നയനയും നവ്യയും അനിയത്തി നന്ദുവിനൊപ്പം ഷോപ്പിംഗിനായി പുറത്ത് പോകുന്നു. എന്നാൽ അവിടെ വെച്ച് നന്ദുവിനെ പോലീസ് വന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുന്നു.
നന്ദുവിനെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ വിവരം നയനയും നവ്യയും അനന്തപുരിയിൽ വന്ന് പറയുന്നു. തന്റെ അനിയത്തി തെറ്റ് ചെയ്യില്ലെന്നും അവളെ ആരോ ചതിയിൽ പെടുത്തിയതാണെന്നും നയന ഇളയച്ഛനോട് പറയുന്നു. എങ്ങനെയെങ്കിലും നന്ദുവിനെ പുറത്തിറക്കണമെന്ന് നയന കരഞ്ഞ് പറയുന്നു. ഇളയച്ഛൻ ഉടൻ തന്നെ ജയനെയും ആദർശിനെയും വിളിച്ച് വിവരം പറയുന്നു. തന്റെ മരുമകളുടെ സങ്കടം കണ്ട് സഹിക്കവയ്യാതെ ദേവയാനി ഉടനെ വക്കീലിനെ സമീപിച്ച് നന്ദുവിനെ ജാമ്യത്തിൽ ഇറക്കണമെന്ന് ആവശ്യപ്പെടുന്നു.
വക്കീൽ പോലീസ് സ്റ്റേഷനിൽ പോയപ്പോഴാണ് കഥ അറിയുന്നത്. മുൻപൊരിക്കൽ പൊതു വഴിയിൽ വെച്ച് ഒരു പയ്യൻ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയത് കണ്ടപ്പോൾ നന്ദു അവനെ തല്ലിയിരുന്നു. അവന്റെ ഭാഗത്ത് തെറ്റുള്ളത് കൊണ്ടാണ് അന്ന് നന്ദു അവനെ ശെരിക്കും പെരുമാറിയത്. അന്നത് കേസ് ഒന്നും ആയിരുന്നില്ല. എന്നാൽ അനാമികയും അവളുടെ അച്ഛനും കൂടി ആ പെൺകുട്ടിയെ സ്വാധീനിച്ച് ഒരു കാര്യവുമില്ലാതെയാണ് നന്ദു ആ പയ്യനെ തല്ലിയതെന്ന് കള്ള സാക്ഷി പറയിപ്പിക്കുകയാണ് ചെയ്തത്.