തന്റെ അമ്മായിയമ്മയാണോ താൻ അറിയാതെ തന്നെ സഹായിക്കുന്നത് എന്ന് നയനയ്ക്ക് സംശയം തോന്നുന്നു. അങ്ങനെയെങ്കിൽ സത്യം അറിയണമെന്ന് നയന തീരുമാനമെടുക്കുന്നു.
പോലീസ് ട്രെയിനിങ് ക്യാമ്പിലേക്ക് പോകാൻ ഒരുങ്ങുന്ന നന്ദുവിന് സമ്മാനമായി കാണാൻ വന്നിരിക്കുകയാണ് അനി. തന്റെ മനസ്സിലുള്ളതെല്ലാം അനി നന്ദുവിനോട് പറയുന്നു . നന്ദു തന്റെ ഇഷ്‍ടം പരമാവധി അനിയിൽ നിന്നും മറച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും തനിക്ക് അവനോട് പ്രണയം തന്നെയാണെന്ന് നന്ദു തിരിച്ചറിയുന്നു . അനി സമ്മാനമായി നൽകിയ സ്വർണ്ണ മോതിരം വാങ്ങി നന്ദു വീട്ടിലേക്ക് പോകുന്നു . നാളെ പോകുന്നതിന് മുൻപ് വീഡിയോ കാൾ ചെയ്യാമെന്ന് നന്ദു അനിയോട് പറയുന്നു.