നന്ദു അറസ്റ്റിലായ സന്തോഷത്തിലാണ് അനാമിക. എന്നാൽ നന്ദുവിനെ ഏതുവിധേനയും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ദേവയാനി.
നന്ദു എന്ത്ചെയ്യണമെന്നറിയാതെ ടെൻഷനടിച്ച് ഇരിപ്പാണ്. അപ്പോഴാണ് അനി നന്ദുവിനെ കാണാൻ എത്തുന്നത്. മാരാർ വക്കീൽ വന്നിട്ട് പോലും ജാമ്യം അനുവദിച്ചില്ലെന്നും, അഭിയോട് എസ് ഐ ക്ക് ഉള്ള ദേഷ്യവും നന്ദു അനിയോട് പറഞ്ഞു. താൻ ആ പയ്യനെ തല്ലിയ സംഭവവും, ആ പെൺകുട്ടി കള്ളസാക്ഷി പറഞ്ഞതും ഉൾപ്പടെ എല്ലാ കാര്യവും നന്ദു തുറന്നു പറഞ്ഞു . എന്നാൽ തന്നെ അവർ കരുതിക്കൂട്ടി ചതിച്ചതാണെന്നും ആരാണെന്ന് കണ്ടുപിടിക്കണമെന്നും നന്ദു അനിയോട് ആവശ്യപ്പെട്ടു. അനിക്ക് തുടക്കത്തിലേ സംശയം അനാമികയെ ആണ്. അവളും അവളുടെ അച്ഛനും കൂടിയേ ഇങ്ങനെ ചതി ഒരുക്കു എന്ന് അനിക്ക് അറിയാം.