നന്ദു കുറ്റക്കാരിയല്ലെന്ന് വിധി പറഞ്ഞ് കോടതി. പത്തരമാറ്റ് സീരിയൽ റിവ്യൂ

Published : Mar 11, 2025, 03:56 PM IST

നന്ദുവിനെ പോലീസ് കോടതിയിൽ ഹാജരാക്കുന്നു . വാദപ്രദിവാദങ്ങൾക്കൊടുവിൽ ഇന്നറിയാം നന്ദുവിന് ജാമ്യം കിട്ടുമോ ഇല്ലയോ എന്ന്.  നോക്കാം പുതിയ കഥ.

നന്ദു തന്റെ ഭാഗം കോടതിയിൽ വാദിച്ചുകൊണ്ടിരിക്കുകയാണ്. ഏതാണ്ട് കാര്യങ്ങളെല്ലാം നന്ദുവിന് അനുകൂലമായ മട്ടാണ്. എന്നാൽ അതോടൊപ്പം സി സി ടി വി ദൃശ്യങ്ങൾ കൂടി നന്ദു കോടതിയിൽ സമർപ്പിക്കുന്നു. മാരാർ വക്കീൽ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് ജഡ്ജിന് കൈമാറുന്നു. ദൃശ്യങ്ങൾ കണ്ട ജഡ്ജിന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് മനസ്സിലാവുന്നു. കേസിന്റെ നിജസ്ഥിതി പേരിനുപോലും അന്വേഷിക്കാതെ നന്ദുവിനെ കോടതിയിലെത്തിച്ച എസ് ഐ ക്ക് ജഡ്‌ജി കണക്കിന് കൊടുത്തു. ഒടുവിൽ നന്ദുവിനെ നിരുപാധികം വിട്ടയക്കുകയും കേസിന്റെ തുടരന്വേഷണം സി ഐ ക്ക് കൈമാറുകയും ചെയ്തു. വിധി വന്നതോടെ നവ്യക്കും നയനയ്ക്കും സന്തോഷമായി. അനാമികയുടെ അച്ഛനോടും, കള്ള സാക്ഷി പറഞ്ഞ പെണ്ണിനോടും, ഒപ്പമുള്ള പയ്യനോടും  വേണ്ട രീതിയിൽ മറുപടി പറഞ്ഞ ശേഷം നന്ദുവും നയനയും നവ്യയും കൂടി വീട്ടിലേയ്ക്ക് പോകുന്നു. 

ഇഷിതയെ വീണ്ടും കയറിപ്പിടിച്ച് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് നയനയോട് മിണ്ടാത്ത വിഷമത്തിൽ ദേവയാനി - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന കാര്യം വീട്ടിൽ പറഞ്ഞ് സച്ചി- ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ഇഷിതയെ കുടുക്കാൻ തന്ത്രമിട്ട് കൈലാസ് - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ
ആദർശ് മിണ്ടാത്ത വിഷമത്തിൽ നയന - പത്തരമാറ്റ് സീരിയൽ റിവ്യൂ
രേവതി കാർ വാങ്ങിത്തന്ന സന്തോഷത്തിൽ സച്ചി - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
ജ്വല്ലറിയിലെ തട്ടിപ്പ്, അഭിയെ സംശയിച്ച് ആദർശ്- പത്തരമാറ്റ് സീരിയൽ റിവ്യൂ
ശ്രുതിയോട് പൊട്ടിത്തെറിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
നയനയോട് കട്ട കലിപ്പിൽ ആദർശ് - പത്തരമാറ്റ് സീരിയൽ റിവ്യൂ
കല്യാണം ഉറപ്പിച്ച സന്തോഷത്തിൽ അനുഗ്രഹ - ഇഷ്ടം മാത്രം സീരിയൽ റിവ്യൂ