ദേവയാനിയുടെ സ്വപ്നം സത്യമാകുമോ? ' പത്തരമാറ്റ് ' സീരിയൽ റിവ്യൂ

Published : Feb 05, 2025, 03:45 PM ISTUpdated : Feb 05, 2025, 03:48 PM IST

നയനയും ആദർശും യാത്ര ആസ്വദിക്കുമ്പോൾ, നവ്യ തന്റെ അഞ്ചാം മാസ ചടങ്ങിനെക്കുറിച്ച് ആലോചിക്കുന്നു. ദേവയാനി കുട്ടികളുടെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാർത്ഥിക്കുന്നു. നവ്യ തന്റെ ഭർത്താവിനോട് ഗിഫ്റ്റിനെക്കുറിച്ച് ചോദിക്കുകയും നയനയുടെ സന്തോഷകരമായ ജീവിതം തന്നെയും അനുകരിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.

ആദർശും നയനയും യാത്രയുടെ ത്രില്ലിലാണ്. കുറെയേറെ നാളുകൾ കാത്തിരുന്ന് കിട്ടിയ നിമിഷങ്ങൾ ആഘോഷിക്കുകയാണ് അവർ. അതേസമയം അനന്തപുരിയിൽ നവ്യയുടെ അഞ്ചാം മാസ ചടങ്ങുകളെപ്പറ്റിയുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. അതേസമയം ദേവയാനി കുട്ടികൾ യാത്ര പോയി സുരക്ഷിതരായി തിരിച്ച് വരണേ എന്ന പ്രാര്ഥനയിലുമാണ് . ഇനി പുതിയ കഥ. 

നയന ഗർഭിണി ആവുന്നതും അനന്തപുരിയിൽ ഒരു കുഞ്ഞ് പിച്ച വെച്ച് നടക്കുമെന്നതും സ്വപ്നം കണ്ടിരിക്കുകയാണ് ദേവയാനി. അപ്പോഴാണ് ആദർശിന്റെ അച്ഛൻ അങ്ങോട്ട് വരുന്നത്. താൻ നല്ല സന്തോഷത്തിലാണല്ലോ, എന്താണിത്ര ചിരിക്കാനെന്ന് ജയൻ ദേവയാനിയോട് ചോദിക്കുന്നു.  നയന ഗർഭിണി ആവുന്നത് താൻ സ്വപ്നം കണ്ടെന്ന്  ജയൻ അറിഞ്ഞാൽ നാണക്കേട് ആവുമെന്ന് കരുതി പണ്ട് നമ്മൾ ടൂർ പോയ കാര്യം ആലോചിച്ചതാണെന്ന് ദേവയാനി ജയനോട് കള്ളം പറയുന്നു. ഇനിയും വേണമെങ്കിൽ നമുക്ക് ടൂർ പോകാമല്ലോ  ജയൻ അതിന് മറുപടി നൽകുന്നു. പക്ഷെ ഇനി നമ്മൾ പോകുമ്പോൾ എല്ലാവരെയും കൂട്ടിപ്പോകാമെന്നും , ആദർശ് നിർബന്ധമായും വേണമെന്നും ദേവയാനി അഭിപ്രായപ്പെടുന്നു .

അതേസമയം അഞ്ചാം മാസ ചടങ്ങുകൾക്ക് എന്ത് ഗിഫ്റ്റാണ് എനിക്ക് തരുന്നതെന്ന് നവ്യ ഭർത്താവ് അഭിയോട് ചോദിക്കുന്നു. വളരെ മോശമായ  നയനയുടെ ജീവിതത്തിൽ ഇപ്പോൾ  സന്തോഷം നിറഞ്ഞത് കണ്ടോ? അതുപോലെ തന്നെയും സന്തോഷവതിയാക്കണമെന്ന് നവ്യ അഭിയോട് പറയുന്നു. നവ്യ സൂചിപ്പിച്ചതുപോലെ ആദർശും അനിയും എത്ര നല്ലവരാണ്. അഭി മാത്രമേ കൂട്ടത്തിൽ ഇങ്ങനുള്ളു. ഗർഭിണി ആയിട്ടും തന്നെ തന്റെ ഭർത്താവോ അമ്മായിയമ്മയോ പരിഗണിക്കാത്ത നല്ല വിഷമം നവ്യക്ക് ഉണ്ട്. 

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ