇനി ഒരുതവണ കൂടി തനിയ്ക്ക് അതുപോലൊരു ആഘാതം താങ്ങാൻ കഴിയില്ലെന്നും സുചി വിനോദിനോട് പറഞ്ഞു. എന്നാൽ സുചിയോട് ടെൻഷൻ ആവേണ്ടെന്നും താൻ കൂടെയുണ്ടെന്നും വിനോദ് ഉറപ്പ് നൽകുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ടം മാത്രം സീരിയൽ റിവ്യൂ നോക്കാം 

മഹേഷും ചിപ്പിയും ഇഷിതയെ കാത്തിരിക്കുകയാണ്. താൻ ഇന്ന് അമ്മയുടെയും അച്ഛന്റെയും കൂടെയാണ് കിടക്കുന്നതെന്ന് ചിപ്പി അവരോട് പറയുന്നു. അങ്ങനെ മൂന്ന് പേരും കൂടി കിടന്നുറങ്ങാൻ തയ്യാറാവുന്നു. അമ്മയ്ക്കും അച്ഛനും നടുവിലാണ് ചിപ്പി കിടക്കുന്നത്. തന്നെ കെട്ടിപ്പിടിയ്ക്കാൻ അവൾ അവരോട് പറഞ്ഞു. എന്നാൽ അങ്ങോട്ടും ഇങ്ങോട്ടും തൊടുന്നത് പോലും താൽപ്പര്യം ഇല്ലാതിരുന്ന രണ്ടുപേരും കൈ പരസ്പരം തട്ടിമാറ്റുകയായിരുന്നു. ഒടുവിൽ ചിപ്പിയുടെ നിർബന്ധത്തിന് അവർ രണ്ടുപേരും ഒന്നിച്ച് ചിപ്പിയെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി. ആ ഗ്യാപ് നോക്കി ചിപ്പി പതുക്കെ അച്ഛനടുത്തേയ്ക്ക് മാറിക്കടന്നു. 

എന്നാൽ ഇതറിയാതെ മഹേഷും ഇഷിതയും ഒന്നിച്ച് കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു.  ചിപ്പി രാവിലെ എണീറ്റപ്പോൾ കണ്ടത് പരസ്പരം കെട്ടിപ്പിടിച്ച് കിടക്കുന്ന മഹേഷിനെയും ഇഷിതയെയും ആണ്. അവൾ അവരെ ഉണർത്താതെ അടുക്കളയിൽ പോയി അവർക്കുള്ള കോഫി എടുത്ത് കൊണ്ടുവരികയും പതിയെ അവരെ വിളിച്ച് ഉണർത്തുകയും ചെയ്തു. ഉറക്കത്തിൽ ഓർമ്മയില്ലാതെ കെട്ടിപ്പിടിച്ച് കിടക്കുകയും, ഉമ്മ വെക്കുകയും ചെയ്ത അവരെ ചിപ്പി കളിയാക്കി. താൻ അമ്മയും അച്ഛനും കെട്ടിപ്പിടിച്ച് കിടക്കുകയാണെന്ന കാര്യം വീട്ടിൽ എല്ലാവരോടും പറഞ്ഞെന്നും അവൾ മഹേഷിനോടും ഇഷിതയോടും പറഞ്ഞു. അതും കൂടി കേട്ടപ്പോൾ അവർ രണ്ടുപേരും ശെരിക്കും ചമ്മി. ചമ്മലില്ലാതെ വേഗം റെഡി ആവാനും ഇന്ന് ലീവ് ആയതുകൊണ്ട് നമുക്ക് പുറത്ത് പോകാമെന്നും ചിപ്പി അവരോട് പറഞ്ഞു. 

അതേസമയം വിനോദിന്റെ ജാതകം കിട്ടാൻ എന്താണ് വഴിയെന്ന് ആലോചിക്കുകയാണ് പ്രിയാമണി. സുചിയുടെ ജാതകം അതുമായി ചേരുന്നുണ്ടോ എന്ന് നോക്കിയിട്ട് വേണ്ടേ കല്യാണം നടത്താൻ എന്ന് പ്രിയാമണി മാഷിനോട് പറയുകയാണ്. പക്ഷെ സ്വപ്നവല്ലിയുടെ ഫ്‌ളാറ്റിൽ പോയി ജാതകം ചോദിക്കാൻ തനിയ്ക്ക് വയ്യെന്നും വേറെ എന്തെങ്കിലും വഴി നോക്കാമെന്നും പ്രിയാമണി കൂട്ടിച്ചേർക്കുന്നു. വിനോദും സുചിയും തമ്മിൽ ഒന്ന് ചേരുന്നതിൽ തനിയ്ക്ക് എതിർപ്പൊന്നും ഇല്ലെന്നും എല്ലാം സമയത്ത് നടക്കുമെന്നും പ്രിയാമണി പറയുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. ആകാംക്ഷാഭരിതമായ അടുത്ത എപ്പിസോഡിനായി ഇനി കാത്തിരിക്കാം.
 

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ